ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി 9 മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, മനഃപ്രയാസം, വാഗ്വാദം, തർക്കം, ശത്രുശല്യം, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു. ഞായറാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. ബുധനാഴ്ച പ്രഭാതത്തിൽ 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഉദരവൈഷമ്യം, ധനതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു.

Read also :ഇടവത്തിൽ ഈ നാളുകാരെ ഭാഗ്യം തുണയ്ക്കും , സമ്പൂർണ മാസഫലം.


ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി 9 മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സൽക്കാരാദി ചടങ്ങുകളിൽ പങ്കെടുക്കാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ഞായറാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, പരീക്ഷാപരാജയം, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. നല്ലതല്ലാത്ത സന്ദേശങ്ങൾ ലഭിക്കാം. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. ബുധനാഴ്ച പ്രഭാതത്തിൽ 9 മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. സർക്കാരിൽ നിന്നും അനുകൂലമായ പ്രതികരണങ്ങൾ ലഭിക്കാം. വെള്ളിയാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, യാത്രാപരാജയം, മനഃപ്രയാസം, ഉദരവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

 

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി 9 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചില്‍, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. ഞായറാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. നല്ല സന്ദേശങ്ങൾ ലഭിക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. മേലധികാരിയിൽ നിന്ന് സന്തോഷം കൈവരാം. സഹപ്രവർത്തകർ മൂലം സന്തോഷം കൈവരാം. ബുധനാഴ്ച പ്രഭാതത്തിൽ 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹസാധ്യത, മനഃപ്രയാസം, നഷ്ടം, ഇച്ഛാഭംഗം, വാഗ്വാദം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. സഹോദരങ്ങൾ മൂലം സന്തോഷം കൈവരാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഞായറാഴ്ച രാത്രി 9 മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ഞായറാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച പ്രഭാതത്തിൽ 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ഉത്സാഹം, യാത്രാവിജയം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തടസ്സങ്ങൾ മാറിക്കിട്ടാം. വെള്ളിയാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാതടസ്സം, കലഹസാധ്യത ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മേലധികാരിയിൽ നിന്ന് ശകാരം കേൾക്കേണ്ടി വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) ബുധനാഴ്ച പ്രഭാതത്തിൽ 9 മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, സ്ഥാനക്കയറ്റം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം. ബിസിനസ്സിൽ വൻ വർധന ഉണ്ടാകാം. അപ്രതീക്ഷിത വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ബുധനാഴ്ച പ്രഭാതത്തിൽ 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസയാത്രകൾക്ക് സാധ്യത.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) ഞായറാഴ്ച രാത്രി 9 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഞായറാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. അംഗീകാരം, യാത്രാവിജയം, സന്തോഷം, പരീക്ഷാവിജയം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. കൂടിക്കാഴ്ചകൾ വിജയിക്കാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. ഉല്ലാസ നിമിഷങ്ങള്‍ പങ്കിടാം. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വെള്ളിയാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, ചെലവ്, ധനതടസ്സം, നഷ്ടം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്) ഞായറാഴ്ച രാത്രി 9 മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം ഇവ കാണുന്നു. ഞായറാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. സഹപ്രവർത്തകർ ദ്വേഷിക്കാം. ബുധനാഴ്ച പ്രഭാതത്തിൽ 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അനുകൂലസ്ഥലംമാറ്റയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. ഉല്ലാസ യാത്രകൾക്ക് സാധ്യത. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്) ഞായറാഴ്ച രാത്രി 9 മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി കൂടാം. ഞായറാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, വാഗ്വാദം, ശത്രുശല്യം, ശരീരസുഖക്കുറവ്, അപ്രതീക്ഷിത നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സഹപ്രവർത്തകർ ചതിക്കാൻ സാധ്യതയുണ്ട്. വേദനാജനകമായ അനുഭവങ്ങൾക്ക് സാധ്യത. ബുധനാഴ്ച പ്രഭാതത്തിൽ 9 മണി കഴിഞ്ഞാൽ മുതൽ ഗണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്) ബുധനാഴ്ച പ്രഭാതത്തിൽ 9 മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, മത്സ‌രവിജയം, യാത്രാവിജയം, അംഗീകാരം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തർക്കവിതർക്കങ്ങളിൽ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. പുതിയ വരുമാന സ്രോതസ്സുകള്‍ തുറന്നുകിട്ടാം. ബുധനാഴ്ച പ്രഭാതത്തിൽ 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. വെള്ളിയാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)ഞായറാഴ്ച രാത്രി 9 മണി പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. ഞായറാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ സുഹൃത്തുക്കളെ ലഭിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. ചർച്ചകൾ വിജയിക്കാം. യാത്രകൾ ഫലവത്താവാം. വെള്ളിയാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) ബുധനാഴ്ച പ്രഭാതത്തിൽ 9 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ബുധനാഴ്ച പ്രഭാതത്തിൽ 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ കോഴ്ുകൾക്ക് പ്രവേശനം ലഭിക്കാം. ബിസിനസ്സില്‍ പുതിയ വരുമാനസ്രോതസ്സുകൾ തുറന്നുകിട്ടാം.

 

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) ഞായറാഴ്ച രാത്രി 9 മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ഞായറാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഉദരവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച രാവിലെ 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ശത്രുക്ഷയം, യാത്രാവിജയം, ധനയോഗം ഇവ കാണുന്നു.

Content Summary : Weekly Professional Prediction / 2023 May 21 to 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com