ADVERTISEMENT

അശ്വതി - ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. വരവും ചെലവും തുല്യമായിരിക്കും. 

ഭരണി - അശ്രാന്ത പരിശ്രമത്താൽ ഉദ്ദേശിച്ച കാര്യം സാധിക്കും. അന്തരീക്ഷത്തിലെ വ്യതിയാനത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. 

Read also : ഇടവത്തിൽ ഈ നാളുകാരെ ഭാഗ്യം തുണയ്ക്കും , സമ്പൂർണ മാസഫലം.

കാർത്തിക -അവസ്ഥാഭേദങ്ങൾക്കനുസരിച്ചു മാറുന്ന പുത്രന്റെ സമീപനത്തിൽ ആശങ്ക വർധിക്കും. വ്യാപാരവ്യവസായ മേഖലകളിൽ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. 

രോഹിണി – മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. ആധ്യാത്മിക-ആത്മീയ ചിന്തകളാൽ മനഃസമാധാനമുണ്ടാകും. 

മകയിരം -  പുതിയ പാഠ്യപദ്ധതി ആവിഷ്കരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ത്യാഗങ്ങൾ സഹിച്ച് പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ലക്ഷ്യപ്രാപ്തിയിലെത്തിക്കും. 

തിരുവാതിര – വ്യാപാര സ്ഥാപനത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് മറ്റൊരു ഉദ്യോഗത്തിനു ശ്രമിക്കും.  വരവും ചെലവും തുല്യമായിരിക്കും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. 

പുണർതം - സൗമ്യസമീപനം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് ഉപകരിക്കും. വിദഗ്ധോപദേശം സ്വീകരിച്ച് പുതിയ കർമപദ്ധതികളിൽ പണം മുടക്കും. 

പൂയം - പ്രയത്നങ്ങൾക്ക് അന്തിമമായി ഫലമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ചെലവിനങ്ങളിൽ വളരെ നിയന്ത്രണം വേണം. 

ആയില്യം - സംസർഗഗുണത്താൽ സദ്ചിന്തകൾ വർധിക്കും. ചുമതലകൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. 

മകം - ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. സന്താനങ്ങളുടെ അഭിവൃദ്ധിയിൽ അഭിമാനവും ആശ്വാസവും തോന്നും. 

പൂരം - ജീവിതപങ്കാളിയുടെ സമീപനം ആശ്വാസത്തിന് വഴിയൊരുക്കും. വാഗ്വാദങ്ങളിൽനിന്നു ഒഴിഞ്ഞുമാറുകയാണു നല്ലത്. വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടുകൂടി പദ്ധതി സമർപ്പണത്തിനു സാധിക്കും. 

ഉത്രം - ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. മേലധികാരി അവധിയായതിനാൽ ചർച്ചകൾ നയിക്കുവാനിടവരും. 

അത്തം - സൽക്കർമങ്ങൾക്കും ധർമപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ ആത്മസംതൃപ്തി തോന്നും. 

ചിത്തിര - വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. ആത്മസുഹൃത്തുക്കളുടെ ഉപദേശത്താൽ പുതിയ ഉദ്യോഗം സ്വീകരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. 

ചോതി- പുതിയ കരാറുജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. അനാവശ്യകാര്യങ്ങൾ ചിന്തിച്ച് ആധി വർധിക്കും. ഏറ്റെടുത്ത പ്രവൃത്തികൾ ശ്രദ്ധാപൂർവം ചെയ്തുതീർക്കും. ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകളിൽ അനുകൂല ഫലം ഉണ്ടാകും.

Read also : ജാതകത്തിലൂടെ അനുയോജ്യമായ പഠനമേഖല തിരഞ്ഞെടുക്കാം

വിശാഖം - മനസ്സിലുദ്ദേശിക്കുന്ന ആശയം നല്ലതാണെങ്കിലും ശാസ്ത്രീയവശം ശരിയല്ലാത്തതിനാൽ ഉപേക്ഷിക്കും. പ്രവൃത്തിപഥങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതു വഴി സൽകീർത്തിയും സജ്ജനപ്രീതിയും വന്നുചേരും. 

അനിഴം - സമന്വയ സമീപനം സർവർക്കും സ്വീകാര്യമാകും. മത്സര രംഗങ്ങളിൽ വിജയിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ചെലവിനങ്ങളിൽ വളരെ നിയന്ത്രണം വേണം. 

തൃക്കേട്ട - സ്വന്തം ആശയം പ്രവർത്തനതലത്തിൽ വരുത്തുവാൻ സാധിക്കാത്തതിനാൽ സംയുക്ത സംരംഭങ്ങളിൽനിന്നും പിന്മാറും.  പ്രവർത്തനങ്ങൾക്ക് പൊതുജന പിന്തുണ ലഭിക്കും. 

മൂലം - സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ തയാറാകും. അഭയംതേടി വരുന്നവർക്ക് ആശ്വാസവും സാമ്പത്തികസഹായവും നൽകും. പുതിയ കരാറുജോലികളിൽ ഒപ്പുവയ്ക്കും. 

പൂരാടം - സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. ചെലവിനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. പൂർണതയില്ലാത്ത പദ്ധതികൾ തിരസ്കരിക്കപ്പെടും. .

ഉത്രാടം - കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. രക്തസമ്മർദാധിക്യത്താൽ രോഗപീഡകൾ വർധിക്കും. സമാനചിന്താഗതിയിലുള്ളവരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.

തിരുവോണം - ആർജിച്ച വിജ്ഞാനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ ആത്മനിർവൃതിയുണ്ടാകും. നീതിയുക്തമായ സമീപനത്താൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. 

അവിട്ടം - പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കും. ർഷികമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പൊതുപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. ബന്ധുവിന് സാമ്പത്തികസഹായം നൽകുവാനിടവരും.

ചതയം - പുതിയ ആവിഷ്കരണ ശൈലിക്ക് സമ്മിശ്ര പ്രതികരണം വന്നുചേരും. നിരപരാധിത്വം തെളിയിക്കുവാൻ അവസരമുണ്ടാകും.അർഹമായ സ്ഥാനകയറ്റം ലഭിക്കുവാൻ നിയമ സഹായം തേടും.

പൂരോരുട്ടാതി - തീരുമാനങ്ങളിലുള്ള ഔചിത്യം സർവാദരങ്ങൾക്കും വഴിയൊരുക്കും. വരവും ചെലവും തുല്യമായിരിക്കും. മാറി താമസിക്കും. 

ഉത്രട്ടാതി - ഗുരുനാഥന്റെ ഉപദേശപ്രകാരം ഉപരിപഠനത്തിന് ചേരുവാൻ തീരുമാനിക്കും. ഏറ്റെടുത്ത ദൗത്യം മനസ്സംതൃപ്തിയോടുകൂടി പൂർത്തീകരിക്കുവൻ കഴിയും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.

രേവതി - വാഹനം മാറ്റിവാങ്ങുവാനുള്ള ആശയം ഉപേക്ഷിക്കും. സുപ്രധാനമായ കാര്യങ്ങളിൽ സൂക്ഷ്മമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. 

Content Summary : Weekly Star Prediction by Kanippayyur / 2023 May 14 to 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com