ADVERTISEMENT

ഇടവം 01 മുതൽ 32 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

അശ്വതി 

പുതിയ കരാറു ജോലികൾ ഏറ്റെടുത്ത് നടപ്പിലാക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാവുകയില്ല. ചെലവിനങ്ങൾക്ക് നിർബന്ധ നിയന്ത്രണം ഏർപ്പെടുത്തുക. ഈശ്വര പ്രാർഥനകളാലും ചിന്തിച്ചു പ്രവർത്തിക്കുന്നതിനാലും അബദ്ധങ്ങൾ ഒരു പരിധിവരെ ഒഴിവാകും 

Read also : സമ്പൂർണ വാരഫലം (മേയ് 14 - 20)

 ഭരണി 

ചെലവിനങ്ങളിൽ നിയന്ത്രണം വേണം. എല്ലാ മേഖലകളിലും ആത്മനിയന്ത്രണം വേണം. ദ്യാർത്ഥികൾ അലസത വെടിയണം. സംസാരത്തിൽ വളരെയധികം ശ്രദ്ധയും സൗമ്യതയും ശീലിക്കേണ്ടതായുണ്ട്. ജപങ്ങളും ധ്യാനവും പരിശീലിക്കണം.

 കാർത്തിക 

ആദ്ധ്യാത്മിക - ആത്മീയ ചിന്തകൾ മനോധൈര്യത്തിനും ആത്മവിശ്വാസത്തിനും വഴിയൊരുക്കും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും. രക്ത രോഗങ്ങളെ കരുതിയിരിക്കണം. 

രോഹിണി 

മറ്റുള്ളവരുടെ ചതിയിലൂടെ അപകടം പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. നേട്ടങ്ങൾക്കായി വലിയ തോതിൽ ചെലവ് ചെയ്യേണ്ടതായിവരും. സങ്കുചിത മനോഭാവം ഉപേക്ഷിച്ച് വിശാലചിന്തകൾ ആർജ്ജിയ്ക്കുന്നത് ഭാവിയിലേക്ക് ഉപകാരപ്രദമാകും. എടുത്തു ചാട്ടം വേണ്ട.

 

മകയിരം 

പരിമിതികൾക്കനുസരിച്ച് ജീവിക്കാൻ തയ്യാറാക്കുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും . യാഥർത്ഥ്യം മനസ്സിലാക്കി സഹോദരങ്ങൾ ലോഹ്യം കൂടുവാൻ വന്നുചേരും. ബന്ധുവിന് പ്രത്യുപകാരം ചെയ്യുവാൻ സാധിക്കും. സങ്കൽപ്പത്തിനനുസരിച്ച് ജീവിതം നയിക്കുവാൻ സാധിക്കും

തിരുവാതിര 

ശത്രുക്കളുടെയും ഏഷണിക്കാരുടെയും ഉപദ്രവം ഉണ്ടായേക്കാം. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. ധർമ്മപ്രവൃത്തികൾക്കും. പുണ്യ പ്രവൃത്തികൾക്കും സർവ്വാത്മനാ സഹകരിക്കും . വിഭാവനം ചെയ്ത വിഷയങ്ങൾ പ്രാവർത്തികമാക്കുവാൻ ഉപദേശം തേടും.

പുണർതം 

അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശത്താൽ ലാഭശതമാനവ്യവസ്ഥകളോടു കൂടിയ കർമ്മമണ്ഡലങ്ങളിൽ വ്യാപ്യതനാകും. സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടവരും

പൂയം

സങ്കീർണ്ണമായ പ്രശ്നങ്ങളെ ലാഘവത്തോടു കൂടി അഭിമുഖീകരിയ്ക്കുവാനവസരമുണ്ടാകും. വിവിധങ്ങളായ കർമ്മമണ്ഡലങ്ങളിൽ വ്യാപൃതനാകുന്നത് വഴി ജീവിതവൃത്തിക്ക് ഏറെ കുറെ അനുകൂല സാഹചര്യം വന്നു ചേരും 

ആയില്യം 

സന്താനങ്ങളുടെ ശ്രേയസ്സിൽ അഭിമാനം തോന്നും. യാഥാർത്ഥ്യബോധത്തോടു കൂടിയ ജീവിത പങ്കാളിയുടെ സമീപനം മന:സ്സമാധാനത്തിന് വഴിയൊരുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉപരിപഠനത്തിന് ചേരും

മകം

സന്താനഭാഗ്യത്തിന് യോഗമുണ്ട്. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുന്നതു വഴി പുതിയ തൊഴിലവസരങ്ങൾ സംജാതമാകും. സഹോദരങ്ങൾക്ക് ക്ഷേമം വന്നുചേരുന്നതിൽ ആത്മാർത്ഥമായി അനുമോദിക്കും. ശുഭസൂചകങ്ങളായ പ്രവ്യത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു വഴി ആത്മ സംതൃപ്തിയുണ്ടാകും.

