sections
MORE

ഏപ്രിൽ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • അശ്വതി, ഭരണി ,കാർത്തിക നക്ഷത്രക്കാർക്ക്‌ ഏപ്രിൽ മാസം എങ്ങനെ?
Ashwathy-Bharani-Karthika-Monthly-Prediction
SHARE

അശ്വതി 

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനുള്ള യോഗം കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ആത്മവിശ്വാസത്തോടു കൂടി പ്രവർത്തിക്കാനുള്ള സാഹചര്യം കാണുന്നു. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പുണ്യ -തീർഥ- ഉല്ലാസ വിനോദയാത്രയ്ക്ക് അവസരം വന്നു ചേരും. വ്യാപാരവിപണനവിതരണ മേഖലയുമായി ബന്ധപ്പെട്ട് നിർത്തിവച്ച കാര്യങ്ങൾ പുനരാരംഭിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുന്നതിനുള്ള യോഗം കാണുന്നു. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുന്നതിനുള്ള യോഗം കാണുന്നു. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ നോക്കണം. മാസത്തിന്റെ ആദ്യ പകുതിയിൽ പിതാവിന് അസുഖം വർധിക്കും. കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിനുള്ള അവസരം കാണുന്നു. ദേഹാസ്വാസ്ഥ്യങ്ങൾ വർധിക്കും. കാർഷിക മേഖലയിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. ആദ്ധ്യാതിമക ആത്മീയ ചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. തൊഴിൽ പരമായ മേഖലകളിലും കുടുംബാംഗങ്ങളുടെ കാര്യങ്ങളും സമയബന്ധിതമായി എല്ലാ കാര്യങ്ങളും വളരെ നിഷ്‌കർഷയോടുകൂടി ശുഭാപ്‌തി വിശ്വാസത്തോടെ പ്രവർത്തിക്കാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുവാൻ അശ്വതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

 ഭരണി 

വിദ്യാർഥികൾക്ക് അനുകൂല സമയം. ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കും. മാസത്തിന്റെ ആദ്യ പകുതിയിൽ നിശ്ചയിച്ച കാര്യങ്ങൾക്കെല്ലാം തടസ്സം വന്നു ചേരുമെങ്കിലും മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലമായിത്തീരും. പൂർവ്വീകമായ സ്വത്ത് രേഖാപരമായി ലഭിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. വ്യത്യസ്‌തവും വിവിധങ്ങളുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം കാണുന്നു. ഭാവനകൾ യാഥാർഥ്യമാകും. ചർച്ചകളിൽ യുക്തമായ തീരുമാനം എടുക്കുന്നത് നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും. മത്സരങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലമായ സമയം. കടം കൊടുത്ത സംഖ്യ ഗഡുക്കളായി  തിരികെ ലഭിക്കും. അശ്രാന്ത പരിശ്രമത്താൽ ഏതൊരുകാര്യവും അനുകൂലമാക്കിത്തീർക്കുവാൻ സാധിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുന്നതിനുള്ള യോഗം കാണുന്നു. വാതരക്തദൂഷ്യ ഫലങ്ങളാൽ പലവിധത്തിലുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. സജ്ജന സംസർഗത്താൽ സദ് ചിന്തകൾ വർധിക്കും. നിസ്വാർഥ സേവനങ്ങൾക്ക് സൽക്കീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരുവാൻ  ഭരണി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ  യോഗം കാണുന്നു.

 കാർത്തിക 

ഏറ്റെടുത്ത പല കാര്യങ്ങളിലും നേട്ടം കുറഞ്ഞതിനാൽ ആ മേഖലകളിൽ നിന്ന് പിന്മാറേണ്ടതായ സാഹചര്യം കാണുന്നു. വ്യാപാരവിപണനവിതരണ മേഖലകൾ വിപുലീകരിക്കും. മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും അനുഗ്രഹത്താൽ എല്ലാ അനിഷ്ടങ്ങളെയും അതിജീവിക്കും. ഭയഭകതിബഹുമാനത്തോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. ഔദ്യോഗിക മേഖലയിൽ ജോലിഭാരം വർധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. കാർഷിക മേഖലയിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. സാമ്പത്തിക ചുമതലകളിൽ നിന്ന് പിന്മാറി ഭരണസംവിധാനത്തോട് ബന്ധപ്പെട്ട വിഭാഗത്തിലേക്കുള്ള മാറ്റം വന്നു ചേരുന്നത് വഴി ഗുണം കാണുന്നു. പരിശീലനവുമായി ബന്ധപ്പെട്ട് ദമ്പതികൾക്ക് വേർപിരിഞ്ഞു താമസിക്കേണ്ടതായ സാഹചര്യം കാണുന്നു. മക്കളുടെ ആവശ്യങ്ങൾക്കായി ദൂരദേശ യാത്ര വേണ്ടി വരും. വാഗ്‌ദാനങ്ങൾ പ്രാവർത്തികമാക്കാൻ അഹോരാത്രം പ്രവർത്തനം വേണ്ടി വരും. നടപടി ക്രമങ്ങളിൽ കൃത്യത പാലിക്കുന്നത് മറ്റുള്ളവരുടെ അതൃപ്‌തിക്ക് കാരണമാകും. സങ്കൽപ്പങ്ങൾ യാഥാർഥ്യമാകും. മംഗള വേളകളിൽ പങ്കെടുക്കുവാനും നേതൃത്വം വഹിക്കുവാനുള്ള സാധ്യത കാണുന്നു. കാര്യനിർവഹണ ശക്തി വർധിക്കും. പണച്ചെലവ് അനുഭവപ്പെടും. ബഹുമുഖപ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകുന്നത് വഴി സൽക്കീർത്തി, സജ്ജനപ്രീതി എന്നിവ വന്നുചേരുന്നതിന് കാർത്തിക നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

രോഹിണി ,മകയിരം ,തിരുവാതിര നക്ഷത്രക്കാർക്ക്‌ ഏപ്രിൽ മാസം എങ്ങനെ?

English Summary: Monthly Prediction by Kanippayyur April 2021 / Ashwathy , Bharani , Karthika

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA