ADVERTISEMENT

മൂന്ന് വർഷങ്ങൾക്കു മുൻപ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 23കാരിയായ മകൾ കുറ്റക്കാരിയെന്ന് കോടതി വിധി. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം നടന്നത്. 2020 മാർച്ചിലാണ് സിഡ്നി പവൽ അമ്മ ബ്രെൻഡയെ കൊലപ്പെടുത്തിയത്. 

തന്നെ കോളജിൽ നിന്നും പുറത്താക്കിയ വിവരം അറിയാതിരിക്കാനാണ് സിഡ്നി അമ്മയെ കൊലപ്പെടുത്തിയത്. ഇരുമ്പ് പാൻ കൊണ്ട് പലയാവർത്തി ബ്രൊൻഡയുടെ തലയ്ക്കടിക്കുകയായിരുന്നു, ശേഷം കത്തി കൊണ്ട് കഴുത്തിൽ 30 തവണ കുത്തുകയും ചെയ്തു. വീട്ടിലെത്തിയ പൊലീസ് അമ്മയെയും മകളെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യപ്രവർത്തകയായ ബ്രെൻഡയെ രക്ഷിക്കാനായില്ല.

പാൻ കൊണ്ട് ആക്രമിച്ചതിനു ശേഷം സിഡ്നി അടുക്കളയിലേക്കു പോയി കത്തിയുമായി വരികയായിരുന്നു. അമ്മയെ കൊല്ലുക തന്നെയായിരുന്നു ലക്ഷ്യമെന്നും അതുകൊണ്ടാണ് നിരവധി തവണ കുത്തിയതെന്നും അസിസ്റ്റന്റ് പ്രോസിക്യൂട്ടർ പറഞ്ഞു.

Read also: ഒരുപാട് ഇഷ്ടമെന്നു മെസേജ് അയച്ചു, പെൺകുട്ടിയുടെ മറുപടി 'നോ'; ഇനിയാണ് ട്വിസ്റ്റ്, ഇത് വൈറൽ പ്രേമകഥ

എന്നാൽ പെൺകുട്ടി മാനസിക പ്രശ്നങ്ങളുള്ള വ്യക്തിയാണെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ നിയമപ്രകാരം കണക്കിലെടുക്കാവുന്ന മാനസിക പ്രശ്നങ്ങളൊന്നും കൊല ചെയ്യുന്ന സമയത്ത് പെൺകുട്ടിക്ക് ഇല്ലായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. കുറ്റക്കാരിയെന്ന് തെളിഞ്ഞതോടെ പെൺകുട്ടി കോടതിമുറിയിൽ പൊട്ടിക്കരയുകയായിരുന്നു. സെപ്തംബർ 28നാണ് ശിക്ഷ വിധിക്കുന്നത്. 

Read also: കുഞ്ഞിന്റെ മുഖത്തു വെള്ളമൊഴിച്ച് ഫ്രീസറില്‍ കിടത്തി; ഭർത്താവിന്റെ സ്നേഹം അളക്കാൻ കുഞ്ഞിനോടു ക്രൂരത

Content Summary: 23 year old daughter found guilty for murdering own mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com