'അവളെ കാണണം, യാത്ര പറയണം'; ഒടുവിൽ 94 കാരി ചേച്ചിക്കും 90 വയസ്സുള്ള അനുജത്തിക്കും ഒത്തുചേരൽ
Mail This Article
സഹോദരബന്ധം എത്ര മനോഹരമെന്നു തോന്നിപ്പിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ. രണ്ട് മുത്തശ്ശിമാരാണ് വർഷങ്ങൾക്കു ശേഷം പരസ്പരം കണ്ടുമുട്ടിയത്. 94 വയസ്സുള്ള മുതിർന്ന സഹോദരിയ്ക്ക് അനുജത്തിയെ കാണണമെന്ന് നിർബന്ധമായിരുന്നു.
'എനിക്കവളെ കാണണം, അവസാനമായി യാത്ര പറയണം'. ഇതായിരുന്നു ആഗ്രഹം. രാജ്യത്തിന്റെ മറ്റൊരറ്റത്ത് താമസിക്കുന്ന 90കാരിയായ അനുജത്തിയ്ക്കും ചേച്ചിയെ കാണണമെന്നുണ്ട്. പക്ഷേ പ്രായത്തിന്റെ പരിമിതികളും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം യാത്ര നടന്നില്ല. ഒടുവിൽ കൊച്ചുമകളുടെ സഹായത്തോടെ അനുജത്തിയെ കാണാന്‍ ചേച്ചി പുറപ്പെട്ടു.
ഇരുവരും സംസാരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയില്‍ വൈറലായി. ബാർബറ കാരലൻ ആണ് അനുജത്തി ഷെർലിയെ കാണാൻ ന്യൂ ഹാംഷറിൽ നിന്ന് നെവാഡ വരെ യാത്ര ചെയ്തത്. ഇരുവരും സംസാരിക്കുന്നതിന്റെ വിഡിയോ ടികടോക്കിൽ 13 മില്യൺ ആളുകളാണ് കണ്ടത്. ഇനി നമ്മൾ ഈ ലോകത്തുവച്ച് കണ്ടുമുട്ടിയില്ലെങ്കിൽ വേറൊരിടത്തുവച്ച് കാണാം എന്നാണ് കാരലിൻ പറയുന്നത്. ദയവായി എന്നോട് ഗുഡ്ബൈ പറയരുതേ എന്നാണ് ഷെർളി ചേച്ചിയോട് പറഞ്ഞത്. ഇല്ല, നിന്നോട് യാത്ര പറയില്ല എന്നും കാരലിൻ വിഡിയോയിൽ പറയുന്നുണ്ട്. വളരെ മനോഹരമെന്നും സഹോദരബന്ധം ഇങ്ങനെ ആയിരിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകൾ പറയുന്നത്. വിഡിയോ കണ്ട് കണ്ണ് നിറഞ്ഞെന്നാണ് പലരുടെയും അഭിപ്രായം.
Read also: സ്റ്റേഷനിൽ നിർത്തും മുൻപ് ട്രെയിനിൽ ഓടിക്കയറി സ്ത്രീകൾ; സോഷ്യൽ മീഡിയയിൽ വിമർശനം, വിഡിയോ വൈറൽ
Content Summary: 94 years old Woman travelled across the country to meet her 90 year old sister