ADVERTISEMENT

അശ്വതി: ‌വ്യക്തിതാൽപര്യ പ്രകാരം പ്രവർത്തിക്കുവാൻ നിർബന്ധിതനാകുമെങ്കിലും നിയമങ്ങളും വ്യവസ്ഥകളും ഒഴിവാക്കരുത്. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. 

ഭരണി: പുനരാലോചനയിൽ വിദേശബന്ധമുള്ള വ്യാപാര വിതരണരംഗങ്ങളിൽ നിന്നു പിന്മാറും. യുക്തിപൂർവം ചിന്തിച്ച് പ്രവർത്തിച്ചാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുവാൻ സാധിക്കും. 

കാർത്തിക: പ്രവർത്തനമണ്ഡലങ്ങളിൽ പുതിയ വഴിത്തിരിവുകൾ വന്നുചേരും. വിദഗ്ധോപദേശം സ്വീകരിച്ച് ഹ്രസ്വകാല പദ്ധതികളിൽ പണം നിക്ഷേപിക്കും. 

രോഹിണി: അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. പുത്രന്റെ നിർബന്ധത്താൽ പൂർവികസ്വത്ത് ഭാഗം വയ്ക്കുവാൻ സാധിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. 

മകയിരം: ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. സൗഹൃദസംഭാഷണത്തിൽ പുതിയ കർമമേഖലകൾ തുടങ്ങുവാനുള്ള ആശയമുദിക്കും. 

തിരുവാതിര: അധിവാസ ഗൃഹത്തോടനുബന്ധമായ പട്ടണത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുവാൻ നിർബന്ധിതനാകും. 

പുണർതം: പുനരാലോചനയിൽ വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ വ്യാപാരം തുടങ്ങുവാൻ തീരുമാനിക്കും. സമ്മാന പദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. 

പൂയം:വിട്ടുവീഴ്ചാ മനോഭാവത്താല്‍ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. റോഡുവികസനമുണ്ടെന്നറിഞ്ഞതിനാൽ ഭൂമി വിൽപന തൽക്കാലം നിർത്തി വയ്ക്കും. 

ആയില്യം: സമയോചിതമായ ഇടപെടലുകളാൽ ഉന്നതാധികാരികളിലുള്ള ദുസ്സംശയങ്ങൾ ഒഴിവാകും. പുത്രന്റെ ഉന്നതിയിൽ ആത്മാഭിമാനം തോന്നും.  

മകം: പുതിയ കരാറു ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. വിദേശ ഉദ്യോഗത്തിന് തുല്യതയോടു കൂടിയത് ജന്മനാട്ടിൽ ലഭിക്കും. 

പൂരം: തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രകളും ചർച്ചകളും വേണ്ടിവരും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. 

ഉത്രം: ഭൗതിക ജീവിതത്തിലുള്ള വിരക്തി ആധ്യാത്മികാത്മീയ ചിന്തകളെ വർധിപ്പിക്കും. പരസ്പരവിരുദ്ധമായ പ്രവർത്തനങ്ങളാൽ മാതാപിതാക്കളിൽ നിന്നു ശകാരം കേൾക്കുവാനിടവരും. 

അത്തം: ഉദ്യോഗത്തിനു പുറമേ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. മഹദ് വ്യക്തികളുടെ വാക്കുകൾ പലപ്പോഴും യുക്തമായ തീരുമാനം കൈക്കൊള്ളുവാൻ ഉപകരിക്കും.

ചിത്തിര: കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരും. 

ചോതി: സാഹചര്യങ്ങൾക്കനുസരിച്ച് വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിലേക്ക് പുറപ്പെടും. അവതരണശൈലിയിൽ മേലധികാരികളുെട അനുമോദനമുണ്ടാകും.  

വിശാഖം: ഉദാസീന മനോഭാവം ഉപേക്ഷിച്ച് പഠനകാര്യങ്ങളിൽ താൽപര്യം വർധിക്കും. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. 

അനിഴം: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. 

തൃക്കേട്ട: ചികിത്സയിലെ പാർശ്വഫലങ്ങളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഉത്തരവാദിത്തമുള്ള പുത്രന്റെ സമീപനത്താൽ ആശ്വാസം കണ്ടെത്തും. 

മൂലം: പ്രലോഭനങ്ങളിൽ അകപ്പെടരുത്. മറ്റുള്ളവരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുവാൻ സാധിക്കുന്നതിനാൽ കൃതാർഥനാകും. 

പൂരാടം: പ്രവൃത്തിമണ്ഡലങ്ങളിൽ നിന്നു സാമ്പത്തിക നേട്ടം കൈവരും. സഹകരണപ്രസ്ഥാനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കുവാനിടവരും.

ഉത്രാടം: അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിച്ചതിനാൽ ആത്മസാക്ഷാത്ക്കാരമുണ്ടാകും. പരനിന്ദ ഒഴിവാക്കുവാൻ സുഹൃത്തിന്റെ ഉപദേശം ഉപകരിക്കും. 

തിരുവോണം: സഹപ്രവർത്തകരുടെ സഹായസഹകരണത്തോടു കൂടി ഏറ്റെടുത്ത ജോലികൾ ചെയ്തുതീർക്കാനാകും. ഭൂമി ക്രയവിക്രയങ്ങളില്‍ ലാഭമുണ്ടാകും. സജ്ജനസംസർഗത്താൽ സദ്ചിന്തകൾ വർധിക്കും. 

അവിട്ടം: ഏറ്റെടുത്ത പ്രവർത്തനം കാഴ്ചവയ്ക്കുവാൻ കഠിപ്രയത്നം വേണ്ടിവരും. സഹോദരന്റെ നിർബന്ധങ്ങൾക്ക് വഴങ്ങി സ്വത്തു തർക്കത്തിൽ വിട്ടുവീഴ്ച വേണ്ടി വരും. 

ചതയം: കലാകായിക മത്സരങ്ങളിൽ പുനരാവിഷ്കാരത്തിന് ജനപ്രീതിക്ക് വഴിയൊരുക്കും. അര്‍ഥവ്യാപ്തിയോടുകൂടിയ വചനങ്ങൾ പുതിയ തൊഴിൽ ലഭിക്കുന്നതിനുള്ള സാധ്യതകളെ സൂചിപ്പിക്കുന്നു.

പൂരുരുട്ടാതി: പൊതുപ്രവർത്തനങ്ങളിൽ കൂടുതൽ വ്യാപൃതനാകുന്നതിനാൽ കുടുംബാംഗങ്ങളിൽ നിന്നു ശകാരം കേൾക്കും. അഭ്യൂഹങ്ങൾ പലതും ഉണ്ടാകുമെങ്കിലും സത്യാവസ്ഥ അന്വേഷിച്ചറിയാതെ പ്രതികരിക്കരുത്. 

ഉത്തൃട്ടാതി : വിദഗ്ധോപദേശത്താൽ ഹ്രസ്വകാല പദ്ധതികളിൽ പണം നിക്ഷേപിക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. വിനിമയവ്യത്യാസക്കുറവിനാൽ വിദേശബന്ധമുള്ള വ്യാപാരത്തിൽ നിന്നു പിന്മാറും. 

രേവതി: ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. വ്യാപാരമേഖലയിൽ കാലോചിതമായ മാറ്റം വരുത്തുവാൻ നിർബന്ധിതനാകും.

Content Highlights: Weekly Prediction | Kanippayyur Narayanan Namboodiripad | Weekly Star Prediction | Star Prediction | 2023 August 20 to 26 | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com