ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ധനതടസ്സം ഇവ കാണുന്നു. പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, കായികവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം,‌ മനഃപ്രയാസം, ശത്രുശല്യം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, വാഗ്വാദം, തർക്കം, നിയമപരാജയം, ശത്രുശല്യം ഇവ കാണുന്നു. പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാല്‍ മുതൽ കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനലാഭം, അംഗീകാരം, അവിചാരിത നേട്ടം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, പരീക്ഷാപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, അലച്ചിൽ, െചലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം ഇവ കാണുന്നു. പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റയോഗം ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, അലച്ചിൽ, പാഴ്ചെലവ്, ധനതടസ്സം, പരീക്ഷാപരാജയം, ശരീരസുഖക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, അഭിമാനം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, പരീക്ഷാവിജയം, അവിചാരിത ധനയോഗം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ഉപയോഗസാധനലാഭം, ആരോഗ്യം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, മനഃപ്രയാസം, ശത്രുശല്യം, ധനനഷ്ടം, ധനതടസ്സം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സുഹൃദ്സമാഗമം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു. പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാല്‍ മുതൽ കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, ശത്രുശല്യം, ധനതടസ്സം ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

English Summary:

February 26, Monday- Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com