ADVERTISEMENT

ഒരു ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം സംസാരിക്കുകയോ കയ്യിൽ പിടിക്കുകയോ ചെയ്താൽ നിങ്ങൾ എന്ത് ചെയ്യും? ഒന്നും ചെയ്യണ്ട. കാരണം അതിൽ തെറ്റുമില്ല, അതുകൊണ്ടുതന്നെ അഭിപ്രായം പറയേണ്ട കാര്യവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ ആണും പെണ്ണും സംസാരിച്ചാലോ അടുത്തിടപഴകിയാലോ പ്രശ്നമെന്ന് കരുതുന്നവര്‍ സമൂഹത്തിൽ ഇപ്പോഴും ഉണ്ടല്ലോ. അങ്ങനെ ചിന്തിക്കുന്നതുകൊണ്ടാവാം കഴി‍ഞ്ഞ ദിവസം ഡൽഹി മെട്രോയിൽ ഈ വഴക്കുണ്ടായത്.

മധ്യവയസ്കരായ രണ്ട് സ്ത്രീകളാണ് ചെറുപ്പക്കാരായ ആൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തോ പങ്കാളിയോ ആയ പെൺകുട്ടിയെയും വഴക്കു പറഞ്ഞ് പ്രശ്നമുണ്ടാക്കിയത്. പിന്നീട് ഇത് വലിയ വാക്കുതർക്കമായി മാറുകയായിരുന്നു. 

പരസ്പരം ഒരുപാട് ചേർന്ന് നിൽക്കുകയായിരുന്നുവെന്നും ഇത്തരം പ്രവർത്തികൾ സമൂഹത്തിനും സംസ്കാരത്തിനും ചേര്‍ന്നതല്ലെന്നുമാണ് യാത്രക്കാരായ സ്ത്രീകളുടെ വാദം. 

Read also: ആദിവാസി ഉത്പന്നങ്ങൾക്ക് ബ്രാൻഡിങ്; മഞ്ജുവിനു കാടിനോടുള്ള സ്നേഹം ചെറുതല്ല

കുറച്ചെങ്കിലും നാണം വേണ്ടേ എന്നാണ് ഒരാളുടെ അഭിപ്രായം. ഞങ്ങൾ മോശമായി ഒന്നും ചെയ്തിട്ടില്ലെന്ന് യുവാക്കൾ ആവർത്തിക്കുമ്പോഴും നിങ്ങൾ ഇവിടെ നിന്നിറങ്ങി മറ്റെവിടെയെങ്കിലും പോകാനാണ് പറഞ്ഞത്. സ്വന്തം കാര്യം നോക്കിക്കൂടേയെന്ന് ചോദിച്ച് യുവാവും ശബ്ദമുയർത്തി. അതോടെ ആകെ തർക്കമായി.  അതേ കംപാർട്മെന്റിൽ യാത്ര ചെയ്തിരുന്ന മറ്റൊരാൾ പകർത്തിയ വിഡിയോ ആണ് ഇപ്പോൾ വൈറൽ. മോശമായി എന്തോ പ്രവർത്തിച്ചതു കൊണ്ടാണ് ആ സ്ത്രീകൾ അങ്ങനെ പറഞ്ഞതെന്നും, എന്തിനാണ് ഇവർ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതെന്നുമൊക്കെയാണ് കമന്റുകൾ. അതേ സമയം രണ്ടു പേരും എങ്ങനെയാണ് നിന്നതെന്ന് വിഡിയോയിൽ ഇല്ലാത്തതുകൊണ്ട് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കമന്റുകളുണ്ട്. 

Read also: മകളെ കാണാൻ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക്; അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ് മകൾ

Content Summary: Women in metro argues with youngsters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com