ഇന്നത്തെ നക്ഷത്രഫലം : Horoscope Today, March 29, 2023
Mail This Article
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചികിത്സകൾ ഫലവത്താവാം. നല്ല സന്ദേശങ്ങൾ ലഭിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അപകടഭീതി, ശത്രുശല്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. സഹപ്രവർത്തകരെ സൂക്ഷിക്കുക.
വിദ്യാഭ്യാസ ജാതകത്തിലൂടെ തിരഞ്ഞെടുക്കാം അനുകൂലമായ പഠന മേഖല
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. പരീക്ഷയിൽ നല്ല പ്രകടനം കാഴ്ച വയ്ക്കാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. അനാവശ്യ ചെലവുകൾ വർധിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം ഇവ കാണുന്നു. ഉല്ലാസയാത്രകൾക്ക് സാധ്യത.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ധനയോഗം, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു. ഇന്റർവ്യൂവിൽ വിജയിക്കാം.
ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, ഇച്ഛാഭംഗം, കലഹസാധ്യത ഇവ കാണുന്നു.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യതടസ്സം, അലച്ചിൽ, ചെലവ്, ശരീരക്ഷതം ഇവ കാണുന്നു.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, സമ്മാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, യാത്രാവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. അനുകൂല വാർത്തകൾ ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, ഉദരവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
Content Summary :Wednesday / Daily Prediction by G. Jayachandra Raj