നെറ്റി ചുളിച്ചവരോട് ഇവർ ചോദിക്കുന്നു, അതെന്താ സ്ത്രീകൾക്ക് ഓണക്കളിയായിക്കൂടെ?

onakkali-dance
ചിത്രം∙ മനോരമ
SHARE

അഴകേ അരികിൽ വരുമോ

ഇളമാനേ ജീവനേ .. 

ഉണരാൻ ചേർന്നു വരുമോ 

ദൂരെയകലാതമ്പിളി .. 

ഓണക്കളിയോട് തൃശൂരിന് രക്തത്തിലലിഞ്ഞുചേർന്ന ഒന്നിനോടെന്ന പോലെ ഇഷ്ടമാണ്. പക്ഷേ അതൊരുകൂട്ടം പെണ്ണുങ്ങൾ ചെയ്യാൻ പോകുന്നെന്നു കേട്ടപ്പോൾ നെറ്റിയൊന്നു ചുളിഞ്ഞു. നിങ്ങളെന്തിന് ആണുങ്ങളുടെ കലാരൂപത്തിന് പുറകേ പോകണം, മറ്റെന്തെങ്കിലും കല അഭ്യസിച്ചുകൂടെ? എന്നു ചോദിച്ചവരും ഒട്ടേറെയാണ്. അതെന്താണ് പെണ്ണുങ്ങൾക്കും ഓണക്കളിയോടു ഇഷ്ടമുണ്ടായിക്കൂടെ എന്നു തിരിച്ചു ചോദിച്ചാണ് മൈഥിലി കുറ്റിച്ചിറ ഓണക്കളി സംഘം രംഗത്തെത്തുന്നത്.

രണ്ടു വർഷം മുൻപാണ് ഇവർ ഓണക്കളി ആരംഭിക്കുന്നത്. ഒരു വനിതാ കൂട്ടായ്മയായി തുടങ്ങിയ സംഘം തുടക്കസമയത്ത് റെക്കോർ‍ഡ് ചെയ്തു വച്ച ഓണക്കളി ഗാനങ്ങൾ വച്ച് ആടുക മാത്രമാണ് ചെയ്തിരുന്നത്. ഇതു നന്നായി സ്വീകരിക്കപ്പെട്ടെങ്കിലും പാടി അവതരിപ്പിച്ചാൽ കൂടുതൽ നന്നാകുമെന്നും അതിന്റെ തനിമ നിലനിർത്താൻ സാധിക്കുമെന്നും അഭിപ്രായങ്ങൾ ഉയരാൻ തുടങ്ങി. അങ്ങനെയാണ് മൈഥിലി കുറ്റിച്ചിറ സംഘം ഓണക്കളി പാടി അവതരിപ്പിക്കാൻ തുടങ്ങിയത്. 

Read also: 'ഇൻ ഹരിഹർ നഗർ സിനിമയിൽ തെസ്നിക്ക് ഒരു സീൻ ചെയ്യാമോ?'; സിദ്ദിഖിന്റെ ഓർമകൾ പങ്കുവച്ച് തെസ്നി ഖാന്‍

ഇനിയൊന്നു പാടാം ഞാൻ 

ഇനിയും നീ ഉറങ്ങേണം 

പാലൂട്ടി താരാട്ടിയുറക്കാം 

ഓ..രാരീരം രാരോ.. 

പൊന്നുമണി മേലേവാനിൽ 

അമ്പിളി തെല്ലുയർന്നേ... 

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ലഭിച്ചതോടെ കൂടുതൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരവും ലഭിച്ചു. ടി. എം. മജീഷ്, അജീഷ് എസ്.പരമേശ്വരൻ എന്നിവരാണ് സംഘത്തിന് പരിശീലനം നൽകിയത്. 14 പേരുമായി തുടങ്ങിയ സംഘത്തിൽ ഇപ്പോൾ 26 പേരുണ്ട്.10 മുതൽ 53 വയസ്സുവരെയുള്ളവർ ഒരേ ആവേശത്തിൽ ഓണക്കളി അവതരിപ്പിക്കും. ഇതിൽ 4 പേരാണ് പാട്ടുകാർ. ഇപ്പോൾ ഈ സംഘത്തിന് വേണ്ടി പ്രത്യേകമെഴുതിയ ഗാനങ്ങളും ഇവർ അവതരിപ്പിക്കുന്നുണ്ട്. അനിൽ ഇരിങ്ങാലക്കുട,സോനു ചെമ്പൻകുന്ന് എന്നിവർ ചേർന്നാണ് പാട്ടൊരുക്കുന്നത്. നിനില പുഷ്പൻ, ജിൽഷ ഷൈജു എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. 

കവിളോരം കുങ്കുമമോ 

അതിലായലിയും കണ്ണീര് 

ഈ ശിംശിപവനിയഴകിയിൽ 

പൊഴിയും മൈഥിലി തൻ കനവ് 

Read also: 'ഈ ഫോട്ടോയിലെ കുട്ടി നീയാണോ?', 15 വർഷങ്ങൾക്കു ശേഷം കുട്ടിക്കാലത്തെ ബെസ്റ്റ് ഫ്രണ്ട്സിന് ഒത്തുചേരൽ

Content Summary: Group of women from thrissur performing onakkali 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS