ADVERTISEMENT

കട്ടപ്പന ∙ വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറിയശേഷം പീഡിപ്പിക്കാൻ കൗമാരക്കാരന്റെ ശ്രമം. വീട്ടമ്മ ബഹളംകൂട്ടിയതോടെ കടന്നുകളഞ്ഞ പതിനാറുകാരനെ പൊലീസ് പിന്നീടു പിടികൂടി. കട്ടപ്പന നഗരസഭാ പരിധിയിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.

യുവതിയുടെ വീട്ടിലെത്തിയ കൗമാരക്കാരനായ വിദ്യാർഥി മുഖത്തു മുളകുപൊടി വിതറിയശേഷമാണ് അവരെ കയറിപ്പിടിക്കാൻ ശ്രമിച്ചത്. സ്ത്രീ ബഹളംകൂട്ടിയതോടെ ഓടിപ്പോയെങ്കിലും തിരിച്ചറിഞ്ഞിരുന്നതിനാൽ പൊലീസ് പിടികൂടി. പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൗമാരക്കാരൻ ഇന്റർനെറ്റിൽ തിരഞ്ഞെന്നു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്തതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൗമാരക്കാരനെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com