ADVERTISEMENT

കെട്ടിട നികുതി കലക്‌ഷൻ ക്യാംപ്

കുമരകം ∙ പഞ്ചായത്ത് 6–ാം വാർഡിലെ കെട്ടിട നികുതി കലക്‌ഷൻ ക്യാംപ് ഇന്ന് രാവിലെ 11 മുതൽ 3 വരെ ആറ്റാമംഗലം പാരീഷ് ഹാളിൽ നടക്കും.

അപേക്ഷ ക്ഷണിച്ചു

അതിരമ്പുഴ ∙ പഞ്ചായത്ത് ഹരിതകർമസേനയിലേക്കു പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ‌ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 8ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.

പരിശീലന പരിപാടി

കുമരകം ∙ മണ്ണുദിനത്തോടനുബന്ധിച്ചു പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സെമിനാർ ഹാളിൽ ഇന്ന് രാവിലെ 10.30ന് ‘സംയോജിത വിള പോഷണം’ പരിശീലന പരിപാടി നടക്കും.

വാർഷിക യോഗം 

കുറവിലങ്ങാട് ∙തോട്ടുവാ റബർ ഉൽപാദക സംഘം വാർഷിക യോഗം നാളെ  2ന് സംഘം ഓഫിസിൽ നടത്തുമെന്നു പ്രസിഡന്റ് അറിയിച്ചു.

ലേലം ഇന്ന് 

കുറവിലങ്ങാട് ∙കോഴാ ജില്ല കൃഷിത്തോട്ടത്തിൽ കടപുഴകിയ 2 ആഞ്ഞിലിമരം ഇന്ന്  11ന് ലേലം ചെയ്യുമെന്നു ഫാം സൂപ്രണ്ട് അറിയിച്ചു.

അവാർഡിന് അപേക്ഷിക്കാം

രാമപുരം ∙ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്ന പി.എ.ഉലഹന്നാൻ പേരുകുന്നേലിന്റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡിന് അലുംമ്നൈ അസോസിയേഷൻ അപേക്ഷ‍ ക്ഷണിച്ചു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ മികവ് തെളിയിച്ച പൂർവ വിദ്യാർഥികൾക്കോ അവരുടെ മക്കൾക്കോ ആണ് അവാർഡ് നൽകുന്നത്. താൽപര്യമുള്ളവർ 8 നു മുൻപായി സെക്രട്ടറി അലുംമ്നൈ അസോസിയേഷൻ, സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ രാമപുരം, 686576 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

അപേക്ഷ നൽകണം

മുത്തോലി ∙ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പശുത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, പന്നിക്കൂട്, സോക്പിറ്റ്, കംപോസ്റ്റ് പിറ്റ്, അസോള ടാങ്ക്, ഫാം കുളം, കിണർ നിർമാണം, കിണർ റീചാർജിങ്, തീറ്റപ്പുൽ കൃഷി എന്നിവയ്ക്കു വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെയുള്ളവരുടെ അപേക്ഷ 12 നു മുൻപായി ഓഫിസിൽ നൽകണമെന്ന് പ്രസിഡന്റ് ജി.രൺജിത്ത് അറിയിച്ചു.

ജില്ലാ യൂത്ത് ക്ലബ് അവാർഡ്

കോട്ടയം∙ യുവജനക്ഷേമം, കായികം, കല, ആരോഗ്യം വിദ്യാഭ്യാസം, തൊഴിൽ, സാമൂഹികക്ഷേമം മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന യുവജന സംഘടനകൾക്കുള്ള നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് ക്ലബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേഷനുള്ള ക്ലബുകൾക്ക് അപേക്ഷിക്കാം. 2021 ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. ഡിസംബർ 15നകം അപേക്ഷിക്കണം. ഫോൺ: 0481 2565335.

കെട്ടിട നികുതി ക്യാംപ്

വാകത്താനം ∙ പഞ്ചായത്തിലെ കെട്ടിട നികുതി കലക്‌ഷൻ ക്യാംപ് 86ാം നമ്പർ അങ്കണവാടിയിൽ ഇന്ന് 11ന് നടത്തും. 3 മണി വരെ നികുതി സ്വീകരിക്കും.

മെഗാ തൊഴിൽമേള 10ന്

കോട്ടയം∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും പാലാ അൽഫോൻസ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 'നിയുക്തി 2022' 10ന് പാലാ അൽഫോൻസ കോളജ് ക്യാംപസിൽ നടക്കും. അൻപതിൽപരം കമ്പനികൾ പങ്കെടുക്കും. 3000 തൊഴിൽ അവസരങ്ങളാണു പ്രതീക്ഷിക്കുന്നത്. 18നും 40നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഐടിസി, ഡിപ്ലോമ, ബിടെക്, നഴ്സിങ്, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും തൊഴിൽ മേളയിൽ അവസരമുണ്ട്. താൽപര്യമുള്ളവർ ഡിസംബർ ഏഴിനകം www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കി അഡ്മിറ്റ് കാർഡുമായി പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481-2560413/2563451/2565452.

വൈദ്യുതി മുടങ്ങും

കൂരോപ്പട ∙ ആലിപ്പുഴ, പൂത്തോട്ടപ്പടി, പറപ്പാട്ടുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT