'അവളൊരു കുഞ്ഞു കുട്ടിയാണ്, ഒന്നും അറിയില്ല': എപ്പോഴെങ്കിലും ഇങ്ങനെ കേട്ടിട്ടുണ്ടോ? എങ്കിൽ പണി വരുന്നുണ്ട്!

infantilizing-women
Representative image. Photo Credit: Prostock-studio/Shutterstock.com
SHARE

ഏതൊരു ബന്ധത്തിലും തുല്യത വരുമ്പോഴാണല്ലോ കൂടുതൽ മനോഹരമാകുന്നത്. എന്നാൽ പലപ്പോഴും അങ്ങനെയൊരു തുല്യത ഉണ്ടാവാറില്ല. "അതൊരു കുഞ്ഞു കുട്ടിയാണ്, അവള്‍ക്ക് ഒന്നും അറിയില്ല" എന്നു സ്ത്രീകളെപറ്റി പൊതുവിൽ പറഞ്ഞു കേൾക്കാറില്ലേ? കുട്ടിത്തമുള്ള കാമുകി, ഭാര്യ എന്ന കാല്പനിക സൃഷ്ടിക്ക് എന്നും മാർക്കറ്റുണ്ട്. കല്യാണം കഴിക്കാൻ ലേശം പ്രായക്കുറവു വേണം പെണ്ണിന് എന്ന ചിന്ത ഇപ്പോളും പ്രബലമാണല്ലോ. നമ്മുടെ മാട്രിമോണിയൽ സൈറ്റുകൾ ഈ വാദത്തിന്റെ ഡാറ്റാബേസ് ആണ്.  

Read also: സ്റ്റേഷനിൽ നിർത്തും മുൻപ് ട്രെയിനിൽ ഓടിക്കയറി സ്ത്രീകൾ; സോഷ്യൽ മീഡിയയിൽ വിമർശനം, വിഡിയോ വൈറൽ വിഡിയോ

ഇതു ശരിയാണോ? സമത്വത്തിൽ കുറഞ്ഞ ഒന്നിനും സമരസപ്പെടുന്നവരല്ല ഫെമിനിസ്റ്റുകൾ. അമേരിക്കൻ ചിന്തകയായ കേയ്റ്റ് മില്ലറ്റ് പ്രസിദ്ധീകരിച്ച 'സെക്ഷ്വൽ പൊളിറ്റിക്സ്' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നത് , "സ്ത്രീകളെ കുട്ടിവൽക്കരിക്കുന്നത് സ്ത്രീയെ ഭരിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം അതായതുകൊണ്ടാണ്" എന്നാണ്. ചിന്തിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്നാണല്ലോ പണ്ടുള്ളവർ പറഞ്ഞുവച്ചിരിക്കുന്നത്. 

Read also: കുഞ്ഞിനെ വളർത്തുന്നത് ജോലിയല്ല; ആര്യയും ഞാനും ചെയ്തത് സാധാരണ കാര്യം: കലക്ടർ ദിവ്യ എസ്. അയ്യർ

വിശദമായി കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?' 

Content Summary: Ayinu Podcast on Infantilizing Women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS