ADVERTISEMENT

മേടം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

അശ്വതി: അബദ്ധമുള്ള കൂട്ടുകെട്ടുകൾ ഉപേക്ഷിക്കണം. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. ദുരാചാരങ്ങളെ ഉപേക്ഷിച്ച് സദാചാരങ്ങളെ സ്വീകരിക്കുന്നത് മാനസിക ആഹ്ലാദത്തിന് വഴിയൊരുക്കും. കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം വേണ്ടി വരും. 

ഭരണി: ദാമ്പത്യ സൗഖ്യത്തിന് സ്വല്‍പം വിട്ടുവീഴ്ചാ മനോഭാവം വേണ്ടി വരും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാവും നല്ലത്. വസ്തുതകൾക്ക് നിരക്കാത്ത സംയുക്ത സംരംഭങ്ങളിൽ നിന്നും പിൻമാറുന്നതു വഴി മനസ്സമാധാനമുണ്ടാകും.

കാർത്തിക: വിദ്യാർഥികൾക്ക് അലസത വർധിക്കും. വ്യാപാര വിപണന മേഖലകളിൽ മാന്ദ്യം ഉണ്ടാകും. നാഡീ ഉദരരോഗങ്ങൾ അവഗണിക്കരുത്. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കുന്നതും പണം കടം കൊടുക്കുന്നതും അബദ്ധമായിത്തീരും. വാഹനം ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കുക.

രോഹിണി: വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. യുക്തിപൂർവമുള്ള സമീപനത്താൽ പ്രലോഭനങ്ങളെ അതിജീവിക്കും. ഔദ്യോഗിക തലത്തിൽ ചുമതലകളും യാത്രാ ക്ലേശവും വർധിക്കും. അനാവശ്യമായ അശുഭചിന്തകൾ ഉപേക്ഷിക്കണം. പുതിയ സംരംഭങ്ങൾക്ക് പണം മുടക്കുന്നത് അഭികാമ്യമല്ല. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.

മകയിരം: അഹംഭാവം ഒഴിവാക്കണം. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് കാലതാമസവും തടസ്സങ്ങളും വരാതിരിക്കാൻ നന്നായി ഈശ്വരപ്രാർഥന ചെയ്യുക. ചെലവിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പാരമ്പര്യ പ്രവൃത്തികളിൽ വ്യാപൃതനാകുന്നതിനാൽ മാതാപിതാക്കൾക്ക് സന്തോഷമുണ്ടാകും. അശരണരായവർക്ക് ആശ്രയം നൽകുന്നതിനാൽ ആത്മസംതൃപ്തി തോന്നും.

തിരുവാതിര: അർധമനസ്സോടു കൂടി ഏറ്റെടുത്ത തൊഴിൽ മേഖലകൾ പൂർണതയിലെത്തിക്കുവാനും സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. ഭയഭക്തിബഹുമാനത്തോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും. ഔദ്യോഗിക തലത്തിൽ പരമാധികാരം ലഭിക്കും. സുരക്ഷിതത്ത്വമുള്ള ഗൃഹത്തിലേക്ക് മാറിത്താമസിക്കും. പൊതു പ്രവർത്തനങ്ങളിൽ ശോഭിക്കും.

പുണർതം: മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അർഹത ഉള്ളവരിൽ നിന്നും അനുമോദനങ്ങൾ വന്നു ചേരും. ഗവേഷകർക്കും വിദ്യാർഥികൾക്കും അനുകൂല അവസരം ഉണ്ടാകും. ചെയ്യുന്നതും പറയുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങൾ അനുഭവത്തിൽ വന്നു ചേരുന്നതു വഴി ആശ്ചര്യ മനുഭവപ്പെടും.

പൂയം : സമന്വയ സമീപനത്താൽ സർവകാര്യ വിജയം നേടും. വസ്തുതർക്കം പരിഹരിച്ച് അർഹമായ പൂർവിക സ്വത്ത് ലഭിക്കും. പരീക്ഷ, ഇന്റർവ്യൂ, മത്സരങ്ങൾ, കായികരംഗം, നറുക്കെടുപ്പ് സമ്മാന പദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. അവസരങ്ങൾ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുവാനിടവരും. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഭൂമിക്ക് ആവശ്യക്കാർ വന്നു ചേരും.

ആയില്യം: ഇച്ഛാ, ജ്ഞാനം, ക്രിയാ ശക്തികൾ സമന്വയിപ്പിച്ചു ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിജയിക്കും. വ്യാപാര വ്യവസായ വിപണന മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സമ്പൽ സമൃദ്ധിയും ഉണ്ടാകും. ക്ലേശകരമാകുമെന്ന് കരുതിയ പല കാര്യങ്ങളും സുഗമമാകും. ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും.

മകം : വിദഗ്ദ ചികിത്സകളാൽ രോഗശമനമുണ്ടാകും. അവസരങ്ങൾ വേണ്ടവിധത്തിൽ വിനിയോഗിച്ചാൽ അർഹതയുള്ള അംഗീകാരം ലഭിക്കും. പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർധിക്കും.

പൂരം: അപ്രധാനങ്ങളായ കാര്യങ്ങൾ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഉപേക്ഷിക്കണം. സാഹസ പ്രവൃത്തികളിൽ നിന്നും പിൻമാറണം. ഈശ്വര പ്രാർഥനകളാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ഭക്ഷ്യവിഷബാധ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ഗതാഗത നിയമം ലംഘച്ചതിനാൽ പിഴ അടയ്ക്കേണ്ടതായി വരും.

ഉത്രം: സുപരിചിതമായ കാര്യങ്ങൾ ആണെങ്കിലും അവലംബിക്കാൻ അകാരണ തടസ്സങ്ങൾ ഉണ്ടാകും. നിശ്ചയിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും അകപ്പെടാതെ സൂക്ഷിക്കണം. അഭ്യൂഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ മനസ്സിലാക്കാതെ പ്രതികരിക്കരുത്.

അത്തം: ജീവിതഗതിയെ മാറ്റിമറിക്കുന്ന പല ഘട്ടങ്ങളെയും തന്ത്രപരമായി അതിജീവിക്കേണ്ടതായി വരും. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. അവസരവാദം അബദ്ധങ്ങൾക്കും മാനഹാനിക്കും വഴിയൊരുക്കും. വീഴ്ചകൾ ഉണ്ടാവാതെയും ഭക്ഷ്യവിഷബാധയേൽക്കാതെയും സൂക്ഷിക്കണം.

ചിത്തിര: അന്ധമായ വിശ്വാസവും അത്യാഗ്രഹവും അബദ്ധങ്ങൾക്കു വഴിയൊരുക്കും. അറിയാതെ ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുവാനിടവരും. സുഹൃത് ബന്ധങ്ങൾ പലതും വന്നു ചേരുമെങ്കിലും വളരെ സൂക്ഷിക്കണം. ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കി ഈശ്വര പ്രാർഥനകളോടു കൂടി ജീവിതം നയിക്കുന്ന പക്ഷം കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.

ചോതി: പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും. ഭൗതിക ജീവിതത്തിനോടൊപ്പം ആദ്ധ്യാത്മിക ചിന്തകളും സമന്വയിപ്പിക്കുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും. മേലധികാരികളിൽ നിന്ന് അതൃപ്തി വാചകങ്ങൾ കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഏതൊരു കാര്യങ്ങൾക്കും ഒന്നിൽ കൂടുതൽ പ്രാവശ്യം പ്രയത്നിക്കേണ്ടി വരും.

വിശാഖം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിജയ പ്രതീക്ഷകൾ സഫലമാകും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും പ്രതീക്ഷിച്ചതിലുപരി ഫലമുണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹ പ്രവേശന കർമം നിർവഹിക്കും. മകൻ വരുത്തി വെച്ച സാമ്പത്തിക ബാധ്യത പരിഹരിക്കുവാൻ നിർബന്ധിതനാകും.

അനിഴം: വിഭാവനം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കുവാനും പുതിയ ഭരണസംവിധാനം അവലംബിക്കുവാനും സാധിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്തു തീർക്കും. ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകൂല വിജയം ഉണ്ടാകും. വ്യക്തി സ്വാത്രന്ത്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാൽ ആഗ്രഹിക്കുന്ന വിധത്തിൽ അനുഭവ ഫലം ഉണ്ടാകും.

തൃക്കേട്ട: ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. സഹൃദ സദസ്സിൽ ആദരവും പ്രവർത്തനപഥങ്ങളിൽ വിജയവും ഉണ്ടാകും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. അർഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നു ചേരും.

മൂലം: അനാവശ്യമായ മാനസിക വിഭ്രാന്തി ഉപേക്ഷിക്കണം. അവസരങ്ങൾ വിനിയോഗിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. അസുഖങ്ങളാൽ ദുശ്ശീലങ്ങൾ ഒഴിവാക്കും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ടു പോകും. അഹംഭാവം ഉപേക്ഷിക്കണം.

