‘രാജകുമാരി, താങ്കൾക്കു കൂടുതൽ അധികാരം ലഭിക്കട്ടെ’, വിവാഹവേഷത്തിൽ പരീക്ഷയെഴുതി വധു!

bride-wedding
Screen Grab From Video∙ANI/ Twitter
SHARE

വിവാഹവസ്ത്രത്തിലെത്തി പരീക്ഷ എഴുതി പെൺകുട്ടി. കൃഷ്ണ രജ്പുത് എന്ന പെൺകുട്ടിയാണ് വിവാഹ വസ്ത്രത്തിലെത്തി പരീക്ഷ എഴുതിയത്. വിവാഹം കഴിഞ്ഞ ഉടനെ തന്നെ പരീക്ഷ എഴുതാൻ എത്തുകയായിരുന്നു കൃഷ്ണ. 

‘നിങ്ങളുടെ അവയവ പ്രദർശനം ഞങ്ങൾക്കു കാണേണ്ട! ഉപദ്രവം സഹിക്കുകയും വേണ്ട!’

കൃഷ്ണ തന്നെയാണ് വിവാഹവസ്ത്രത്തിൽ പരീക്ഷ എഴുതുന്നതിന്റെ വിഡിയോ പങ്കുവച്ചത്. പെൺകുട്ടി വിദ്യാഭ്യാസത്തിനു നൽകുന്ന പ്രാധാന്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. ‘ഉത്തർപ്രദേശിലെ മൂന്നാം വർഷ ബിഎ വിദ്യാർഥിനിയായ നവവധു മെയ് 16ന് വിവാഹം കഴിഞ്ഞ ഉടനെ സോഷ്യോളജി പരീക്ഷ എഴുതാൻ ഹാളിലെത്തി.’– എന്ന കുറിപ്പോടെയാണ് വാർത്താ ഏജൻസിയായ എഎൻഐ വിഡിയോ പങ്കുവച്ചത്. ‘വിവാഹം പോലെ തന്നെ എന്റെ പരീക്ഷയും പ്രധാനമാണ്. വിവാഹത്തിന്റെ ബാക്കി ചടങ്ങുകൾ പരീക്ഷ എഴുതിയതിനു ശേഷം മാത്രം.– എന്നാണ് വിഡിയോ പങ്കുവച്ച് പെണ്‍കുട്ടി കുറിച്ചത്. 

സോഷ്യൽ മീഡിയയിലെത്തി മണിക്കൂറുകൾക്കകം വിഡിയോ വൈറലായി.വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഈ പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ. രാജകുമാരി നിനക്ക് കൂടുതൽ അധികാരങ്ങൾ ലഭിക്കട്ടെ.’– എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ‘വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനം.’– എന്ന രീതിയിലും കമന്റുകൾ എത്തി.

English Summary: Bride rushes to take exam right after her wedding 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA