ADVERTISEMENT

ഇന്ന് കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമായ  പൈങ്കുനി ഉത്രം. ശബരിമലയിൽ പത്തു ദിവസത്തെ പൈങ്കുനി ഉത്രം ഉത്സവം അതിവിശേഷമാണ് .ഈ ദിനത്തിലാണ്   ശബരീശന്റെ ആറാട്ടുനടക്കുന്നത്. അന്നേദിവസം എല്ലാ ധർമശാസ്താ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു.

 

Read also: ശനിദോഷ ശാന്തിക്ക് ഇതിലും മികച്ച ദിനം വേറെയില്ല 

പൈങ്കുനി ഉത്രദിനത്തിൽ  ശാസ്താക്ഷേത്ര ദർശനത്തിനും  വഴിപാടുകൾക്കും  പൂജകൾക്കും  സവിശേഷ ഫലസിദ്ധിയുണ്ട്. ശനിയുടെ അധിദേവതയാണ് ശാസ്താവ് .ഹരിഹര പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും. 

 

 

“ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര

 

രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ” 

 

എന്ന് 108 തവണ ജപിക്കുന്നത് ശാസ്താപ്രീതിക്കു ഉത്തമമാണ്. 

 

ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.

 

ഈ സവിശേഷ ദിനത്തിൽ   ശങ്കരാചാര്യർ എഴുതിയ ശാസ്താ പഞ്ചരത്ന സ്തോത്രം ജപിക്കുക. 

 

 

ലോകവീരം മഹാപൂജ്യം

സര്‍വ്വരക്ഷാകരം വിഭും

പാര്‍വതീ ഹൃദയാനന്ദം 

ശാസ്താരം പ്രാണമാമ്യഹം

 


വിപ്രപൂജ്യം വിശ്വവന്ദ്യം

വിഷ്ണുശംഭോ പ്രിയം സുതം

ക്ഷിപ്രപ്രസാദ നിരതം 

ശാസ്താരം പ്രാണമാമ്യഹം


മത്ത മാതംഗ ഗമനം 

കാരുണ്യാമൃതപൂരിതം

സര്‍വ്വവിഘ്ന ഹരം ദേവം  

ശാസ്താരം പ്രാണമാമ്യഹം


അസ്മത്  കുലേശ്വരം ദേവം 

അസ്മത്  ശത്രു വിനാശനം

അസ്മ   ദിഷ്ട പ്രദാതാരം

ശാസ്താരം പ്രാണമാമ്യഹം


പാണ്ഡ്യേശ വംശതിലകം 

കേരളേ കേളിവിഗ്രഹം

ആര്‍ത്തത്രാണപരം ദേവം 

ശാസ്താരം പ്രാണമാമ്യഹം

 

Content Summary : Most Powerful Manthra in Panguni Uthiram Day

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com