ADVERTISEMENT

അശ്വതി: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. 

ഭരണി: സംതൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കുടുംബ ജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. 

കാർത്തിക: ജീവിതസാഹചര്യങ്ങളെ മാറ്റിമറിക്കുന്ന സാഹചര്യങ്ങൾ വന്നുചേരുമെങ്കിലും യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിച്ചാൽ അതിജീവിക്കുവാനാകും. 

രോഹിണി: പരിശ്രമസാഫല്യത്താൽ മനസ്സംതൃപ്തിയുണ്ടാകും. ഉപരിപഠനത്തിന് വിദേശയാത്ര പുറപ്പെടും. 

മകയിരം: ധർമ പ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും ആത്മാർഥമായി സഹകരിക്കും. പരീക്ഷയിൽ തൃപ്തിയാകും വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. 

തിരുവാതിര: ലാഭോദ്ദേശ്യം മനസ്സിൽ കരുതി ഭൂമി വാങ്ങുവാനിടവരും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു മാനസിക സംഘർഷം വർധിക്കും.

പുണർതം: മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. മംഗളകർമങ്ങളിൽ പങ്കെടുക്കുവാൻ അവധിയെടുക്കും. 

പൂയം: വിദഗ്ധോപദേശത്താൽ ഉദ്യോഗമുപേക്ഷിച്ചു വ്യാപാര വിപണനമേഖലകളിൽ പ്രവേശിക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. 

ആയില്യം: സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച് പുതിയ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. അസുഖമുണ്ടോ എന്ന അനാവശ്യ ചിന്തകളാൽ ആധി വർധിക്കും. 

മകം: സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. ഏറ്റെടുത്ത ദൗത്യം കൃത്യതയോടു കൂടി പൂർത്തീകരിക്കുവാൻ സാധിക്കും.

പൂരം: ആരോഗ്യം തൃപ്തികരമായിരിക്കും, അവ്യക്തവും അപരിചിതവുമായ മേഖലകളിൽ പണം മുടക്കുന്നതിൽ നിന്നു യുക്തിപൂർവം പിന്മാറും. 

ഉത്രം: പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും. പ്രവർത്തനമേഖലകളിൽ നിന്നും സാമ്പത്തികനേട്ടം കൈവരും. സംതൃപ്തിയുള്ള ഗൃഹം വാങ്ങി താമസം തുടങ്ങും. 

അത്തം: സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. സഹപാഠികളോടൊപ്പം വിനോദയാത്ര പുറപ്പെടും. 

ചിത്തിര: സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി അവധിയെടുത്തു ദൂരയാത്ര വേണ്ടിവരും. 

ചോതി: അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ സാധിക്കും. 

വിശാഖം: യുക്തിപൂർവമുള്ള സമീപനത്താൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാൻ സാധിക്കും. ആത്മാർഥ സുഹൃത്തിന് തന്നെക്കാൾ ഉയർന്ന പദവിയോടു കൂടിയുള്ള ഉദ്യോഗം ലഭിച്ചതിൽ ആത്മാർഥമായി അഭിനന്ദിക്കും. 

അനിഴം: കുടുംബത്തിലെ ഭിന്നാഭിപ്രായങ്ങൾ ഏകോപിപ്പിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. പ്രവർത്തനമേഖലകളിൽ നിന്ന് അപ്രതീക്ഷിതമായി സാമ്പത്തികനേട്ടം കൈവരും. 

തൃക്കേട്ട: നിർത്തിവച്ച ഗൃഹനിർമാണം പൂർത്തീകരിക്കുവാൻ ധനകാര്യ സ്ഥാപനത്തെ ആശ്രയിക്കും. ആഗ്രഹ സാഫല്യത്തിനായി അശ്രാന്ത പരിശ്രമം വേണ്ടിവരും. 

മൂലം: കലാകായിക രംഗങ്ങളിൽ പുനരാവിഷ്കരണം പ്രകീർത്തിക്കു വഴിയൊരുക്കും. അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കും.

പൂരാടം: പറയുന്ന കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തും. അനുബന്ധവ്യാപാരം തുടങ്ങുവാൻ നിർദേശം തേടും. ആഗ്രഹ സാഫല്യത്തിനായി വിശേഷപ്പെട്ട ഈശ്വര പ്രാർഥനകൾ നടത്തുവാനിടവരും. 

ഉത്രാടം: സംതൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. 

തിരുവോണം: മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കുവാനിടവരും. അനുമോദനങ്ങൾക്കും യോഗമുണ്ട്. പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിനാൽ കൃതാർഥനാകും. 

അവിട്ടം: വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനും ആശയവിനിമയം നടത്തുവാനും അവസരമുണ്ടാകും. വ്യക്തി സ്വാതന്ത്ര്യമുപയോഗിച്ചു പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. 

ചതയം: സഹായ മനഃസ്ഥിതി നല്ലതാണെങ്കിലും വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. വ്യത്യസ്തങ്ങളായ ആവശ്യങ്ങൾക്കായി അവധിയെടുക്കും. 

പൂരുരുട്ടാതി: അവസരോചിതമായ പ്രവർത്തനങ്ങളാൽ അവിസ്മരണീയമായ നേട്ടം അനുഭവപ്പെടും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. 

ഉത്തൃട്ടാതി: മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവൃത്തികളെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. സുവ്യക്തമായ കർമപദ്ധതികൾക്കു രൂപം നൽകുവാൻ യുക്തി തോന്നും.

രേവതി: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. വാഹനം മാറ്റി വാങ്ങുവാൻ അന്വേഷണമാരംഭിക്കും. 

English Summary:

കാണിപ്പയ്യൂർ- Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com