ADVERTISEMENT

സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇഷ്ടമുള്ള ഒരു ചിത്രം പങ്കുവച്ചതിന്റെ പേരിൽ തന്നെ വിമർശിക്കുന്നവരുടെ വായടപ്പിച്ച് മറുപടി കൊടുത്തിരിക്കുകയാണ് ഗായികയും ഗാനരചയിതാവുമായ ബീബി റെജ. തടിച്ചിയെന്നു പരിഹസിച്ചുകൊണ്ടാണ് താരം പങ്കുവച്ച ചിത്രത്തിനു താഴെ ബോഡിഷെയ്മിങ് കമന്റുകളുമായി ചിലർ എത്തിയത്.

ബീബിയുടെ ശരീരഭാരത്തെക്കുറിച്ചാണ് പലരും മോശം രീതിയിൽ കമന്റ് ചെയ്തത്. തന്നെക്കുറിച്ച് മോശം കമന്റ് എഴുതിയവരെ ലക്ഷ്യമിട്ട് താരം കുറിച്ചതിങ്ങനെ:- ''എന്നെക്കുറിച്ച് വിലകുറഞ്ഞ പരിഹാസങ്ങൾ പോസ്റ്റ് ചെയ്തവർക്ക് വേണ്ടത് ചില പ്രതികരണങ്ങളാണ്. അത് നിങ്ങൾക്ക് ഒരിക്കലും കിട്ടാൻ പോകുന്നില്ല''. നിങ്ങൾ പൂർണ്ണതയുള്ളവർ അല്ലാത്തിടത്തോളം കാലം നിങ്ങൾക്ക് മറ്റുള്ളവരുടെ ശരീരത്തെ പരിഹസിക്കാനുള്ള അർഹതയില്ല. നിങ്ങളെ കാണാൻ ഭംഗിയില്ല എന്ന അരക്ഷിതത്വം മൂലമാണ് നിങ്ങൾ ഇങ്ങനെ വെറുപ്പ് പ്രചരിപ്പിക്കുന്നത്. മറ്റുള്ളവർ എന്റെ ശരീരഭാരത്തെക്കുറിച്ച് എന്തു പറയുന്നു എന്നതിനല്ല. ഞാൻ എന്റെ ശരീരത്തെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതിനാണ് ഞാൻ പ്രാധാന്യം കൽപ്പിക്കുന്നത്''.

തന്റെ സഹപ്രവർത്തകയായ ബീബിക്കെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ പിന്തുണയുമായി എത്തിയത് മറ്റൊരു പോപ് താരമായ ഡെമി ലൊവാറ്റോയാണ്. ബീബിയെക്കുറിച്ച് അവർ കുറിച്ചതിങ്ങനെ :- ''നിങ്ങൾ അതിസുന്ദരിയാണ്, കരുത്തയാണ്, സത്യസന്ധയാണ്, എനിക്കും എന്നപ്പോലെയുള്ള ഒരുപാടുപേർക്കും പ്രചോദനമാണ്. നിങ്ങൾ നിങ്ങളായിത്തന്നെയിരിക്കുന്നതിന് നന്ദി. സുന്ദരിയായ സ്ത്രീയോ, നിന്നെ ‍ഞാൻ സ്നേഹിക്കുന്നു''.

ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടപ്പോൾ വലിയ ഫാഷൻ‌ ഡിസൈനർമരാരും തന്നെ തന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ തയാറായില്ലെന്നും തന്റ ശരീരം വലുതായതുകൊണ്ടാണെന്നും താൻ പ്ലസ് സൈസ് ആയതുകൊണ്ടാണെന്നും താരം തുറന്നു പറഞ്ഞിരുന്നു.

''ഞാൻ യുകെ സൈസ് 12 ആണ്. എന്റെ അഴകളവുകളെ ഞാൻ ഇഷ്ടപ്പെടുന്നു. ശരീരഭാരം കുറയ്ക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും ഇതുപോലെ ഒരു ഗ്ലാമർ ഫീൽഡിൽ നിൽക്കുമ്പോൾ. ഇവിടെ കഴിവിനൊപ്പം ലുക്സും പ്രധാനമാണ്. പക്ഷേ ഏതുമേഖലയിലായാലും ആരോഗ്യത്തോടെയിരിക്കുക എന്നതാണ് പ്രധാനം.

ഡെനി ലൊവാറ്റോയും സ്ഥിരമായി ബോഡിഷെയിമിങ്ങിന് ഇരയാകാറുള്ള വ്യക്തിയാണ്. പലവേദികളിലും ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും അവർ സംസാരിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com