ADVERTISEMENT

രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പദ്മ പുരസ്കാരത്തിനായി കേന്ദ്ര കായികമന്ത്രാലയം ശുപാർശ ചെയ്ത ഒൻപത് കായികതാരങ്ങളും സ്ത്രീകൾ. ആറു തവണ ലോക ബോക്സിങ് ചാംപ്യനായ എം.സി. മേരികോമിനെ രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷണനു വേണ്ടിയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്. 2013 ൽ പദ്മ ഭൂഷണും 2006 ൽ പദ്മ ശ്രീയും മേരി കോമിന് ലഭിച്ചിട്ടുണ്ട്.

ബാഡ്മിന്റൻ താരം പി.വി. സിന്ധുവിനെ പദ്മഭൂഷണു വേണ്ടിയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്. 2017 ലും പദ്മഭൂഷണുവേണ്ടി സിന്ധുവിനെ നാമനിർദേശം ചെയ്തെങ്കിലും അവസാന പട്ടികയിലിടം പിടിക്കാൻ സിന്ധുവിനായില്ല. 2015 ൽ സിന്ധുവിന് പദ്മശ്രീ ലഭിച്ചിരുന്നു.

മൂന്നു പുരുഷ കായിക താരങ്ങൾക്കാണ് ഇതുവരെ പദ്മവിഭൂഷൺ ലഭിച്ചിട്ടുള്ളത്. 2007 ൽ ചെസ് താരം വിശ്വനാഥ് ആനന്ദിനും 2008 ൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനും 2008 ൽ മരണാനന്തര ബഹുമതിയായി പർവതാരോഹകൻ എഡ്മണ്ട് ഹിലരിക്കുമാണ് പദ്മഭൂഷൺ ലഭിച്ചത്.

മേരികോമിനെയും പി.വി സിന്ധുവിനെയും കൂടാതെ പദ്മ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട മറ്റ് ഏഴുപേർ ഇവരാണ്. :-

ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ടേബിൾ ടെന്നിസ് താരം മണിക ബദ്ര, ട്വന്റി ട്വന്റി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ, ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ, മുൻഷൂട്ടിങ് താരം സുമ ഷിരൂർ, പർവതാരോഹകരും ഇരട്ട സഹോദരിമാരുമായ താഷി, നങ്കഷി മാലിക്.

നാമ നിർദേശ പട്ടിക ആഭ്യന്തര മന്ത്രാലയം പദ്മ അവാർഡ് കമ്മിറ്റിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. 2020 ജനുവരി 25 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ, പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com