ADVERTISEMENT

എല്ലാവരും ജിവിക്കാനുള്ള ഓട്ടത്തിൽ ദിവസത്തിന്റെ മുക്കാൽ പങ്കും വീടിന് പുറത്താണല്ലൊ. എന്നാൽ വീടിന് നിങ്ങളോടു ചിലതു പറയാനുണ്ടാവും എന്നറിയാമോ. അത് കേൾക്കാനുള്ള സമയമായി. അതെ, ഈ കൊറോണക്കാലത്തുതന്നെ. ലോകം മുഴുവനും പേടിയോടെ കോറോണ വൈറസിനെ നോക്കുന്ന കാലമാണിത്. ഭരണ കൂടങ്ങളും ആരോഗ്യ വിദഗ്ധരും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കുക എന്നതാണ് നമുക്ക് മുൻപിലുള്ള ഏകവഴി. തനിക്കോ വേണ്ടപ്പെട്ടവർക്കോ രോഗം വരുന്നതിനെ ആലോചിച്ച്  ആശങ്കപ്പെടുന്നവരാണ് ഏറെയും. പലപ്പോഴും യാഥാർത്ഥ്യം നേരിടുന്നതിനേക്കാൾ വേദന ഉണ്ടാക്കുന്നു, ഭാവനയിലെ രംഗങ്ങൾ. വേദന ഒഴിവാക്കി ധീരതയോടെ കാലത്തെ നേരിടാൻ ചില പോസിറ്റീവ് ചിന്തകൾ അവതരിപ്പിക്കുകയാണ്. ഇവയിലൊന്നെങ്കിലും പ്രാവർത്തികമാക്കാനായാൽ ഈ കാലത്തെയും നമുക്ക് സന്തോഷകരമായി മറികടക്കാം. ധീരമായി പുഞ്ചിരിക്കാം.

വേണ്ടാത്ത സാധനങ്ങൾ മുഴുവൻ ഒഴിവാക്കി ഒരു ഡിക്ലട്ടറിംഗ് ചെയ്യാൻ പറ്റിയ സമയമല്ലേ ഇത്. അതൊരു നല്ല തെറാപ്പി കൂടിയാണ്. യോഗ, തായ് ചി തുടങ്ങിയ വ്യായമങ്ങൾ  വീട്ടിൽ തന്നെ ചെയ്യാവുന്നതല്ലെ? സമയമില്ല എന്ന് പറഞ്ഞ് നമ്മൾ മാറ്റിവച്ച പല കാര്യമുണ്ടാവാം, അതിനൊക്കെയായി നമ്മുടെ സമയവും ഊർജവും ചെലവഴിക്കാം ഈ കോറോണ കാലത്ത്. വർദ്ധിച്ച മാനസിക ആശങ്കയെ കുറിച്ചാണ് പലർക്കും പറയാനുള്ളത്. അതിനെ നേരിടാനുള്ള പ്രധാന വഴികളെ കുറിച്ച് മനഃശാസ്ത്രജ്ഞർ പറയുന്നത് എന്താണെന്നറിയേണ്ടേ? ഏറ്റവും പ്രധാനം നേരം വെളുത്ത് ഉറങ്ങുന്നതു വരെ ടിവിയ്ക്ക് മുൻപിലും സോഷ്യൽ മീഡിയയിലും കോറോണ വാർത്ത മാത്രം തിരഞ്ഞു നടക്കരുത്. ചിലപ്പോൾ അടിസ്ഥാനമില്ലാത്ത പേടിപ്പെടുത്തുന്ന വാർത്തകൾ മാനസികനില തന്നെ തകർക്കുന്നതാവും.

കൊറോണയെ കുറിച്ച് മാത്രം സംസാരിക്കാൻ വിളിക്കുന്നവരോട് പോസിറ്റീവായ എന്തെങ്കിലും കാര്യങ്ങൾ പറയാൻ ശ്രദ്ധിക്കണം. മെഡിറ്റേഷൻ, പ്രാർത്ഥന എന്നിവ നൽകുന്നത് വലിയ ആശ്വാസമാണ്. യൂ ടുബിൽ ഗൈഡഡ് മെഡിറ്റേഷൻ ചാനലുകൾ ഒട്ടേറെയുണ്ട്. പുതുതായി ഒരു ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്,  പുസ്തകം വായിക്കാൻ സമയം കിട്ടുന്നില്ല എന്ന് പരാതിപ്പെടുന്നവർക്കെല്ലാം ഈ സമയം ഉപയോഗിക്കാവുന്നതല്ലെ? മാറ്റിവച്ച തോട്ടപണിക്കും  ഈ സമയം കൊടുക്കാം. സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമൊക്കെ കണ്ടിട്ടെത്ര കാലമായി? 

ആരും ഈ ഭൂമിയിൽ സ്ഥിരമായി നിൽക്കാൻ വന്നവരല്ല. നാളേക്ക് എന്ന് പറഞ്ഞ് മാറ്റിവെച്ച കാര്യങ്ങൾ ഓരോന്നായി ചെയ്തു തുടങ്ങാം. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇതിലും നല്ല ഒരു നേരമില്ല. ഈ കാലവും മാറും. വീണ്ടും തിരക്കിന്റെ ലോകത്തേക്ക് ഒഴുകി പോകുന്നതിനു മുൻപുള്ള ഒരു ചെറിയ ബ്രേക്ക് ആയി ഈ കോറോണക്കാലത്തെ കാണാം. അവനവനെ സ്നേഹിക്കാൻ. അവനവന്റെ ഉള്ളിലേക്ക് യാത്ര ചെയ്യാൻ പ്രകൃതി ഒരുക്കിയ ഒരു 'അവസ്ഥാന്തരമായി കാണൂ'.

English Summary: Possitive Thoughts In The Period Of Corona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT