ADVERTISEMENT

അത്തം

 

മാസത്തിന്റെ ആദ്യ പകുതിയിൽ ഔദ്യോഗിക ചുമതലകൾ വർധിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും. പണമിടപാടുകളിൽ വളരെ ശ്രദ്ധിക്കണം. പുണ്യതീർഥ ഉല്ലാസയാത്രകൾക്ക് അവസരം വന്നു ചേരുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

ചിത്തിര

 

വരവും ചെലവും തുല്യമായിരിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. കുടുംബത്തിൽ ആശ്വാസവും സമാധാനവും വന്നു ചേരുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

 

ചോതി

ചികിത്സകൾ ഫലിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കടം കൊടുത്ത സംഖ്യയ്ക്കു പകരം ഭൂമി കൈവശം വന്നു ചേരുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.

 

വിശാഖം

 

വിശേഷപ്പെട്ട ദേവാലയദർശനത്തിനുള്ള യോഗം കാണുന്നു. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം വന്നു ചേരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur December 2022 / Atham, Chithira, Chothi, Vishakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com