ADVERTISEMENT

ചിങ്ങമാസം – വ്യാപാര–വിപണന–വിതരണമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയുണ്ടാകും. പറയുന്ന കാര്യങ്ങൾ ഫലപ്രദമാകുമെങ്കിലും അമിതാവേശം നിയന്ത്രിക്കണം. വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ലക്ഷ്യത്തിൽ എത്തിക്കുന്നതിനാൽ സൽക്കീർത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും. മംഗളകർമങ്ങളിൽ ആചാര്യസ്ഥാനം വഹിക്കാനിടവരും.

 

കന്നിമാസം – ആവശ്യം അറിഞ്ഞുപ്രവർത്തിക്കുന്ന കീഴ്ജീവനക്കാരനു സാമ്പത്തികസഹായം ചെയ്യും. മക്കളുടെ സംരക്ഷണം സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. കാർഷികമേഖലകളിൽ നിന്നുള്ള ആദായം കൂടും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. സാമ്പത്തികഭദ്രതയുളള കരാർ ജോലികൾ ഏറ്റെടുക്കും. ജീവിതനിലവാരം ഉയരുന്നതിനാൽ മാതാപിതാക്കളുടെ സംരക്ഷണം മനസ്സിലുദ്ദേശിച്ച് വിസ്തൃതിയുളള ഗൃഹം വാങ്ങാൻ നടപടി ആരംഭിക്കും.

 

തുലാമാസം – ദാമ്പത്യബന്ധത്തിൽ അകൽച്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം. പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യാൻ അത്യന്തം പരിശ്രമം വേണ്ടിവരും. വേണ്ടപ്പെട്ടവരുടെ ഉയർച്ചയിൽ അഭിനന്ദിക്കാനിടവരും. വരവും ചെലവും തുല്യമായിരിക്കും. ഉദ്യോഗം നഷ്ടപ്പെടുമെന്ന ഭീതിയിൽ പുതിയതിന് അപേക്ഷ നൽകും. ഉത്തരവാദിത്തങ്ങളിൽ നിന്നു വ്യതിചലിക്കാതിരിക്കാ‍ൻ പ്രത്യേക ശ്രദ്ധ വേണം.  

 

വൃശ്ചികമാസം – നിസ്സാരചികിത്സകളാൽ രോഗശമനമുണ്ടാകും. പ്രവർത്തനങ്ങൾക്കും പ്രയത്നങ്ങൾക്കും ഫലമുണ്ടാകും. മാതാപിതാക്കളെ സുരക്ഷിതസ്ഥാനത്തു താമസിപ്പിക്കും. വിദ്യാർഥികൾക്കു പരീക്ഷകളിൽ അറിവുള്ള വിഷയങ്ങളും ചിലതു മറന്നുപോകും. കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ അവസരമുണ്ടാകും. മംഗളവേളയിൽ ബഹുമുഖപ്രതിഭകളെ പരിചയപ്പെടാൻ അവസരമുണ്ടാകും.

 

ധനുമാസം – ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങും. ആത്മവിശ്വാസവും കാര്യനിർവഹണശേഷിയും ഉത്സാഹവും ഉന്മേഷവും കൂടും. വിട്ടുവീഴ്ചമനോഭാവത്താൽ ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉന്നതരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. പരമപ്രധാനമായ കാര്യങ്ങൾക്ക് അന്തിമതീരുമാനം ഉണ്ടാകും.

 

മകരമാസം – അർധമനസ്സോടു കൂടിയാണെങ്കിലും ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ചാൽ തൊഴിൽപരമായ അനിശ്ചിതാവസ്ഥകൾ പരിഹരിക്കാൻ കഴിയും. നിലവിലുളള ഉദ്യോഗം ഉപേക്ഷിക്കുക, വ്യാപാര വ്യവസായ മേഖലകളിൽ ഏർപ്പെടുക തുടങ്ങിയവ പ്രതികൂലസാഹചര്യങ്ങൾക്കു വഴിയൊരുക്കും. വേണ്ടപ്പെട്ടവരിൽനിന്നു വിരോധങ്ങൾ ഉണ്ടാകാമെങ്കിലും പ്രതികരിക്കാതിരിക്കുന്നതാണു നല്ലത്. പ്രധാന തീരുമാനങ്ങൾക്കു പുനഃപരിശോധന വേണ്ടിവരും. പലപ്പോഴും സഹപ്രവർത്തകരുടെ ജോലി കൂടി ചെയ്തുതീർക്കേണ്ടിവരും.

