ഈ കൂറുകാർക്ക് വരാൻ പോകുന്നത് ജീവിതത്തിലെ ഏറ്റവും മികച്ച കാലം; വ്യാഴമാറ്റം 2023 സമ്പൂർണ ഫലം
Mail This Article
2023 ഏപ്രില്‍ 22ന് സ്വന്തം രാശിയായ മീനം രാശിയില്‍ നിന്ന് വ്യാഴം മേടം രാശിയില്‍ സംക്രമിക്കും. ജ്യോതിഷത്തില്‍ ഏറ്റവും ശുഭകരമായ ഗ്രഹമായി വ്യാഴത്തെ കണക്കാക്കുന്നു. സന്തോഷം, സമൃദ്ധി, ഭാഗ്യം, സന്താനം എന്നിവയുടെ ഘടകമാണ് വ്യാഴം. ജാതകത്തില്‍ വ്യാഴം ശുഭകരമായിരിക്കുകയാണെങ്കില്‍ എല്ലാ കാര്യങ്ങളിലും വിജയം നേടാൻ കഴിയും. വ്യാഴം മേടത്തിൽ സഞ്ചരിക്കുന്ന ഒരു വർഷത്തെ ഫലമാണ് ചുവടെ:
മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക 1/4): വ്യാഴം ജന്മത്തിലൂടെ സഞ്ചരിക്കുന്നത് പലവിധമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യത കാണിക്കുന്നു. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. പാർട്ണർഷിപ്പ് ബിസിനസ് മെച്ചപ്പെടും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2): 12 ലെ വ്യാഴം ചിലവുകൾ വർധിപ്പിക്കുന്നു. ദൈവാധീനം കുറഞ്ഞ കാലമാണ്. പല കാര്യങ്ങളും സഫലമാക്കാൻ പരിശ്രമിക്കേണ്ടി വരും. തീർത്ഥയാത്ര നടത്തും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നത് നന്ന്.
മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4): വ്യാഴം 11ൽ വരുന്നത് കഴിഞ്ഞ 12 വർഷത്തിലേക്കും മികച്ച കാലമാണ്. ഏറെക്കാലമായി പരിശ്രമിക്കാത്ത കാര്യങ്ങൾ പോലും സഫലമാകും. സാമ്പത്തിക പുരോഗതി നേടും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾക്കും വർഷം ഉത്തമമാണ്.
കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം): കർമ്മവ്യാഴം തൊഴിൽ രംഗത്ത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. അദ്ധ്വാന ഭാരം വർധിക്കാൻ ഇടയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ സാധ്യത കൂടുതലാണ്. ചിലർക്ക് സ്ഥലംമാറ്റത്തിനും ഇടയുണ്ട്. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
ചിങ്ങക്കൂർ: (മകം, പൂരം, ഉത്രം 1/4): വ്യാഴം ഒൻപതിൽ സഞ്ചരിക്കുന്നത് പല ഭാഗ്യ അനുഭവങ്ങളും നൽകും. ഭാഗ്യം കൊണ്ട് മാത്രം പലതും നേടാനും സാധിക്കും. പുതിയ സംരംഭങ്ങൾ വിജയിക്കും. സാമ്പത്തിക നില പുരോഗമിക്കും. സന്താന ഭാഗ്യത്തിനും സാധ്യതയുണ്ട്. കഴിഞ്ഞവർഷം നടക്കാത്ത കാര്യങ്ങൾ എല്ലാം ഈ കൊല്ലം ശ്രമിച്ചാൽ നടക്കുന്നതാണ്.
കന്നിക്കൂർ ( ഉത്രം 3/4, അത്തം, ചിത്തിര1/2): വ്യാഴം അഷ്ടമത്തിൽ സഞ്ചരിക്കുന്നത് ഏറ്റവും മോശമായിട്ടുള്ള കാലമാണ്. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. അപകടങ്ങൾക്കും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കുക.
