ADVERTISEMENT

ഗ്രഹങ്ങൾക്ക് അനുകൂലമായ വസ്ത്രം ധരിച്ചാൽ അതതു ദശാകാലത്ത് നല്ല ഫലങ്ങളുണ്ടാകും എന്നാണ് ജോതിഷം പറയുന്നത്. ശനിദോഷം മാറാൻ നീല വസ്ത്രം ദാനം ചെയ്യുന്നതും നല്ലതാണ്. ലഗ്നാധിപനായ ഗ്രഹത്തിന്റെ വർണം എപ്പോഴും ധരിക്കാം.

 

കളർ തെറപ്പി അനുസരിച്ച് ചില നിറങ്ങൾ ശരീരത്തിലെ മർമങ്ങളിൽ ഏതാനും സമയം പുരട്ടി ഇരുന്നാൽ മാനസികവും ശാരീരികവുമായി സമ്പൂർണ ആരോഗ്യം ലഭിക്കും. നിറങ്ങളിൽ നിന്നു വരുന്ന തരംഗങ്ങൾ തന്നെയാണു രോഗം മാറാൻ സഹായിക്കുന്നത്.  ജീവിതത്തിൽ പ്രധാന സന്ദർഭങ്ങളായ ഇന്റർവ്യൂ, പെണ്ണു കാണൽ, വിവാഹം തുടങ്ങിയ സന്ദർഭങ്ങളിൽ ഭാഗ്യവർണത്തിലുള്ള വസ്ത്രം ധരിക്കുന്നതു നല്ലതാണ്. 

 

ദശാകാലം മെച്ചപ്പെടാനും ഭാഗ്യവർണം ധരിക്കുന്നതു നല്ലതാണ്. കൂറ് അനുസരിച്ചുള്ള വർണവും തിരഞ്ഞെടുക്കാം. ജാതകമനുസരിച്ച് ആഗ്രഹം സാധിക്കാൻ അനുകൂലമായ നിറം ധരിക്കുകയും ആകാം. വീട്ടിൽ ഭിത്തിയുടെ, കിടക്കവിരിയുടെ, കർട്ടന്റെയെല്ലാം നിറങ്ങൾ നമ്മുടെ മനസ്സിനെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നു. ഓരോ കൂറുകാരുടെയും ഭാഗ്യവർണം അറിയാം.

 

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): ചുവപ്പ്, ഓറഞ്ച്

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2): വെള്ള, വെള്ളി

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4): പച്ച

കർക്കടകക്കൂറ് (പുണർതം 1/4,പൂയം, ആയില്യം): വെള്ള

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ചുവപ്പ്, റോസ്

കന്നിക്കൂറ് (ഉത്രം,അത്തം, ചിത്തിര 1/2): പച്ച

തുലാക്കൂറ് (ചിത്തിര, ചോതി,വിശാഖം3/4):- വെള്ള, വെള്ളി

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട): ചുവപ്പ്, ഓറഞ്ച്

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):- മഞ്ഞ, ക്രീം, സ്വർണവർണം

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): നീല, കറുപ്പ്

കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4:-കറുപ്പ്, നീല

മീനക്കൂറ് (പൂരുരുട്ടാതി1/4, ഉത്തൃട്ടാതി, രേവതി):- മഞ്ഞ, ക്രീം, സ്വർണവർണം

 

നിത്യവും ഒരേ നിറവും യൂണിഫോമും അണിയുന്നവർക്ക് ഭാഗ്യവർണത്തിലുള്ള തൂവാല കയ്യിൽ കരുതാം. ചില നിറങ്ങൾ ചിലർക്കു ഗുണം ചെയ്യില്ല. അതിനാൽ തന്നെ പലരും ആ നിറങ്ങളിലുള്ള വസ്ത്രം വാങ്ങുകയോ ധരിക്കുകയോ ചെയ്യാറില്ല. ശരീരത്തിനും മനസ്സിനും ഇണങ്ങുന്ന വസ്ത്രം ധരിക്കുന്നതാണു പലരും ചെയ്യുന്നത്. വിവിധ വർണങ്ങളിലുള്ള വസ്ത്രങ്ങൾ നമ്മുടെ ഭാഗ്യനിർഭാഗ്യങ്ങളെയും സ്വാധീനിക്കും.

 

ലേഖകൻ     

Dr. P. B. Rajesh

Rama Nivas, Poovathum parambil

Near ESI  Dispensary Eloor East

Udyogamandal.P.O,    Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337, 0484 2546421

 

English Summary: Lucky Color based on Birth stars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com