ADVERTISEMENT

കൈവെള്ളയിൽ ചെറുവിരൽ താഴെ കുറുകെയുള്ള ചെറിയ രേഖയാണ് വിവാഹരേഖ. ഹൃദയരേഖയുടെ മുകളിലായിട്ടാണ് ഇത് കാണുക. ഹൃദയരേഖ മുതൽ താഴെ വരെ 50 വയസ്സായി കണക്കാക്കിയാൽ അതിന്റെ ഒത്ത നടുക്കാണ് ഈ രേഖ വരുന്നതെങ്കിൽ വിവാഹം 25 വയസ്സിൽ നടക്കും എന്ന് കണക്കാക്കാം. സ്ത്രീകൾക്ക് ആണെങ്കിൽ രണ്ടു വയസ്സ് നേരത്തെ ആകും ഇത്.

ഒന്നിലധികം വിവാഹ രേഖകൾ ഉണ്ടെങ്കിൽ ഏറ്റവും നീളം കൂടിയ രേഖയുടെ കാലഘട്ടത്തിലാവും വിവാഹം നടക്കുക. അല്ലെങ്കിൽ രണ്ടാമത്തെ രേഖ കാണുന്ന പ്രായത്തിൽ വിവാഹം കഴിക്കുന്നതാണ് നല്ലത്. ആദ്യരേഖ 18 വയസ്സിലും രണ്ടാമത്തെ രേഖ 28 വയസ്സിനുമാണെങ്കിൽ ആദ്യ രേഖയുടെ സമയത്ത് വിവാഹം കഴിച്ചാൽ രണ്ട് വിവാഹം നടക്കാൻ സാധ്യത കൂടുതലാണ്.

ഒരു പ്രണയമോ വിവാഹതുല്യമായ അടുപ്പമോ ഉണ്ടായാലും വിവാഹ സാധ്യതയായി അതിനെ കണക്കാക്കാം. വിവാഹരേഖകളെല്ലാം വിവാഹം നടക്കാൻ അനുകൂലമായ കാലത്തെയാണ് സൂചിപ്പിക്കുന്നത് ആ പ്രായത്തിൽ നടക്കാം. അനുകൂലമായ സമയം പ്രയോജനപ്പെടുത്തിയാൽ നല്ലത്. അതല്ലെങ്കിൽ വിവാഹം നടക്കാനായി ഒരുപാട് തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം.  

നേർത്ത നീണ്ടരേഖയാണ് കയ്യിലുള്ളതെങ്കിൽ പരിചയമുള്ളതോ ബന്ധത്തിലുള്ള ആളെയാവും വിവാഹം കഴിക്കുക. വിവാഹരേഖയിൽ കറുത്ത പുള്ളി ഉള്ളതോ രേഖ മുറിഞ്ഞിരിക്കുന്നതും വിവാഹ  ജീവിതത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള സൂചനയാണ് നൽകുന്നത്. സ്ത്രീകളുടെ ഇടതു കൈയിലും പുരുഷന്മാരുടെ വലതു കൈയിലും നോക്കിയാണ് ഫലം പറയുക. എന്നാൽ രണ്ടു കൈയിലും ഒരുപോലെ രേഖകൾ ഉണ്ടെങ്കിൽ അത് നടക്കാൻ സാധ്യത കൂടുതലാണ്.

English Summary:

ഒന്നിലധികം വിവാഹ രേഖകൾ കയ്യിലുണ്ടോ? നേർത്ത വിവാഹരേഖ നൽകുന്ന സൂചന– Facts about the marriage line on your palm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com