പൂരാടം: ആദായകരമല്ലാത്ത കാര്യങ്ങൾക്ക് സമയവും പണവും ചെലവഴിക്കരുത്. കർമരംഗത്ത് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. മറ്റുള്ളവരുടെ മുന്നിൽ മോശക്കാരനാക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ ധനം ചെലവു ചെയ്യും. പക്വതയും സംരക്ഷണ ചുമതലയും ഉള്ള മക്കളുടെ സമീപനത്തിൽ ആശ്വാസം തോന്നും.

ഉത്രാടം: ശത്രുക്കളുടെയും ഏഷണിക്കാരുടെയും ഉപദ്രവം ഉണ്ടായേക്കാം. സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടവരും. പുതിയ കർമ പദ്ധതികൾ ഏറ്റെടുക്കേണ്ടി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നും പിൻമാറുകയാണ് നല്ലത്. അധികച്ചെലവ് നിയന്ത്രിക്കണം. ആരോഗ്യ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക.

തിരുവോണം: എല്ലാ കാര്യങ്ങൾക്കും പ്രയത്നം കൂടുതൽ വേണ്ടി വരും. പല പ്രകാരത്തിലും അസുഖങ്ങൾ വർധിക്കുന്നതിനാൽ വിദഗ്ദ ചികിത്സ വേണ്ടി വരും. ദുർവാശിയുള്ള സഹോദരന്റെ നിർബന്ധത്താൽ പൂർവിക സ്വത്ത് ഭാഗം വെയ്ക്കാനിടവരും. കുടുംബത്തിലോ ഔദ്യോഗിക തലത്തിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്.

അവിട്ടം: മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. അപ്രാപ്യമായ വിഷയങ്ങളെപ്പറ്റി ചിന്തിച്ച് വിഷമിക്കുന്നത് മാനസിക വിഭ്രാന്തിക്കും അസുഖങ്ങൾക്കും വഴിയൊരുക്കും. യുക്തിസഹമല്ലെങ്കിലും യാഥാർഥ്യങ്ങളെ അംഗീകരിക്കേണ്ടതായി വരും. സ്വയം ചെയ്തു തീർക്കേണ്ട കാര്യങ്ങൾ അന്യരെ ഏൽപ്പിക്കരുത്.

ചതയം: പ്രവർത്തന മണ്ഡലങ്ങളിൽ പുതിയ ആശയങ്ങൾ അവലംബിക്കുന്നതിനാൽ സാമ്പത്തിക നേട്ടമുണ്ടാകും. സ്വപ്ന സാക്ഷാത്കാരത്താൽ ആത്മനിവൃതിയുണ്ടാകും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകും. വർഷങ്ങൾക്ക് ശേഷം സഹപാഠിയെ കാണാനും ഗതകാല സ്മരണകൾ പങ്കുവെക്കാനും അവസരമുണ്ടാകും.

പൂരൂരുട്ടാതി: മറച്ചുവെച്ചു പ്രവർത്തിക്കുന്ന പല കാര്യങ്ങളിലും അബദ്ധങ്ങൾ പിണയാനും തെറ്റിദ്ധാരണകൾക്കും ഇടയാക്കും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. വരവിൽ കവിഞ്ഞ ചെലവ് വരാതെ നോക്കണം. അശ്രദ്ധ കൊണ്ട് പണം നഷ്ടപ്പെടും. വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്.

ഉത്തൃട്ടാതി: പക്വതയോടെയുള്ള സമീപനം മൂലം കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. അയൽക്കാരുമായി വാക്കുതർക്കത്തിന് പോവാതിരിക്കുക. വീഴ്ചകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. ജാഗ്രതയോടുകൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. അപവാദങ്ങൾക്ക് സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.

രേവതി: വിട്ടു വീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. സുദീർഘമായ ചർച്ചയിലൂടെ അബദ്ധ ധാരണകൾ ഒഴിഞ്ഞു പോവും. ഒരു പരിധിയിലധികം പണം കുറച്ചു കൊണ്ട് കരാറു ജോലികൾ ഏറ്റെടുക്കരുത്. തീർഥാടനം, ക്ഷേത്ര ദർശനം മുതലായവ വഴി മാനസിക സുഖം ഉണ്ടാകും. തൊഴിൽ സ്ഥലത്ത് വാക്ക് തർക്കങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ജ്യോതിഷി പ്രഭാസീന സി പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID: prabhaseenac@gmail.com

English Summary:

Monthly Star Prediction by Prabhaseena C P, 1199 Medam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com