ADVERTISEMENT

കർക്കടകമാസത്തിൽ ഗുണവർധനവിനും അനുകൂലഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 

മേടക്കൂറ്

( അശ്വതി, ഭരണി, കാർത്തിക 1/4 )

 

ദോഷശാന്തിക്കായി ലക്ഷ്മി നാരായണ പൂജ കഴിപ്പിക്കുക. ശിവക്ഷേത്രത്തിൽ കൂവളമാല പിൻവിളക്ക്. ശനിയാഴ്ച വ്രതമെടുത്ത് അയ്യപ്പ സ്വാമിയെ ദർശിച്ച് യഥാശക്തി വഴിപാടുകൾ നടത്തുക

 

ഇടവക്കൂറ്

( കാർത്തിക 3/4 , രോഹിണി, മകയിരം 1/2) 

 

ദോഷശാന്തിക്കായി ശാസ്താവിന് നെയ്യഭിഷേകം, നാഗത്തിന് അഭിഷേകം, സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങമാല, പാലഭിഷേകം.

 

മിഥുനക്കൂറ്

( മകയിരം 1/2 തിരുവാതിര പുണർതം 3/4 ) .

 

ദോഷശാന്തിക്കായി ശ്രീകൃഷ്ണന് തൃക്കൈ വെണ്ണ, ഭദ്രകാളി ക്ഷേത്രത്തിൽ കടുംപായസം, ഗണപതി ഭഗവാന് ഇളനീരഭിഷേകം. 

 

കർക്കടകക്കൂറ്

(പുണർതം 1/4 പൂയം , ആയില്യം )

 

ദോഷശാന്തിക്കായി ശനീശ്വരനാമങ്ങളും ശിവപഞ്ചാക്ഷരിയും നിത്യവും ജപിക്കുക. സുബ്രഹ്മണ്യ പൂജയും ചെയ്യുക 

 

ചിങ്ങക്കൂറ്

( മകം, പൂരം ഉത്രം 1/4) 

 

ദോഷശാന്തിക്കായി വിഷ്ണു സഹസ്രനാമജപം, ശിവക്ഷേത്രം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം ചെയ്ത് യഥാശക്തി വഴിപാട് ചെയ്യുക. 

 

കന്നിക്കൂറ്

( ഉത്രം 3/4 അത്തം, ചിത്തിര 1/2 ) .

 

ദോഷശാന്തിക്കായി നാഗത്തിന് നൂറും പാലും ഗണപതി ഹോമം. 

 

തുലാക്കൂറ്

( ചിത്തിര 1/2 ചോതി, വിശാഖം 3/4 ) 

 

ദോഷശാന്തിക്കായി ഗണപതി ഹോമം, ശാസ്താവിന് പാലഭിഷേകം, വിഷ്ണു സഹസ്രനാമജപം. 

 

വൃശ്ചികക്കൂറ്

(വിശാഖം 1/4 അനിഴം, തൃക്കേട്ട ) 

 

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ശർക്കര പായസം, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, ഗണപതിക്ക് കറുകമാല 

 

 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 1/4 ) 

 

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ക്ഷീരധാര കൂവളമാല പിൻവിളക്ക് വിഷ്ണുവിന്റെ അവതാരമൂർത്തികൾക്ക് പാൽ പായസം, ശാസ്താ പ്രീതിയും നാഗപ്രീതിയും നേടുക.

 

മകരക്കൂറ്

( ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2 ) 

 

ദോഷശാന്തിക്കായി കുടുംബ പരദേവതയെ പൂജകളാൽ പ്രീതിപ്പെടുത്തുക. വിഷ്ണു പ്രീതിയും ശാസ്താ പ്രീതിയും നേടുക. സർപ്പ ദേവതാ സന്നിധിൽ സന്ദർശനവും യഥാശക്തി വഴിപാടുകളും ചെയ്യുക. ശിവക്ഷേത്രത്തിൽ ധാര, പിൻ വിളക്ക് ഇവയും ചെയ്യുക.

 

കുംഭക്കൂറ്

( അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )

 

ദോഷശാന്തിക്കായി ശ്രീ ഗണേശ അഷ്ടോത്തരം ദിവസവും ചൊല്ലുക. സുബ്രഹ്മണ്യ സ്വാമിക്ക് ഭസ്മാഭിഷേകം. 

 

മീനക്കൂറ്

(പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി, രേവതി ) 

 

ദോഷശാന്തിക്കായി വിഷ്ണു ക്ഷേത്രം, ശിവക്ഷേത്രം, ശാസ്താ ക്ഷേത്രം ദേവിക്ഷേത്രം ഇവിടങ്ങളിൽ ദർശിച്ച് യഥാശക്തി വഴിപാട് കഴിക്കുക.

ലേഖിക

ജ്യോതിഷി പ്രഭാസീന. സി.പി

ഹരിശ്രീ 

പി ഒ : മമ്പറം 

വഴി : പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256

Email ID: prabhaseenacp@gmail.com

 

English Summary : Dosha Remedy in Karkidakam 1197

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com