ADVERTISEMENT

അശ്വതി : മനഃസംഘർഷം കുറയും. ജോലിയിൽ ശ്രദ്ധ വർധിക്കും. തൊഴിൽപരമായ നേട്ടം, ജോലി തേടിയുള്ള അന്വേഷണം വിജയിക്കും. കാലാവസ്ഥാജന്യ രോഗസാധ്യത. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. കർമരംഗത്ത് മാറ്റം.

ഭരണി : പണം കടം വാങ്ങേണ്ടിവരും. വ്യാപാര രംഗത്ത് പ്രതിസന്ധികൾ. വിവാഹ കാര്യത്തിൽ ബന്ധുജന സഹായം. മത്സരപരീക്ഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭൂമി സംബന്ധമായ ഇടപാടുകളെക്കുറിച്ച് ആലോചിക്കും. പുതിയ ജോലിയിൽ പ്രവേശിക്കുവാൻ യോഗം.

കാർത്തിക : സുഹൃത്തുക്കളുമായി ചേർന്ന് ചെറിയ ബിസിനസുകൾ നടത്തും. അമിതാവേശം മൂലം സാമ്പത്തിക നഷ്ടം. വ്യാപാര രംഗത്ത് തടസ്സങ്ങൾ. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രതിബന്ധങ്ങൾ. മാനസികമായ സംഘർഷം.

രോഹിണി: മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാകും. പൊതുവിൽ സന്തോഷ വർധന. തൊഴിൽരംഗത്ത് അനുകൂല മാറ്റങ്ങൾ. ഭാവി കാര്യത്തിൽ ഉചിതമായ തീരുമാനം. യാത്രകൾ ഒന്നിലധികം തവണ മാറ്റി വയ്ക്കേണ്ടി വേണ്ടിവരും. പ്രണയ ബന്ധങ്ങളിൽ പുരോഗതി.

മകയിരം : മൂത്രായശ രോഗങ്ങൾ പിടിപെടാം. അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും. സന്താനങ്ങൾമൂലം ബുദ്ധിമുട്ടനുഭവിക്കും. ഉദ്യോഗാർഥികൾക്ക് അനുകൂല വാരം. താൽക്കാലിക ജോലികൾ ലഭിക്കും. തൊഴിൽരംഗം പുഷ്ടിപ്പെടും.

തിരുവാതിര: പ്രേമ ബന്ധങ്ങളിൽ തിരിച്ചടികൾ. മാനസിക വിഷമതകൾ അധികരിക്കും. ഭക്ഷണ സുഖം കുറയും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ സംഘർഷം. പണമിടപാടുകളിൽ നഷ്ടം.

പുണർതം : ബിസിനസിൽ നേരിയ എതിർപ്പുകൾ. ആരോഗ്യപരമായി ചെറിയ വിഷമതകൾ. ഭവനത്തിൽ അറ്റകുറ്റപ്പണികൾ നടത്തും. ബന്ധുജന സഹായം ലഭിക്കും. വിദ്യാർഥികൾക്ക് പ്രതികൂല സമയമാണ്. നേത്രരോഗ സാധ്യത.

പൂയം: സാമ്പത്തികമായ അധികച്ചെലവ്. പ്രണയബന്ധത്തിൽ അനുകൂല മറുപടികൾ. സുഹൃത്തുക്കൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും. സന്താനങ്ങൾക്കായി പണച്ചെലവ്.

ആയില്യം: ഭക്ഷണ സുഖം കുറയും. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. അത്യാവശ്യ യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകൾ.

മകം: തൊഴിൽ രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും. ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം. പുതിയ സുഹൃദ്ബന്ധങ്ങൾ. ധനപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. ദാമ്പത്യപരമായി അനുകൂലം.

പൂരം: പൊതു പ്രവർത്തന വിജയം. കുടുംബപരമായ പ്രശ്നങ്ങൾ. വിവാഹ കാര്യത്തിൽ തീരുമാനം. തൊഴിൽപരമായ ചെറിയ മാറ്റങ്ങൾ. പ്രധാന തീരുമാനങ്ങൾ മാറ്റിവയ്ക്കേണ്ടി വരും.

ഉത്രം: ബന്ധു ജനങ്ങൾക്ക് രോഗബാധാ സാധ്യത. ഗൃഹനിർമാണത്തിൽ പുരോഗതി. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ. ധനപരമായി വാരം അനുകൂലമല്ല. വ്യവഹാരങ്ങളിൽ വിജയം.

അത്തം: സാമ്പത്തിക പരമായ നേട്ടം കൈവരിക്കും. മനസിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാംഗങ്ങൾക്ക് ഉണ്ടായിരുന്ന അരിഷ്ടത ശമിക്കും. സഞ്ചാരക്ലേശം അനുഭവിക്കും. പൊതുവിൽ വിശ്രമം കുറഞ്ഞിരിക്കും.

ചിത്തിര : ജീവിത പങ്കാളിക്ക് നേട്ടങ്ങൾ. തൊഴിലിൽ അനുകൂല മാറ്റങ്ങൾക്കായി ശ്രമിക്കും. ധനപരമായി ചെറിയ നേട്ടങ്ങൾ. മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമം തൽക്കാലം ഉപേക്ഷിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും.

ചോതി: പണമിടപാടുകളിൽ നേട്ടം. ബന്ധു ഗുണമനുഭവിക്കും. അത്യാവശ്യ യാത്രകൾ വേണ്ടിവരും. ദാമ്പത്യ ജീവിത സൗഖ്യം. ആരോഗ്യപരമായി അനുകൂലം. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ.

വിശാഖം: പഠനത്തിലും ജോലിയിലും അലസത. മാനസിക സംഘർഷം വർധിക്കും. ബന്ധുഗൃഹം സന്ദർശിക്കും. സത്കർമങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. തൊഴിൽപരമായ ഉയർച്ച.

അനിഴം: ഭക്ഷണ സുഖമുണ്ടാവും. സുഹൃത്തുക്കൾ വഴി നേട്ടം. ധനപരമായ പുരോഗതി. അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. തൊഴിലിൽ അനുകൂലമായ സാഹചര്യം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

തൃക്കേട്ട: ആരോഗ്യകാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തുക. കാലാവസ്ഥാജന്യ രോഗ സാധ്യത ഏറി നിൽക്കുന്നു. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും. ഭാര്യാ ഭർത്തൃബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ.

മൂലം : ധനപരമായി അനുകൂലം. വാഹനം മാറ്റി വാങ്ങുന്നതിൽ തീരുമാനം. ഭക്ഷണസുഖം ലഭിക്കും. പെട്ടെന്ന് പ്രവർത്തിച്ച് അബദ്ധങ്ങളിൽ ചാടും. സുഹൃത്തുക്കളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും.

പൂരാടം: ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും. രോഗദുരിതത്തിൽ ശമനം. പണമിടപാടുകളിൽ കൃത്യത പുലർത്തും. അന്യരിൽ നിന്നുള്ള സഹായം ലഭിക്കും. ദേഹസുഖം കുറഞ്ഞിരിക്കും.

ഉത്രാടം: കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം. ഭൂമി വിൽപന തീരുമാനമാകും. സുഹൃദ് ഗുണം വർധിക്കും. സർക്കാർ ആനുകൂല്യം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. അറ്റകുറ്റപ്പണികൾക്കായി പണം മുടക്കും.

തിരുവോണം: ശാരീരികവും മാനസികവുമായ ക്ഷീണം വർധിക്കും. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല. ബന്ധുഗുണം ലഭിക്കും. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ സാധിക്കാതെ വരും .

അവിട്ടം: സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യപരമായ പ്രശ്നങ്ങൾ ശമിക്കും. ധനപരമായ വിഷമതകൾ നേരിടും. സന്താനങ്ങൾക്ക് അരിഷ്ടത.

ചതയം: പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.

പൂരുരുട്ടാതി : വ്യവഹാരങ്ങളിൽ തിരിച്ചടികൾ. യാതകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ബന്ധുക്കളിൽ നിന്ന് ചെറിയ സാമ്പത്തിക ലാഭം. ബിസിനസ്സിൽ നേട്ടം.

ഉത്തൃട്ടാതി: ചികിത്സകളിൽ കഴിയുന്നവർക്ക് പൊതുവെ അനുകൂല വാരമല്ല. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. മനഃസുഖം കുറയും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ. കടങ്ങൾ കുറയും. സുഹൃദ് സഹായം വർധിക്കും.

രേവതി: അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക. തൊഴിൽപരമായ ചെറിയ യാത്രകൾ വേണ്ടി വരും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ബിസിനസ് രംഗത്ത് നേട്ടം. സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com