ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: പുനഃപരീക്ഷയിൽ വിജയിച്ചതിനാൽ ആശ്വാസമാകും. കുടുംബസമേതം വിദേശത്തു സ്ഥിരതാമസമാക്കുവാനുള്ള അനുമതിക്ക് അപേക്ഷ നൽകും.
ഭരണി: വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അന്തിമമായി ഔദ്യോഗികമായി വിദേശയാത്ര വേണ്ടിവരും.
കാർത്തിക: സൗഹൃദ സംഭാഷണത്തിൽ വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. മുൻകോപം നിയന്ത്രിക്കണം.
രോഹിണി: നിർബന്ധ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാകും. വ്യാപാര-ഗൃഹസമുച്ചയം പണിയുവാൻ ഭൂമി വാങ്ങുവാൻ തീരുമാനിക്കും.
മകയിരം: ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടു കൂടി വാഹനം വാങ്ങുവാൻ തീരുമാനിക്കും. സമ്മാന പദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും.
തിരുവാതിര: സുഹൃത് സഹായഗുണത്താൽ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ സാധ്യമാകും. വാഹനം മാറ്റിവാങ്ങുവാൻ ധനകാര്യസ്ഥാപനത്തിന്റെ സഹായം തേടും.
പുണർതം: അപേക്ഷിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പരിശ്രമ സാഫല്യത്താൽ മനസ്സമാധാനമുണ്ടാകും.
പൂയം: സംതൃപ്തിക്കുറവിനാൽ ഉദ്യോഗം ഉപേക്ഷിക്കുവാൻ തീരുമാനിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.
ആയില്യം: ആത്മാർഥ സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. ഈശ്വരചിന്തകളാലും ആധ്യാത്മികാത്മീയ പ്രവൃത്തികളാലും മനസ്സമാധാനമുണ്ടാകും.
മകം: പ്രവൃത്തിമണ്ഡലങ്ങളിൽ നിന്നും സാമ്പത്തികനേട്ടം വർധിക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.
പൂരം: പ്രവർത്തന വിജയത്താൽ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിക്കും. വ്യാപാര–വ്യവസായ മേഖലകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ നിർദേശം തേടും.
ഉത്രം: അവധിയെടുത്ത് ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. സഹകരണ പ്രസ്ഥാനത്തിന്റെ സാരഥ്യസ്ഥാനം ഏറ്റെടുക്കുവാനിടവരും.
അത്തം: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. അഭിപ്രായ വ്യത്യാസത്താൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറുവാൻ തീരുമാനിക്കും.
ചിത്തിര: നിലവിലുള്ള ഗൃഹത്തിനുപുറമേ ജന്മനാട്ടിൽ ഭൂമി വാങ്ങി ഗൃഹം നിർമിക്കുവാൻ തീരുമാനിക്കും. കുടുംബസ്വത്തിനോടനുബന്ധമായ വ്യവഹാരത്തിൽ അന്തിമമായി വിജയം കൈവരിക്കും.
ചോതി: നേർന്നു കിടപ്പുള്ള വഴിപാടുകൾ നടത്തുവാനിടവരും. വിനയാന്വിതനായ പുത്രന്റെ സമീപനത്തിൽ അഭിമാനം തോന്നും.
വിശാഖം: നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും. പരിഹാസത്തിനു പാത്രമാകുമെങ്കിലും നിസ്സംഗ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്.
അനിഴം: ലാഭോദ്ദേശ്യം മനസ്സിൽ കരുതി ഭൂമി വാങ്ങുവാനിടവരും. ഗുരുനാഥന്റെ ഉപദേശത്താൽ ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിനു ചേരുവാനിടവരും.
തൃക്കേട്ട: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വിദഗ്ധോപദേശം തേടി പൊതുജനാവശ്യം പഠിച്ചു വിദേശബന്ധമുള്ള വ്യാപാര വാണിജ്യ മേഖലകൾക്ക് തുടക്കം കുറിക്കും.
മൂലം: കൈത്തൊഴിൽ വിപുലമാക്കുവാൻ കക്ഷിരാഷ്ട്രീയ പ്രവർത്തകരുടെ സഹായത്തോടു കൂടി ഗവൺമെന്റ് അംഗീകാരത്തിന് ശ്രമിക്കും. ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും.
പൂരാടം: അനാഥർക്കു സാമ്പത്തികസഹായം നൽകുവാനിടവരും. ആത്മവിശ്വാസത്തോടും ഊർജസ്വലതയോടും കൂടി പ്രവർത്തിച്ചാൽ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും.
ഉത്രാടം: ഔദ്യോഗികമായി അർഹമായ സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റവും ഉണ്ടാകും. ഏറെക്കുറെ പൂർത്തിയായ ഗൃഹം താരതമ്യേന കുറഞ്ഞ വിലയ്ക്കു വാങ്ങുവാനിടവരും.
തിരുവോണം: ദീർഘകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുവാനുദ്ദേശിക്കുന്ന കരാർ ജോലിക്കു തുടക്കം കുറിക്കും. നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും.
അവിട്ടം: സ്വന്തം ആവശ്യങ്ങളെക്കാൾ ഉപരി അന്യരുടെ കാര്യങ്ങൾ നിവൃത്തിക്കുന്നതിനാൽ കുടുംബാംഗങ്ങളിൽ നിന്നു ശകാരം കേൾക്കുവാനിടവരും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിച്ചതിനാൽ വിദേശയാത്രയ്ക്ക് അപേക്ഷിക്കുവാൻ അർഹത നേടും.
ചതയം: ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരുവാൻ തീരുമാനിച്ച് സാമ്പത്തികാവശ്യങ്ങൾക്കായി ധനകാര്യസ്ഥാപനത്തിന്റെ സഹായം തേടും.
പൂരുരുട്ടാതി: ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി വ്യായാമങ്ങൾക്കും പ്രാണായാമത്തിനും പരിശീലനം തേടും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ഉത്തൃട്ടാതി:ആത്മീയ വിഷയങ്ങളോടു ബന്ധപ്പെട്ടു വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിട വരും. കാർഷിക മേഖലയിൽ താൽപര്യം വർധിക്കും.
രേവതി: ആത്മവിശ്വാസക്കുറവിനാൽ സുഹൃത്തുക്കളോടൊപ്പം പ്രവർത്തിക്കുമെന്നു വിചാരിച്ചിരുന്ന വ്യാപാരത്തിൽ നിന്നു പിന്മാറും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.