ADVERTISEMENT

സാമ്പത്തിക പ്രയാസങ്ങൾ അഭിമുഖീകരിക്കാത്തവർ വിരളമാണ്. കരുതലോടെ ജീവിച്ചാലും ചില ഘട്ടങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വരാം. സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാനും അകാരണമായി കടത്തിൽ അകപ്പെടാതെയിരിക്കാനും  ലക്ഷ്മീ ദേവിയെ ഭജിക്കണം. സർവൈശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മീ ദേവി. ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ്. ഭവനത്തിൽ ലക്ഷ്മീകടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. വെള്ളിയാഴ്ച ദിനങ്ങൾ ലക്ഷ്മീപ്രീതികരമാണ്. വ്രതാനുഷ്ഠാനത്തോടെയുള്ള ഭജനം അതിവിശിഷ്ടവും. മലയാള മാസത്തിൽ  ആദ്യം വരുന്ന മുപ്പെട്ടുവെള്ളിയാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് ദേവിയെ ഭജിക്കുന്നത് ഇരട്ടി ഫലദായകമാണ്. എല്ലാ വെള്ളിയാഴ്ചയും വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ മാസത്തിൽ ഒരു വെള്ളിയാഴ്‌ച എന്ന രീതിയിൽ വ്രതം അനുഷ്ഠിക്കാവുന്നതാണ്.

 

 

 

വെള്ളിയാഴ്ച വ്രതാനുഷ്ഠാനം ഇങ്ങനെ

 

 

 

മഹാലക്ഷ്മീ പ്രീതികരമായ വ്രതാനുഷ്ഠാനമായതിനാൽ പൂർണ ഉപവാസം പാടില്ല. എന്ന് കരുതി അമിത ഭക്ഷണം ആവുകയുമരുത്. കഴിവതും ഭവനത്തിൽ തന്നെ പാകം ചെയ്ത സാത്വിക ഭക്ഷണമാണ് ഉത്തമം . ഉച്ചയ്ക്ക് ഒരു നേരം മാത്രം അരിയാഹാരം കഴിച്ചു കൊണ്ട് മറ്റു രണ്ടു നേരങ്ങളിൽ മറ്റു ധാന്യഭക്ഷണങ്ങളോ പഴങ്ങളോ ആവാം.  ദിനം മുഴുവൻ മഹാലക്ഷ്മീ സ്മരണയിൽ കഴിയുന്നത് അത്യുത്തമം. സാധിക്കുമെങ്കിൽ ദാനധർമങ്ങൾ അനുഷ്ഠിക്കുക. ലക്ഷ്മീ പ്രീതികരമായ വെളുത്ത വസ്ത്രങ്ങൾ , വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കുന്നത് ഉത്തമം. 

 

 

 

വ്രത ദിനത്തിൽ പ്രഭാതസ്നാന ശേഷം  നിലവിളക്ക് കൊളുത്തി 'ഓം ശ്രിയൈ നമ:' എന്ന മന്ത്രം 108 തവണ ജപിക്കുക. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം എന്നിവ പാരായണം ചെയ്യുക. സാമ്പത്തിക അഭിവൃദ്ധിക്ക്  മഹാലക്ഷ്മ്യഷ്ടകം അർഥം മനസിലാക്കി പ്രഭാതത്തിലും പ്രദോഷത്തിലും ജപിക്കുക. ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങൾ രാവിലെ 6 നും 7 നും ഇടയിലായി നിലവിളക്കിന് മുന്നിൽ ഇരുന്നു ജപിക്കുന്നതാണ് നന്ന്.

 

 

 

ശുക്രപ്രീതികരവുമാണ് ഈ വ്രതാനുഷ്ടാനം. ശുക്രൻ അനുകൂലമായാൽ ഈ ദശാകാലം ഉന്നതിയുടെ കാലമാണ്. എന്നാൽ ശുക്രൻ പ്രതികൂലമായ നിലയിലാണെങ്കിൽ ജാതകനു അപവാദം, ധനനഷ്ടം എന്നിങ്ങനെ മോശം അനുഭവങ്ങൾ ഈ ദശയിൽ ഉണ്ടാകാം. വെള്ളിയാഴ്ച വ്രതം ഇവയിൽ നിന്നുള്ള ദോഷമുക്തി തരുമെന്നാണ് വിശ്വാസം. 

English Summary : Significance of Lakshmi Pooja and fasting on Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT