സമ്പൂർണ വാരഫലം (2023 ഡിസംബർ 3 മുതൽ 9 വരെ)
Mail This Article
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): വൈക്കത്തഷ്ടമിയും തൃപ്രയാർ ഏകാദശിയുമൊക്കെ വരുന്ന ഈയാഴ്ച മേടക്കൂറുകാർക്കു പൊതുവേ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ചെലവു നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): ഈയാഴ്ച ഇടവക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനു പ്രത്യേക പ്രാർഥനകൾ വേണം. ആഴ്ചയുടെ ആദ്യപകുതിയിൽ കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിരംഗത്തു നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):മിഥുനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ആഴ്ചയാണിത്. കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ കഴിയും. കൂടുതൽ യാത്ര വേണ്ടിവരും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണപ്പെടും.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും): കർക്കടകക്കൂറുകാർക്കു കാര്യങ്ങൾക്കെല്ലാം ചെറിയ മന്ദത തുടരും. എങ്കിലും പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും. ദൈവാനുഗ്രഹത്താൽ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും): ചിങ്ങക്കൂറുകാർക്കു ജോലിരംഗത്തു ചെറിയ തോതിലുള്ള മന്ദത തുടരും. എങ്കിലും വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. ആഴ്ചയുടെ പകുതിക്കു ശേഷം കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. ബിസിനസുകാർക്ക് വരുമാനത്തിൽ വർധനയുണ്ടാകും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും): കന്നിക്കൂറുകാർക്ക് ഈയാഴ്ച അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): തുലാക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയം പ്രതീക്ഷിക്കാം.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും): വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. കുടുംബപരമായ കാര്യങ്ങളിൽ ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും): ധനുക്കൂറുകാർക്ക് പൊതുവേ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും): ഈയാഴ്ച മകരക്കൂറുകാർക്കു ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും): കുംഭക്കൂറുകാർക്കു ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം. എങ്കിലും ദൈവാനുഗ്രഹം ഉള്ളതിനാൽ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ കരകയറാൻ കഴിയും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും): മീനക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയും.