ADVERTISEMENT

ഒരു പങ്കാളി വേണമെന്നു തോന്നിയാൽ അവരെ കണ്ടെത്താൻ പല വഴികളുണ്ട്. ഡേറ്റിങ് ആപ്പുകളും മാട്രിമോണിയൽ സൈറ്റുകളും ഒരുപാടുള്ള ഈ കാലത്ത് പങ്കാളിയെ കണ്ടത്താൻ അത്ര ബുദ്ധിമുട്ടില്ല. എന്നാൽ അമേരിക്കക്കാരിയായ ഈ യുവതി വ്യത്യസ്തമായ രീതിയിലൂടെ ഭർത്താവിനെ കണ്ടെത്താനുള്ള പുറപ്പാടിലാണ്. വല്ലാത്തൊരു ഐഡിയ തന്നെയെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

കാരലീന ഗീറ്റ്സ് എന്ന ബ്യൂട്ടി ഇൻഫ്ലുവൻസറും മോഡലുമായ 29കാരിയാണ് ഭർത്താവിനെ വേണം എന്നെഴുതിയ ബോർഡും പിടിച്ച് തെരുവിലേക്കിറങ്ങിയത്. റോഡിൽ പ്ലക്കാർഡും ഉയർത്തി നിൽക്കുന്ന പെൺകുട്ടിയെ കണ്ട് പലരും പൊട്ടിച്ചിരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. വഴിയാത്രക്കാരും റോഡിനു വശങ്ങളിലെ കഫേകളിൽ ഇരിക്കുന്നവരും കാഴ്ച കണ്ട് അന്തംവിട്ടിരിക്കുന്ന വിഡിയോ വൈറലായി. യുവതി സോഷ്യൽമീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്ക് ഒരുപാട് കമന്റുകളാണ് വരുന്നത്. പ്ലക്കാർഡ് വായിച്ച് നാണിക്കുകയും, ദേഷ്യപ്പെടുകയും ചെയ്യുന്ന ആളുകളെയും വിഡിയോയിൽ കാണാം. ഇതിനിടയിൽ ബോർഡിലേക്ക് നോക്കിയ യുവാവിനെ പിടിച്ചു വലിച്ചുകൊണ്ടു പോകുന്ന പെൺകുട്ടിയുടെ ദൃശ്യം ചിരിപ്പിച്ചുവെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

Read also: 70–ാം വയസ്സിൽ സൗഭാഗ്യം; 30 വര്‍ഷത്തേക്ക് എല്ലാ മാസവും 10 ലക്ഷം രൂപ, 100 വയസ്സ് വരെ ജീവിക്കാന്‍ റെഡിയെന്ന് മുത്തശ്ശി

ഈ വഴി പരീക്ഷിച്ചിട്ട് എങ്ങനെയുണ്ട്, ആരെയെങ്കിലും കിട്ടിയോ എന്നൊക്കെയാണ് പലരുടെയും സംശയം. ഇനി ഇങ്ങനെ ഇറങ്ങിയാലേ ഒരു പങ്കാളിയെ കിട്ടുകയുള്ളു എന്ന് പറഞ്ഞവരുമുണ്ട്. ഇത് ആദ്യമായല്ല കാരലിൻ ഇത്തരത്തിൽ പ്ലക്കാർഡുമായി പൊതുമധ്യത്തിൽ എത്തുന്നത്. 'എന്നെ വിവാഹം കഴിക്കു' എന്നെഴുതിയും കാരലീന ഇതിനുമുൻപ് പ്ലക്കാര്‍ഡ് പിടിച്ചു നടക്കുന്ന വിഡിയോ ഇട്ടിട്ടുണ്ട്. നമുക്ക് വേണ്ടത് പ്രപഞ്ചം മുന്നിൽകൊണ്ടെത്തിക്കും എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കാരലിൻ പറയുന്നു. എന്തായാലും ഭർത്താവിനെ കിട്ടിയാൽ അറിയിക്കണമെന്നും, ഇനി എല്ലാവർക്കും ഇതേ വഴിയുള്ളു എന്നുമാണ് രസകരമായ കമന്റുകൾ.

Read also: 53 കാരി ടീച്ചറുടെ കാവാലയ്യ ഡാൻസ്; ഇത് എന്തൊരു എനർജിയെന്നു കമന്റുകൾ, വിഡിയോ വൈറൽ

Content Summary: Women looking for husband wanders in streets with placard in her hands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com