തുലാക്കൂർ (ചിത്തിര1/2, ചോതി, വിശാഖം 3/4):വ്യാഴം ഏഴിൽ സഞ്ചരിക്കുന്നത് ശോഭനമാണ്. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. പൂർവിക സ്വത്ത് കൈവശം വന്നുചേരും സാമ്പത്തിക നില മെച്ചപ്പെടും.
വൃശ്ചികക്കൂർ (വിശാഖം1/4,അനിഴം, തൃക്കേട്ട ): വ്യാഴം ആറിൽ നിൽക്കുന്നതുകൊണ്ട് എല്ലാ കാര്യത്തിനും പല തവണ പരിശ്രമിക്കേണ്ടി വരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ദൈവാധീനം കുറഞ്ഞ കാലമാണ്. പ്രാർഥനകളും വഴിപാടുകളും ദാനവും മുടങ്ങാതെ നടത്തുക.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1/4): വ്യാഴം അഞ്ചിൽ നിൽക്കുന്നത് സ്ഥാനക്കയറ്റം നൽകും. ശമ്പള വർധന പ്രതീക്ഷിക്കാം. ബിസിനസ് കൂടുതൽ ലാഭകരമാകും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം ഉണ്ടാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. ഉദ്യോഗാർത്ഥികൾ പുതിയ ജോലിയിൽ പ്രവേശിക്കും.
മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): പുതിയ വാഹനം സ്വന്തമാക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സഫലമാകും. ധാരാളം യാത്രകൾ നടത്തും. പൊതുവേ ശോഭനമായ വർഷമാണ് ഇത്.
കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): മൂന്നിലെ വ്യാഴം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ദൈവാധീനം കുറഞ്ഞ കാലമായതുകൊണ്ട് തന്നെ ഈ വർഷം പുതിയ സംരംഭങ്ങൾ ഒന്നും തുടങ്ങരുത്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ദോഷങ്ങൾ ലഘുവാക്കും.
മീനക്കൂർ (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) : വ്യാഴം രണ്ടിൽ സഞ്ചരിക്കുന്നത് കൊണ്ട് സാമ്പത്തിക പുരോഗതി ഉണ്ടാകും. ബിസിനസ് ലാഭകരമാകും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. ഉപരിപഠനത്തിനും സാധ്യതയുണ്ട്.
വ്യാഴത്തിന് ബലമില്ലാത്തവരും വ്യാഴം അനുകൂലമല്ലാത്തവരും വ്യാഴപ്രീതിക്കായുള്ള കർമ്മങ്ങൾ ചെയ്യുകയും പുഷ്യരാഗം ധരിക്കുകയും ചെയ്താൽ സന്താനഭാഗ്യം ഉണ്ടാകും. എന്നാൽ അവർക്ക് പലപ്പോഴും മക്കളെ പിരിഞ്ഞു ഇരിക്കേണ്ടി വരാം. വ്യാഴം അഥവാ ഗുരുവാണ് സന്താനകാലനായ ഗ്രഹം. പലരുടെയും ജാതകത്തിൽ വ്യാഴം അനുകൂലമല്ലാതിരിക്കുകയും വ്യാഴത്തിന് ബലക്കുറവ് ഉണ്ടാവുകയും ചെയ്യുക സാധാരണമാണ്. വ്യാഴത്തിന് ബലം കുറവായാൽ കുട്ടികൾ ഉണ്ടാവാൻ താമസം നേരിടാൻ സാധ്യതയുണ്ട്. ചിലർക്ക് കുട്ടികൾ ഉണ്ടായില്ല എന്നും വരാം. ദൈവാധീനം ചിന്തിക്കുന്നതും വ്യാഴത്തെക്കൊണ്ടാണ്. വ്യാഴം അനുകൂലമല്ലാത്തവർക്ക് മറ്റ് കാര്യങ്ങളിൽ നേട്ടം ഉണ്ടാകുന്നതിന് തടസ്സമില്ല.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
Content Summary : Jupiter Transit Prediction 2023 by P B Rajesh