ADVERTISEMENT

മിഷൻ മംഗൽ എന്ന ചിത്രം കോടികൾ കൊയ്ത് ജൈത്രയാത്ര തുടരുമ്പോഴും താരജാഡകളേതുമില്ലാതെ ഒരു ചെറുചിരിയോടെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ്  ബോളിവുഡ് താരം വിദ്യാബാലൻ. കരുത്തരായ സ്ത്രീ കഥാപാത്രങ്ങളുമായി വെള്ളിത്തിരയിൽ ചുവടുറപ്പിച്ച താരത്തിന് പുറം ലോകത്ത് നേരിടേണ്ടി വരുന്നത് ശരീരത്തെക്കുറിച്ചുള്ള പരിഹാസങ്ങളും വിമർശനങ്ങളുമാണ്.

എന്നാൽ ഇത്തരം പരിഹാസങ്ങളെ താൻ മുഖവിലക്കെടുക്കാറില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് വിദ്യ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശരീരത്തെ പരിഹസിക്കുന്നവരോടുള്ള നിലപാടും അത്തരം വിമർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെപ്പറ്റിയൊക്കെ വിദ്യ തുറന്നു പറഞ്ഞത്.

''അത്തരം പരിഹാസങ്ങളൊന്നും എന്നെ ഒരു തരത്തിലും ബാധിക്കാറില്ല. കാരണം അവരെന്നെക്കുറിച്ച് പറയുന്നത് ഞാൻ അറിയുന്നേയില്ല. കാരണം അത്തരം കാര്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഞാൻ കാണുകയും കേൾക്കുകയും ചെയ്യാറില്ല. ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ എന്നെ സ്നേഹിക്കാൻ എനിക്കു കഴിയുന്നുണ്ട്. സന്തോഷത്തോടെ ജീവിക്കാനും സാധിക്കുന്നുണ്ട്. അപ്പോൾ മറ്റുകാര്യങ്ങളൊന്നും എന്റെ മനസ്സിനെ ബാധിക്കുന്നേയില്ല. 

ഇപ്പോൾ ഞാൻ ചിന്തിക്കുന്നതും കേൾക്കുന്നതുമൊക്കെ ആളുകൾ എന്നെ ഇഷ്ടപ്പെടുന്നതിനെക്കുറിച്ചും പുകഴ്ത്തുന്നതിനെക്കുറിച്ചുമൊക്കെയാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങളെക്കുറിച്ച് ഒന്നും കേൾക്കാത്തതുകൊണ്ടു തന്നെ എനിക്കെന്നെ കൂടുതൽ സ്നേഹിക്കാനും ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ സ്വീകരിക്കാനും കഴിയുന്നുണ്ട്. ബാക്കിക്കാര്യങ്ങളൊന്നും എന്നെ ബാധിക്കുന്നേയില്ല. 

ഗർഭിണിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് താരം പ്രതികരിച്ചതിങ്ങനെ :-

'' ഞാൻ ഗർഭിണിയല്ല. എനിക്ക് ആലില വയറല്ല ഉള്ളതെന്ന് തുറന്നു പറയാൻ എനിക്കൊരു നാണക്കേടും തോന്നുന്നുമില്ല. അത്രേമുള്ളൂ. ശരീരത്തോടു ചേർന്നു കിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഞാൻ ഗർഭിണിയാണെന്ന് നിങ്ങൾ ചിന്തിക്കുന്നു. അങ്ങനെയാണെങ്കിൽ എന്നോടു ക്ഷമിക്കണം. അക്കാര്യത്തിൽ എനിക്കൊന്നും തന്നെ ചെയ്യാൻ കഴിയില്ല''.

ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാനെ ആസ്പദമാക്കി സംവിധായകൻ ജഗൻ ശക്തിയൊരുക്കിയ മിഷൻ മംഗൾ എന്ന ചിത്രത്തിൽ ടീം മിഷൻ മംഗളിലെ വണ്ടർ വുമൺ എന്ന് വിശേഷിക്കപ്പെടുന്ന ശാസ്ത്രജ്ഞയുടെ കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com