പൂരം 

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വൈവിദ്ധ്യങ്ങളായ വിഷയങ്ങളിൽ പ്രവർത്തിയ്ക്കുവാനുള്ള അവസരം വന്നു ചേരും. ഈശ്വര പ്രാർഥനകളാൽ പുന: പരീക്ഷയിൽ വിജയം ഉണ്ടാകും.

Read also : ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.

ഉത്രം 

യുക്തമായ തീരുമാനങ്ങൾക്ക് പങ്കാളിയുടെ നിർദ്ദേശം സ്വീകരിയ്ക്കുകയാവും നല്ലത്. സത്യാവസ്ഥ ബോധിപ്പിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും.

 അത്തം

അനാവശ്യ ചിന്തകൾ ഒഴിവാക്കുക. യുക്തിപൂർവ്വമായ ഇടപെടലുകളാൽ മാനഹാനി ഒഴിവാകും. അനാവശ്യ മോഹങ്ങളും വാക്കുകളും ഒഴിവാക്കണം. കരൾ - മൂത്രാശയ രോഗങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കുക. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം.

 ചിത്തിര 

അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും. പുതിയ കർമ്മ പദ്ധതികൾ ഏറ്റെടുക്കേണ്ടതായി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നും പിൻമാറുകയാണ് നല്ലത്. അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശത്താൽ ഭൂമി ക്രയവിക്രയങ്ങളിൽ ലാഭമുണ്ടാകും. അധികച്ചെലവ് നിയന്ത്രിക്കണം.

ചോതി 

ചിന്താമണ്ഡലത്തിൽ പുതിയ ആശയങ്ങൾ പലതും വന്നു ചേരുമെങ്കിലും വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കുകയാവും നല്ലത്. മാതാപിതാക്കളുടെ അനുഗ്രഹത്താൽ ആഗ്രഹസാഫല്യമുണ്ടാകും. ആരോഗ്യ സംരംക്ഷണത്തിന്റെ ഭാഗമായി ദു:ശ്ശീലങ്ങൾ ഉപേക്ഷിക്കും.

വിശാഖം 

ഔദ്യോഗികമായി അദ്ധ്വാനഭാരവും യാത്രാ ക്ലേശവും  വർധിക്കും. അപ്രധാനപരമായ കാര്യങ്ങളിൽ ഇടപ്പെട്ടാൽ അപകീർത്തിയുണ്ടാകും. ആത്മവിശ്വാസക്കുറവിനാൽ ഊഹ കച്ചവടത്തിൽ നിന്നും പിൻമാറും. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം 

അനിഴം

സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ കടം വാങ്ങേണ്ടതായ സാഹചര്യം ഒഴിവാകും. അഭിപ്രായ സമന്വയത്തിന് അത്യന്തം ക്ഷമയും സഹന ശക്തിയും വേണ്ടി വരും. യുക്തിപൂർവ്വമുള്ള സമീപനത്താൽ തൊഴിൽ മണ്ഡലങ്ങളിലുള്ള ക്ഷയാവസ്ഥകൾ പരിഹരിക്കാൻ കഴിയും.

തൃക്കേട്ട 

വൈദ്യനിർദ്ദേശത്താൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. മുൻകോപം നിയന്ത്രിക്കുക.  പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം. വിദ്യാർത്ഥികൾ അലസത വെടിയണം.

മൂലം

അർഹമായ രീതിയിൽ ആദരണീയസ്ഥാനം ലഭിയ്ക്കുന്നതിനാൽ വിനയത്തോടു കൂടി സ്വീകരിയ്ക്കേണ്ടതാണ്'. സന്തോഷവും സന്തുഷ്ടിയുമുള്ള ജീവിതം നയിക്കുവാൻ അവസരമുണ്ടാകും. ശ്രമകരമായ പ്രവർത്തനങ്ങൾ വിജയ പഥത്തിലെത്തിക്കുവാൻ സാധിക്കും. 

