മലരിക്കൽ ടൂറിസം മേള സമാപനം ഇന്ന്
Mail This Article
×
തിരുവാർപ്പ് ∙ മലരിക്കൽ ടൂറിസം മേളയോടനുബന്ധിച്ചു കാഞ്ഞിരം തോട്ടിൽ നടന്ന വള്ളംകളി മത്സരം ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. 2,3,5 പേർ തുഴയുന്ന വള്ളങ്ങൾക്കായിരുന്നു മത്സരം. 16 ടീമുകൾ പങ്കെടുത്തു.ടൂറിസം സെമിനാർ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അധ്യക്ഷത വഹിച്ചു. മേളയുടെ സമാപന സമ്മേളനം ഇന്നു 5നു നടക്കും. സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം ഒ.എസ്.അനീഷ്കുമാർ അധ്യക്ഷത വഹിക്കും. വൈകിട്ടു വിവിധ കലാപരിപാടികളും ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.