'നല്ല സ്ത്രീകൾ ഫെമിനിസ്റ്റ് ആകുമോ, ഈ ഹ്യൂമനിസം ഉള്ളപ്പോൾ എന്തിനാ ഫെമിനിസം?', ഉത്തരം വേണ്ടേ?

feminism-and-humanism
Representative image. Photo Credit: jacoblund/istockphoto.com
SHARE

ആഫ്രിക്കൻ സാഹിത്യകാരിയും ചിന്തകയുമായ ഷിമമാന്റ നഘോസി അടിച്ചിയുടെ പർപ്പിൾ ഹിബിസ്കസ് എന്ന നോവൽ വായിച്ചിട്ടുണ്ടോ? ആണധികാരം ഏകപക്ഷീയമായി കുടുംബത്തിൽ നടത്താൻ ശ്രമിച്ച ഭർത്താവിന്റെയും അതിൽ സഹികെട്ടു ജീവിക്കുന്ന ഭാര്യയുടെയും കഥയാണ് അതെന്നു ലളിതമായി പറയാം.

ഈ പുസ്തകം എഴുതിയതിനുശേഷം അവർ പങ്കെടുത്ത ഒരു ചടങ്ങിൽ ഒരു അഭ്യുദയകാംഷി അടിച്ചിയെ മാറ്റി നിർത്തി ഉപദേശിച്ചുവത്രെ, "നിങ്ങൾ ഒരു നല്ല സ്ത്രീയല്ലേ, പാർട്ണർ ഉണ്ട്. ജോലിയുണ്ട്. സമൂഹത്തിൽ സ്ഥാനമുണ്ട്. ഇതൊന്നുമില്ലാത്തവരല്ലേ ഫെമിനിസം പറഞ്ഞ് നടക്കുക. പിന്നെ എന്തിനാണു ഫെമിനിസം എന്ന ചീത്ത കാര്യം നിങ്ങൾ പറഞ്ഞു നടക്കുന്നത്" എന്ന്. അത് അടിച്ചിക്കു വലിയൊരു ബോധോദയമായിരുന്നു. അന്ന് അവർ തീരുമാനിച്ചുവത്രെ "ഇന്നു മുതൽ ഞാൻ ഹാപ്പി ഫെമിനിസ്റ്റ് ആകും" എന്ന്.

Read also: തെരുവില്‍ ഭിക്ഷയെടുത്തു ജീവിച്ചു, 81–ാം വയസ്സിൽ ഓൺലൈൻ ഇംഗ്ലിഷ് ടീച്ചറായി മെർലിൻ മുത്തശ്ശി

ഫെമിനിസം പറയുന്നവരെ കാണുമ്പോൾ "അയ്യോ, നല്ലൊരു ആളായിരുന്നു. പാവം. ഫെമിനിസ്റ്റായിപ്പോയില്ലേ" എന്നു സങ്കടപെടുന്നവരെ കണ്ടിട്ടുണ്ടോ? അങ്ങനെയുമുണ്ട് ചിലർ. ഫെമിനിസത്തെപ്പറ്റി സംസാരിക്കുന്നതേ പ്രശ്നമാണെന്നും എന്തോ കുറ്റം ചെയ്യുന്നതിനു തുല്യമാണെന്നും കരുതുന്നവര്‍ ഇന്നും ഉണ്ടെന്നു കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടോ? 

എല്ലാർക്കും തുല്യതയാണ് വേണ്ടതെങ്കിൽ ഹ്യുമനിസ്റ്റ് ആയാൽ പോരേ എന്നാണു തോന്നുന്നതെങ്കിൽ, ഫെമിനിസ്റ്റുകൾ ഹ്യുമനിസ്റ്റുകൾ തന്നെയാണ്. പക്ഷേ സ്ത്രീയുടെ ചില പ്രശ്നങ്ങളുടെ തീവ്രത പൊതുവിൽ അടയാളപ്പെടുത്തുക സാധ്യമല്ല. അതിനു പ്രത്യേകം സ്വത്വവാദങ്ങൾ വേണ്ടിവരും. 

Read also: 53 കാരി ടീച്ചറുടെ കാവാലയ്യ ഡാൻസ്; ഇത് എന്തൊരു എനർജിയെന്നു കമന്റുകൾ, വിഡിയോ വൈറൽ

ഉദാഹരണത്തിന്, "എന്റെ ഏട്ടൻ പറയുന്ന പോലെയേ ഞാൻ ജീവിക്കൂ" എന്ന തരം പെൺകുട്ടികളെ കണ്ടിട്ടില്ലേ? അടിമ ഉടമ രീതിയിലല്ലല്ലോ ആങ്ങള പെങ്ങൾ ബന്ധം. പരസ്പര ബഹുമാനമുള്ള ബന്ധത്തിന്റെ ഭംഗി അനുഭവിച്ചതുതന്നെ അറിയണം. ഇത്തരം സമത്വ സുന്ദര ഭൂമിയാണ് ഫെമിനിസം വിഭാവനം ചെയ്യുന്നത്.

വിശദമായി കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'

Content Summary: Ayinu Podcast - Feminism and Humanism 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS