ADVERTISEMENT

ചിങ്ങമാസം – പല ജോലികൾ ചെയ്ത് ഉപജീവനമാർഗം നേടും. നിസ്സാരകാര്യങ്ങൾക്കു പോലും കഠിനപ്രയത്നം വേണ്ടിവരും. ഭക്ഷണക്രമീകരണങ്ങളിൽ നിഷ്കർഷ വേണ്ടിവരും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരിച്ചുകിട്ടും.

 

കന്നിമാസം – അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വിനോദയാത്ര മാറ്റിവയ്ക്കേണ്ടിവരും.

 

തുലാമാസം – വിജ്ഞാനികളുടെ നിർദ്ദേശങ്ങൾ വിലപ്പെട്ട തീരുമാനങ്ങൾക്കു വഴിയൊരുക്കും. പ്രവർത്തനശൈലി മറ്റുള്ളവർക്ക് മാതൃകാപരമായിത്തീരും. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാധ്യമാകും.

 

വൃശ്ചികമാസം – പൗരാണിക സമ്പ്രദായവും ആധുനികശാസ്ത്രവും സമന്വയിപ്പിച്ച് പുതിയ കർമപദ്ധതിക്കു രൂപകല്പന ചെയ്യും. പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യവും അവസരങ്ങളും വന്നുചേരും. 

 

ധനുമാസം – ആശ്രയിച്ചുവരുന്നവർക്ക് അഭയം നൽകുന്നതിൽ ആത്മാഭിമാനം തോന്നും. ചിന്തകൾക്കതീതമായി കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരുമെങ്കിലും അഹംഭാവം ഒഴിവാക്ക ണം. ഐശ്വര്യമുള്ള വീട്ടിലേക്കു മാറിത്താമസിക്കും.

 

മകരമാസം – കരാർ ജോലികളിൽ വിജയിക്കും. സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. സുരക്ഷിതത്വമുള്ള വ്യപാരവ്യവസായമേഖലകൾക്കു പണം മുടക്കും. മത്സരങ്ങളിലും സമ്മാനപദ്ധതിയിലും വിജയിക്കും.

 

കുംഭമാസം – അസുഖങ്ങളുടെ ഗുരുതരാവസ്ഥ തരണംചെയ്ത് പ്രവർത്തനരംഗങ്ങളിൽ സജീവസാന്നിധ്യമുണ്ടാകും. സ്വന്തം കാര്യങ്ങൾ ഉപേക്ഷിച്ച് പൊതുജന ആവശ്യങ്ങൾക്ക് പ്രവർത്തിക്കേണ്ടിവരും.

 

മീനമാസം – സങ്കുചിതചിന്തകൾ ഉപേക്ഷിച്ച് വിശാലമനോഭാവം സ്വീകരിക്കുന്നത് ഭാവിയിലേക്ക് ഉപകാരപ്രദമാകും. കഴിവിന്റെ പരമാവധി പ്രയത്നിക്കുമെങ്കിലും അനുഭവഫലം കുറയും. വിരോധങ്ങൾ വർധിക്കും.

 

മേടമാസം – ക്ഷമാശീലത്തോടുകൂടിയ പ്രതികരണം പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. പറയുന്ന വാക്കുകൾ ഫലപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നുചേരുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. കീഴ്ജീവനക്കാരെ നിയമിക്കും.

 

ഇടവമാസം – മക്കളുടെ സൽപ്രവൃത്തികളാൽ സന്തോഷവും ആത്മാഭിമാനവും തോന്നും. ഭാരതീയ ശാസ്ത്രങ്ങളിൽ താല്പര്യം കൂടും.  തൊഴിൽമണ്ഡലങ്ങളിൽ പുരോഗതിയുണ്ടാകും.

 

മിഥുനമാസം – മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും.  ഔദ്യോഗികചുമതലകൾ കൂടുമെങ്കിലും പിന്നീട് സുഗമമാകും.

 

കർക്കടകമാസം – പദ്ധതികൾക്ക് അംഗീകാരം ലഭിക്കും.  പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തും. വിദേശബന്ധമുള്ള വ്യാപാര വിപണനമേഖലകൾക്ക് തുടക്കം കുറിക്കും.

 

Content Highlights: Yearly Prediction | Avittam | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com