ഇന്നത്തെ നക്ഷത്രഫലം : Horoscope Today, May 30, 2023
Mail This Article
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം കാണുന്നു. യാത്രാവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
Read also: ഈ നാളുകാർക്ക് മാറ്റത്തിന്റെ സമയം, ഭാഗ്യാനുഭവങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും സാധ്യത; ജൂണിലെ സമ്പൂർണ നക്ഷത്രഫലം
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യതടസ്സം, പ്രവർത്തനമാന്ദ്യം, നഷ്ടം, യാത്രാതടസ്സം ഇവ കാണുന്നു.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യതടസ്സം കാണുന്നു.അപകടഭീതി, നഷ്ടം, കലഹസാധ്യത ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് പ്രതികൂല അനുഭവങ്ങൾ ഉണ്ടാകാം
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) കാര്യവിജയം കാണുന്നു. യാത്രാവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യപരാജയം കാണുന്നു.യാത്രാതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യതടസ്സം കാണുന്നു.യാത്രാതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്) കാര്യവിജയം, ആരോഗ്യം, യാത്രാവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്) കാര്യപരാജയം, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യപരാജയം കാണുന്നു.ആഗ്രഹങ്ങൾ നടക്കാം.വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) കാര്യവിജയം, മത്സരവിജയം ഇവ കാണുന്നു. പുതിയ നേട്ടങ്ങൾ ഉണ്ടാകാം. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നു കിട്ടാം.
Content Summary :Tuesday / Daily Prediction by G. Jayachandra Raj