ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അലച്ചിൽ ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

Read Also : എ പ്ലസ് നേടാം എസ്എസ്എൽസി സാമൂഹിക ശാസ്ത്രത്തിന്; പരീക്ഷാസമ്മർദം ലഘൂകരിച്ച് ചിട്ടയോടെ പഠിക്കാം

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, ധനതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ഉത്സാഹം, സന്തോഷം, അഭിമാനം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

Read Also : കൗമാരക്കാർ കൈവിട്ടു പോവില്ല; അച്ഛനുമമ്മയും ഇങ്ങനെയായാൽ

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, സന്തോഷം, നേട്ടം, ധനയോഗം, ബന്ധുസമാഗമം, പരീക്ഷാവിജയം, മത്സരവിജയം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഉത്സാഹക്കുറവ്, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, സന്തോഷം, സ്ഥാനക്കയറ്റം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യതടസ്സം, നഷ്ടം, കലഹം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം, ഉത്സാഹക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, അഭിമാനം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചില്‍, ചെലവ്, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.

English Summary:

March 05, Tuesday- Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com