അനന്ത് അംബാനിയും രാധിക മെർച്ചന്റും ഗുരുവായൂരിൽ ദർശനം നടത്തി

guruvayur-temple-visit-radhika-merchant-and-anant-ambani
SHARE

വിവാഹത്തിനു മുന്നോടിയായി ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്തും പ്രതിശ്രുത വധു രാധികാ മെർച്ചന്റും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ജനുവരി 26 വ്യാഴാഴ്ച ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികാ മെർച്ചന്റും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂർ എത്തിയത്. ശ്രീവൽസം അതിഥി മന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാടയണിയിച്ചു. 

ദേവസ്വം ഭരണസാരഥികൾക്കൊപ്പമാണ് അനന്തും രാധികയും ക്ഷേത്രത്തിലെത്തിയത്. സോപാനത്തിന് മുന്നിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുകയും ഭണ്ഡാരത്തിൽ കാണിക്കയർപ്പിക്കുകയും ചെയ്തു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അനന്തിനും രാധികയ്ക്കും പ്രസാദ കിറ്റ് നൽകി. ദേവസ്വം ഉപഹാരമായി മ്യൂറൽ പെയിന്റിങ്ങും ഇരുവർക്കും സമ്മാനിച്ചു. 

ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷം ഗുരുവായൂർ ആനത്താവളമായ പുന്നത്തൂർ ആനക്കോട്ടയും അനന്തും രാധികയും സന്ദർശിച്ചു. കൊമ്പൻ ഇന്ദ്രസേനന് ഇരുവരും പഴവും നൽകി. 

രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2022 ഡിസംബറിലായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം. എൻകോർ ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) വിരേൻ മർച്ചെന്റിന്റെയും ഷൈലയുടെയും മകളാണ് രാധിക.

Content Summary: Anant Ambani and Radhika Merchant Visits Guruvayur Temple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS