ADVERTISEMENT

അശ്വതി: വിവാഹം തീരുമാനമാകും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രവും അംഗീകാരവും ലഭിക്കും. ഏകാഗ്രമായി ചിന്തിച്ചു പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ അനിഷ്ടങ്ങൾ ഒഴിവാകും.

ഭരണി: കാര്യസാധ്യങ്ങൾക്ക് കാലതാമസം നേരിടും. മനസ്സിനിണങ്ങിയ ഭൂമി മോഹവില കൊടുത്ത് വാങ്ങുവാനിടവരും.

കാർത്തിക: പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങുവാനുള്ള ഉപദേശം തേടും. ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും.

രോഹിണി: ആഴ്ചയിലൊരിക്കൽ ഗൃഹത്തിൽ വന്നു പോകുവാൻ തക്കവണ്ണം ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും.

മകയിരം: ജന്മനാട്ടിലുള്ള ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിട വരും. അനാഥർക്കും അശരണരായവർക്കും സഹായം നൽകുവാനിടവരും. പ്രവർത്തന മേഖലകളുടെ വിപുലീകരണത്തിന് വിദഗ്ധ ഉപദേശം തേടും.

തിരുവാതിര: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. മത്സര രംഗങ്ങളിൽ വിജയിക്കും.

പുണർതം: വ്യവസായ സ്ഥാപനത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ കേൾക്കുവാനിടവരും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ മേലധികാരിക്കു തൃപ്തിയാകും.

പൂയം: ലാഭവിഹിതം വർധിക്കും. അതിരു കടന്ന ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും.

ആയില്യം: പ്രശസ്തരുടെ വചനങ്ങൾ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരിക്കും. വിശേഷപ്പെട്ട ദേവാലയ ദർശനവും വഴിപാടുകളും നടത്തുവാനിട വരും.

മകം: സന്മനസ്സുള്ളവരുമായുള്ള സംസർഗത്താൽ സദ്ചിന്തകൾ വർധിക്കും. ലക്ഷ്യബോധത്തോടെയുള്ള പുത്രന്റെ പ്രവർത്തനങ്ങളിൽ ആത്മാഭിമാനം തോന്നും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.

പൂരം: സ്ഥാനമാനങ്ങളും അനുകൂല്യങ്ങളും വർധിക്കുന്നതും പഠിച്ച വിഷയത്തിനോടനുബന്ധമുള്ളതുമായ ഉദ്യോഗം ലഭിക്കും. ബുദ്ധിയും പ്രാപ്തിയും ജ്ഞാനവും ഉണ്ടെങ്കിലും പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിച്ചാൽ മാത്രമെ ഉദ്ദിഷ്ടകാര്യങ്ങൾ വിജയിക്കുകയുള്ളൂ. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

ഉത്രം: വർഷങ്ങളായി നിലനിന്നിരുന്ന തൊഴിൽപരമായ അനിശ്ചിതാവസ്ഥകൾക്കു പരിഹാരം ലഭിക്കും. ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.

അത്തം: തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് മാനസിക സംഘർഷം വർധിക്കും. വിദേശ യാത്രയ്ക്കു സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കുവാനിടവരും.

ചിത്തിര: ആധ്യാത്മികാത്മീയ പ്രവൃത്തികളിൽ വ്യാപൃതനാകുന്നതിനാൽ അനാവശ്യ ചിന്തകൾ ഒഴിവാകും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. വരവും ചെലവും തുല്യമായിരിക്കും.

ചോതി: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വ്യക്തമായ നിർദേശങ്ങളും ഉപദേശങ്ങളും ലഭിച്ചു ചെയ്യുന്ന പ്രവർത്തനങ്ങളിൽ പണം മുടക്കുവാൻ തീരുമാനിക്കും.

വിശാഖം:  പ്രത്യേക ഈശ്വര പ്രാർഥനകളും വഴിപാടുകളും നടത്തുവാനിടവരും. ഗൗരവമുള്ള കാര്യങ്ങൾക്കു പോലും നിസ്സാരപ്രവർത്തനങ്ങൾ മതിയാകും.

അനിഴം: പണം മുടക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുവാൻ ഉൾപ്രേരണയുണ്ടാകും. ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ കേൾക്കുവാനിടവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.

തൃക്കേട്ട: ഔദ്യോഗിക ചുമതലകൾ നിറവേറ്റുവാൻ പലപ്പോഴും അവധി ദിനങ്ങളിലും ജോലി ചെയ്യേണ്ടിവരും. കടം കൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. ഗൃഹനിർമാണം പുനരാരംഭിക്കും.

മൂലം: പുത്രന് ഉപരിപഠനത്തിനു ചേരുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. വിദേശയാത്രയ്ക്ക് സങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. രോഗാവസ്ഥയിലുള്ളവർക്ക് സാമ്പത്തിക സഹായം നൽകുവാനിടവരും.

പൂരാടം: പ്രവൃത്തിമണ്ഡലങ്ങളിൽ നിന്നും സാമ്പത്തികനേട്ടം വർധിക്കും. സ്ഥാനമാനങ്ങളും അനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പരദൂഷണവും ആത്മപ്രശംസയും അബദ്ധങ്ങൾക്കു വഴിയൊരുക്കും.

ഉത്രാടം: പുതിയ കരാർജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ചിടത്തേക്കു സ്ഥലംമാറ്റവും ലഭിക്കും. ദേഹക്ഷീണത്താൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാകും.

തിരുവോണം: വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അവിട്ടം:സുഹൃത്തുക്കളോടൊപ്പം പുണ്യതീർഥ യാത്ര പുറപ്പെടും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ചതയം: അപവാദാരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകും. ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. സുഖസൗകര്യങ്ങൾ കൂടുതലുള്ള ഗൃഹം വാങ്ങുവാൻ ധാരണയാകും.

പൂരുരുട്ടാതി: വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രവും പുരസ്കാരവും ലഭിക്കും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും, വാക്‌വാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയാണ് നല്ലത്.

ഉത്തൃട്ടാതി: ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മത്സര രംഗങ്ങളിലും നറുക്കെടുപ്പിലും വിജയിക്കും.

രേവതി: ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും ലഭിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പുത്രന്റെ ശ്രേയസ്സിൽ അഭിമാനം തോന്നും. . പ്രവൃത്തിമേഖലകളിൽ നിന്നും സാമ്പത്തികനേട്ടം വർധിക്കും.

Content Summary : Weekly Star Prediction by Kanippayyur / 2023 March 05 to 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com