 

കുംഭമാസം – ഔദ്യോഗിക ചുമതലകൾ കൂടും. ഉഷ്ണ–മൂത്രാശയരോഗങ്ങൾ ബാധിക്കാതിരിക്കാൻ ജാഗ്രത വേണം. വിദ്യാർഥികൾക്കു പഠനകാര്യങ്ങളിൽ അലസത കൂടും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുളള വിധത്തിൽ തൊഴിൽ ക്രമീകരിക്കും. ഗൃഹത്തിനു വാസ്തുശാസ്ത്ര പ്രകാരമുളള മാറ്റം വരുത്താൻ തയാറാകും.

 

മീനമാസം – വിജ്ഞാനം നേടാനും മറ്റുളളവർക്കു പകർന്നുകൊടുക്കാനും സാധിക്കും. മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കാൻ വേണ്ടി  ഉദ്യോഗമാറ്റം സ്വീകരിക്കും. വിദ്യാർഥികൾ ഉപരിപഠനത്തിനു വിദേശവിദ്യാലയത്തിലേക്ക് അപേക്ഷിക്കും. ഒരു വർഷത്തിനുളളിൽ പൂർത്തിയാക്കുന്ന കരാർ ജോലികൾ ഏറ്റെടുക്കും. ഹ്രസ്വകാല കൃഷിവിളകൾ തുടങ്ങിവയ്ക്കും.

 

മേടമാസം – വിദൂരപഠനത്തിന് അവസരം ലഭിക്കും. സാമ്പത്തികമായി വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. മാസത്തിലൊരിക്കൽ വീട്ടിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ സാധിക്കും.  വസ്തുതർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചമനോഭാവം വേണ്ടിവരും. നഷ്ടസാധ്യതകളെ വിലയിരുത്തി സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറും.

 

ഇടവമാസം– ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും സ്ഥാനമാറ്റവും അംഗീകാരവും ലഭിക്കും. വിദേശത്തു സ്ഥിരതാമസമാക്കാനുളള അനുമതി ലഭിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ പങ്കുചേരും. ഔദ്യോഗികമായും തൊഴിൽമേഖലകളോടു ബന്ധപ്പെട്ടും വിദേശയാത്ര വേണ്ടിവരും. വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതിയുണ്ടാകും. സാമ്പത്തികമായി നീക്കിയിരിപ്പും ഉണ്ടാകും. സർവർക്കും തൃപ്തമായ നിലപാട് സ്വീകരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.

 

മിഥുനമാസം – പണം കടം കൊടുക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. എല്ലാ കാര്യങ്ങളിലുമുള്ള അമിതാവേശം ഉപേക്ഷിക്കണം. മനസ്സാക്ഷിക്കു യോജിക്കാത്ത ഉദ്യോഗം ഉപേക്ഷിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്ക് അധികച്ചെലവ് അനുഭവപ്പെടും. മറ്റുളളവരുടെ വിഷമാവസ്ഥകൾക്കു ശാശ്വതപരിഹാരം കണ്ടെത്തുമെങ്കിലും സ്വന്തം കാര്യങ്ങൾക്ക് അനുഭവം കുറയും. സുഹൃത്ത് ഏറ്റെടുത്ത തൊഴിൽമേഖലകളുടെ ചുമതലകൾ ഏറ്റെടുക്കും. അജ്ഞത കൊണ്ട് അബദ്ധങ്ങൾ വന്നുചേരാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം.

 

കർക്കടകമാസം – ചിരകാലാഭിലാഷമായ വിദേശയാത്ര സഫലമാകും. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. സുവ്യക്തമായ കർമപദ്ധതികൾക്കു പണം മുടക്കും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കാൻ സാധിക്കും. ബന്ധുമിത്രാദികളോടൊപ്പം പുണ്യതീർഥ–ദേവാലയ ദർശനത്തിന് അവസരം ലഭിക്കും. വിദേശത്തുളളവർക്ക് ജന്മനാട്ടിലേക്കുളള യാത്രയ്ക്ക് ഈ മാസം അനുമതി വൈകും.

 

Content Highlights: Yearly Prediction |  Anizham | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com