ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): യാത്രകൾ ഗുണകരമായി മാറുന്ന ഒരു കാലമാണ്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് നടക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. പഠന കാര്യങ്ങൾക്ക് തടസ്സം നേരിടാൻ ഇടയുണ്ട്. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും നേരിടേണ്ടി വരാവുന്ന ഒരു തുടക്കമാണ് ഈ ആഴ്ച. എന്നാൽ പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറുന്നതാണ്. പ്രവർത്തനമേഖലയിൽ ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ബന്ധുക്കളുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത് മനഃക്ലേശത്തിന് കാരണമാകും. ആരോഗ്യപരിചരണത്തിൽ പ്രത്യേകം ശ്രദ്ധ നൽകുക.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണിത്. പുതിയ സൗഹൃദങ്ങൾ കൊണ്ടു നേട്ടം ഉണ്ടാകും. വീടു വിട്ട് കഴിയേണ്ടി വരാൻ സാധ്യത കാണുന്നു. അവിവാഹിതരുടെ വിവാഹ കാര്യം തീരുമാനമാകും. തീരുമാനിച്ചിരുന്ന യാത്രകൾ മാറ്റി വയ്ക്കേണ്ടി വരാൻ ഇടയുണ്ട്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): ഈ ആഴ്ചയുടെ തുടക്കവും അവസാനവും അത്ര ഗുണകരമായിരിക്കില്ല. ശുഭകാര്യങ്ങൾ തുടങ്ങുന്നതിന് അല്‍പം കൂടി കാത്തിരിക്കുക. പങ്കാളികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാകാൻ ഇടയുണ്ട്. ഈശ്വരാധീനം ഉള്ള സമയം ആയതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകാൻ കഴിയും. കിട്ടാനുള്ള ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടാൻ സാധ്യതയുണ്ട്.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കാനും ഇടയുള്ള കാലമാണ്. ജലദോഷം, പനി മുതലായ ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. തീരുമാനിച്ചിരുന്ന യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം. വീട് മാറി താമസിക്കാൻ അനുകൂലമായ കാലമാണ്. തെറ്റിദ്ധാരണകൾ ഉണ്ടാവാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.

കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പൊതുവേ ഈശ്വരാധീനമുള്ളകാലമാണ്. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. ശത്രുക്കളിൽ നിന്നും ഉപദ്രവം ഉണ്ടാവാതെ സൂക്ഷിക്കുക. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. പങ്കാളികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും.

തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും. കൃഷിയിൽ നിന്നുള്ള ആദായം വർധിക്കും. കോടതികാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതികൾ ലഭിക്കും.

വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): സാമ്പത്തികമായി മെച്ചപ്പെട്ട കാലമാണ്. വീട് മോടി പിടിപ്പിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. പങ്കാളിയുടെ സഹായം കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. വിദേശത്തു നിന്ന് ചില സമ്മാനങ്ങൾ എത്തിച്ചേരും. ധാരാളം യാത്രകൾ ആവശ്യമായി വരും. വാഹനത്തിന് കേടുപാടു കൾ സംഭവിക്കാൻ ഇടയുണ്ട്. മാധ്യമ പ്രവർത്തകർക്ക് കൂടുതൽ ശോഭിക്കാൻ സാധിക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും സൽക്കാരങ്ങളിൽ പങ്കെടുക്കാൻ യോഗം കാണുന്നു. പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. ഉപരിപഠനത്തിന് അനുകൂലമായ കാലമാണ്. വിവാഹാദി മംഗള കർമങ്ങളിൽ പങ്കെടുക്കാൻ ഇടയുണ്ട്. മുടങ്ങിപ്പോയ കാര്യങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. സഹോദര സഹായം ലഭിക്കും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പുതിയ വീട് നിർമിക്കാൻ ആരംഭിക്കും. പങ്കാളിയുമൊത്ത് ഉല്ലാസ യാത്രയിൽ പങ്കെടുക്കും. കുടുംബജീവിതം സന്തോഷകരമാകും. പ്രാർഥനകളും വഴിപാടുകളും മറ്റും മുടങ്ങി പോകാതെ നോക്കുക. മക്കളുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ചിലർക്ക് ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാനും യോഗം കാണുന്നു. വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവ രി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): എതിരാളികളെ വശത്താക്കാൻ സാധിക്കും. ആഗ്രഹിക്കാത്ത യാത്ര ചെയ്യേണ്ടി വരും. വരവിലും അധികം ചെലവുകൾ വന്നു ചേരും. കലാ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. വാക്കുകൾ സൂക്ഷിച്ചു സംസാരിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകും. ആഴ്ച അവസാനം പലത് കൊണ്ടും മികച്ചതാണ്. ത്വക്ക് രോഗങ്ങൾ ശല്യം ചെയ്യും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവ രി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): തൊഴിൽപരമായും സാമ്പത്തികപരമായും നേട്ടങ്ങൾ ഉണ്ടാകുന്ന ഒരു കാലമാണിത്. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പല കാര്യങ്ങൾക്കും ഒന്നിലേറെ തവണ പരിശ്രമിക്കേണ്ടി വരാം. ആവശ്യമില്ലാത്ത തർക്കങ്ങളിൽ നിന്നും കലഹങ്ങളിൽ നിന്നും വിട്ടു നിൽക്കുക. വിദേശയാത്ര ചെയ്യാൻ അവസരം ലഭിക്കും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com