മെഗാ തൊഴിൽമേള 'നിയുക്തി 2022' 10ന്

SHARE

കോട്ടയം∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും പാലാ അൽഫോൻസ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 'നിയുക്തി 2022' 10ന് പാലാ അൽഫോൻസ കോളജ് ക്യാംപസിൽ മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അൻപതിൽപരം കമ്പനികൾ പങ്കെടുക്കും. 3000 തൊഴിൽ അവസരങ്ങളാണു പ്രതീക്ഷിക്കുന്നത്. 

18നും 40നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഐടിസി, ഡിപ്ലോമ, ബിടെക്, നഴ്സിങ്, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും തൊഴിൽ മേളയിൽ അവസരമുണ്ട്. താൽപര്യമുള്ളവർ ഡിസംബർ ഏഴിനകം www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കി അഡ്മിറ്റ് കാർഡുമായി പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481-2560413/2563451/2565452.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS