ADVERTISEMENT

ചില ചോദ്യങ്ങൾ അഭിനേത്രികൾക്കു മാത്രമായി മാറ്റിവയ്ക്കുന്ന രീതിയെ ചോദ്യം ചെയ്തുകൊണ്ട് ബോളിവുഡ് താരം റിച്ച ഛദ്ദ നൽകിയ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഒരു മടിയുമില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന റിച്ചയ്ക്കെതിരെ പരിഹാസങ്ങൾ ഉയരാറുണ്ട്. ഇതിനെയെന്നും മുഖവിലക്കെടുക്കാതെയാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റിച്ച തന്റെ ചില സംശയങ്ങളും രോഷവും പങ്കുവച്ചത്.

മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളും പലപ്പോഴും അഭിനേത്രികളുടെ തിരഞ്ഞെടുപ്പുകളെ വല്ലാതെ ചോദ്യം ചെയ്യുന്നുണ്ടെന്നു പറഞ്ഞുകൊണ്ട് താരം വെളിപ്പെടുത്തിയതിങ്ങനെ :- 

''പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അഭിനേത്രികളാണ് പലപ്പോഴും കടുത്ത അനീതിയാണ് കാട്ടുന്നത്. പുരുഷ താരങ്ങളേക്കാൾ വനിതാ താരങ്ങളാണ് ഏറ്റവുമധികം വിമർശിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും''.

പ്രിയങ്ക ചോപ്ര, സ്വര ഭാസ്ക്കർ, സോനം കപൂർ എന്നിവരുടെ കാര്യങ്ങൾ ഉദാഹരണമായെടുത്ത് റിച്ച പറഞ്ഞതിങ്ങനെ :-

'' നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കിയ കാര്യങ്ങളിൽ നിന്നാണ് ഞാനിത് പറയുന്നത്. പ്രിയങ്ക ചോപ്ര, സ്വര ഭാസ്ക്കർ, സോനം കപൂർ എന്നിവരുൾപ്പടെയുള്ള വനിതാ താരങ്ങളുടെ തിരഞ്ഞെടുപ്പുകളെ മാധ്യമങ്ങൾ പലപ്പോഴും ചോദ്യം ചെയ്യാറുണ്ട്. ഫാഷൻ, രാഷ്ട്രീയം, ലൈഫ്സ്റ്റൈൽ അങ്ങനെയുള്ള പല തിരഞ്ഞെടുപ്പുകളുടെ കാര്യത്തിലും അവർ ചോദ്യം ചെയ്യപ്പെടുന്നു. ഇതുപോലെ അവർ പുരുഷതാരങ്ങളെ ചോദ്യം ചെയ്യാറുണ്ടോ?''. - റിച്ച ചോദിക്കുന്നു.

കോർട്ട് റൂം ഡ്രാമയായ സെക്‌ഷൻ 375 ൽ അഭിനയിച്ചതിനു ശേഷം നടന്ന പ്രസ്കോൺഫറൻിസലുണ്ടായ ചില കാര്യങ്ങളെക്കുറിച്ച് റിച്ച പറയുന്നതിങ്ങനെ :- 

'' ദേശഭക്തിയുടെ കഥ പറയുന്ന, അല്ലെങ്കിൽ യുദ്ധത്തെക്കുറിച്ചുള്ള ചിത്രങ്ങളിൽ അഭിനയിച്ച എത്ര പുരുഷന്മാരെ മാധ്യമങ്ങൾ ചോദ്യങ്ങൾ കൊണ്ടു വീർപ്പു മുട്ടിക്കാറുണ്ട്. സെക്‌ഷൻ 375 എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം മാധ്യമങ്ങൾ എന്നോടു ചോദിച്ചത് പ്രളയ ബാധിത മേഖലകളെക്കുറിച്ചുള്ള എന്റെ അഭിപ്രായമെന്താണെന്നാണ്. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ട അധികാര വർഗ്ഗങ്ങളോടോ, രാഷ്ട്രീയക്കാരോടോ അവർ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ടോ?.

പലപ്പോഴും നെഗറ്റീവ് വിമർശനങ്ങൾക്ക് ഇരയായിട്ടുള്ള അനുഭവങ്ങളെക്കുറിച്ചും കരിയറിലെ തുടക്കകാലത്ത്  മോശം എന്ന് വിലയിരുത്തിയതിനെക്കുറിച്ചും താരം പറയുന്നതിങ്ങനെ :-

'' വിമർശകരോട് സൗഹാർപൂർവമാണ് ഞാൻ പെരുമാറുക. കാരണം വളരെ അധികാരപൂർവമാണ് അവരെന്നോട് പെരുമാറുക. കരിയറിന്റെ തുടക്കകാലത്ത് മോശം എന്നാണ് ഒരു മാധ്യമം എന്നെക്കുറിച്ചെഴുതിയത്. ഞാൻ ആ സമയത്ത് അഭിനയിച്ച ഒരു സിനിമയിലെ അപ്പിയറൻസ് കണ്ടിട്ടാണ് ഞാൻ കാണാൻ മോശമാണെന്നും ഗ്ലാമർ റോളുകൾക്ക് അനുയോജ്യരല്ലെന്നും അവർ എഴുതിയത്. റിച്ച ഛദ്ദയെ വെറുക്കാനുള്ള 10 കാരണങ്ങൾ എന്ന തലക്കെട്ടോടെയാണ് ഒരു മാധ്യനം ലേഖനം പ്രസിദ്ധീകരിച്ചത്. ഒരു മാധ്യമ പ്രവർത്തകൻ എന്നെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാൽ, ആ നെഗറ്റീവിനെ മനസ്സിലേക്കെടുക്കാനല്ല, മറിച്ച് തൊലിക്കട്ടി കൂട്ടാനാണ് ഞാൻ പഠിച്ചത്. വിമർശനവും താഴ്ത്തിക്കെട്ടലും തമ്മിൽ നല്ല വ്യത്യാസമുണ്ടെന്ന് എനിക്ക് നന്നായറിയാം.

ഈ വർഷമാദ്യമിറങ്ങിയ ഫ്ലോറ സെയ്നിയുടെ വെബ്സീരീസിനെക്കുറിച്ച് പരാമർശിക്കവേ റിച്ച ചോദിച്ചതിങ്ങനെ :- 

'' എന്നോടൊപ്പം പ്രണയ രംഗങ്ങളിൽ അഭിനയിക്കുന്ന നായകനോട് ബോൾഡാണോയെന്ന് നിങ്ങൾ ചോദിക്കുമോ? അടുത്തിടപഴകുന്ന രംഗങ്ങളിൽ യാതൊരു ഇൻഹിബിഷൻസുമില്ലാതെ അഭിനയിക്കുന്ന നായികമാരോട് ഇങ്ങനെ ചോദിക്കുന്നത് വേർതിരിവല്ലേ?''.- റിച്ച ചോദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com