പൂരാടം 

അർഹമായ പിത്യസ്വത്ത് രേഖാപരമായി ലഭിക്കും. അപ്രതീക്ഷിതമായി പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടും വിദ്യാർത്ഥികൾക്ക് ഉത്സാഹവും ഉൻമേഷവും ഉണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാൻ സാധിക്കും 

ഉത്രാടം 

മക്കളുടെ പല വിധത്തിലുള്ള ആവശ്യങ്ങൾക്കും പ്രയത്നം കൂടുതൽ വേണ്ടി വരും. പ്രതിഭാ സംഗമത്തിൽ പങ്കെടുക്കാനവസരമുണ്ടാകും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടും. ഭക്ഷ്യവിഷബാധ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.

തിരുവോണം

സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. മേലധി കാരികളുടെ ദേഷ്യത്തിന് പാത്രീഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ജോലി തിരക്ക് കാരണം വിശ്രമം കുറവായിരിക്കും. വിഷജന്തുക്കളിൽ നിന്നും ആപത്ത് വരാതിരിക്കാൻ ശ്രദ്ധ വേണം. ബുദ്ധിപൂർവ്വം പ്രവർത്തിച്ച് വ്യാപാരത്തിൽ വിജയം വരിക്കാൻ നോക്കണം.

അവിട്ടം

കലഹത്തിനും അപവാദ പ്രചരണത്തിനും സാധ്യത ഉള്ളതിനാൽ സൂക്ഷിക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുക വഴി പ്രശ്നങ്ങൾ വഷളാവില്ല. അശ്രദ്ധയാൽ അനർത്ഥങ്ങളെ ക്ഷണിച്ചു വരുത്തരുത്. കൂടെ നിൽക്കുന്നവരിൽ നിന്നും ചതി പറ്റാതെ നോക്കണം.

ചതയം 

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും. സാമ്പത്തികമായി സ്ഥിരത ഉണ്ടാവാനുള്ള ശ്രമങ്ങൾ മുടക്കരുത്. സമാന ചിന്താഗതിയിലുള്ളവരുമായി സൗഹ്യദ ബന്ധത്തിലേർപ്പെടാനവസരമുണ്ടാകും . യാത്രാവേളയിൽ പണവും ആഭരണവും നഷ്ടപ്പെടാതെ സൂക്ഷിക്കണം.

പൂരൂരുട്ടാതി

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കുന്നതിനാൽ അഭിമാനം തോന്നും. കാര്യനിർവ്വഹണശക്തി , ഉത്സാഹം, ഉൻമേഷം തുടങ്ങിയവ  വർധിക്കും. ജോലിയിൽ പ്രമോഷന് സാധ്യത

ഉത്തൃട്ടാതി

വിദ്യാർത്ഥികൾക്കും മത്സരപരീക്ഷയെ അഭിമുഖീകരിക്കുന്നവർക്കും ആഗ്രഹിക്കുന്ന രീതിയുള്ള ഫലം. കലാകാരൻമാർ,സാഹിത്യകാരൻമാർ, മറ്റു മേഖലയിൽ വർത്തിക്കുന്നവർ ഇവർക്കെല്ലാം വളരെ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. പിതൃസ്വത്ത് കൈവരും.

രേവതി

ഏറെ നാളായി ആഗ്രഹിച്ച വിവാഹം നടക്കും. പുതിയ വാഹനം, ഗൃഹം എന്നിവ സ്വന്തമാക്കും. വശ്യമായ പെരുമാറ്റവും ഊർജ്ജസ്വലമായ മാനസിക വ്യാപാരവും സമൂഹത്തിൽ മാന്യമായ സ്ഥാനം നേടി തരും. വസ്തു വാങ്ങാനുള്ള തീരുമാനം നടപ്പാകും.

ലേഖിക

ജ്യോതിഷി പ്രഭാസീന. സി.പി 

ഹരിശ്രീ 

പി ഒ : മമ്പറം 

വഴി: പിണറായി -670741

ഫോ :9961442256

Email ID: prabhaseenacp@gmail.com

Content Summary : Monthly Prediction in Edavam 1198 by Prabha Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com