ADVERTISEMENT

പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ 31 മുതൽ പാമ്പാടി ∙ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആചരണത്തിനു പാമ്പാടി ദയറയിൽ ഒരുക്കം. 31 മുതൽ ഏപ്രിൽ 10 വരെയാണു പെരുന്നാൾ. കൊടിയേറ്റ് 31നു 4നു കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നിർവഹിക്കും. ഏപ്രിൽ ഒന്നിനു രാവിലെ 9.30നു കോട്ടയം ഭദ്രാസന സൺഡേ സ്കൂൾ അധ്യാപക വാർഷിക ധ്യാനം, ഒവിബിഎസ് അധ്യാപക സംഗമം. 1.30നു സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി അഖില മലങ്കര പ്രസംഗ മത്സരം.പെരുന്നാൾ, ഹാശാ ആഴ്ച എന്നിവയോട് അനുബന്ധിച്ചു ധ്യാനയോഗങ്ങൾ ദയറയിൽ ക്രമീകരിച്ചിട്ടുണ്ട്.

2ന് 7ന് ഓശാന ശുശ്രൂഷകൾ. 3 മുതൽ 5 വരെ രാവിലെ 10നു ധ്യാനയോഗങ്ങൾ. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ മാതൃദേവാലയമായ സെന്റ് ജോൺസ് കത്തീഡ്രലിൽ നിന്നുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം 9നു വൈകിട്ട് 5നാണ്. 5.45നു സന്ധ്യാനമസ്കാരത്തിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. 10നു പുലർച്ചെ 5ന് കുർബാന: ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, 8നു പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, നേർച്ചവിളമ്പ്. 

സെന്റ്ഗിറ്റ്സിൽ കൾചറൽ ഫെസ്റ്റിവൽ

കോട്ടയം ∙ പാത്താമുട്ടം സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ ടെക്നോ കൾചറൽ ഫെസ്റ്റിവൽ ‘നക്ഷത്ര’ 31നും ഏപ്രിൽ ഒന്നിനുമായി നടക്കും. മിസ്റ്റർ ആൻഡ് മിസ് നക്ഷത്ര, ഫൊട്ടോഗ്രഫി, സ്ട്രീറ്റ് ആർട്ട്, ക്വിസ്, ഷോർട്ട് ഫിലിം, ബാസ്കറ്റ്ബോൾ, കൗണ്ടി ക്രിക്കറ്റ് തുടങ്ങിയ 70 ഇനങ്ങളി‍ൽ മത്സരങ്ങൾ നടക്കും. 31നു രാവിലെ 9.30ന് സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ തോമസ് ടി.ജോൺ ഉദ്ഘാടനം ചെയ്യും. 

ഒന്നിനു വൈകിട്ട് 6നു നടക്കുന്ന സമാപന സമ്മേളനത്തിൽ നടനും ഗായകനുമായ വിനീത് ശ്രീനിവാസന് ‘സെന്റ്ഗിറ്റ്സ് നാഷനൽ ഇന്റഗ്രേഷൻ അവാർഡ്’ സമ്മാനിക്കും. അവയവദാന പദ്ധതിയായ ‘ഹൃദയം കരുണം’ വിനീത് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുമെന്നും റിറ്റിൻ ഏബ്രഹാം, ബി.വിനയകുമാർ, അർജുൻ വി.കൃഷ്ണൻ എന്നിവർ പറഞ്ഞു.

വോക് ഇൻ ഇന്റർവ്യൂ ഒന്നിന്

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ  2 കൺസൽറ്റന്റ് അനസ്തീസ്യോളജിസ്റ്റ് ഒഴിവുകൾ. ഏപ്രിൽ ഒന്നിന് 2ന് വോക് ഇൻ ഇന്റർവ്യൂ സൂപ്രണ്ടിന്റെ ചേംബറിൽ നടത്തും.  യോഗ്യത: എംഡി / ഡിഎൻബി അനസ്തീസിയോളജി, ഒരു വർഷം പ്രവൃത്തി പരിചയം.

രേഖകൾ ഹാജരാക്കണം

കോട്ടയം∙ 60 വയസ്സ് പൂർത്തിയാക്കി അധിവർഷാനുകൂല്യത്തിന് കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ അപേക്ഷ നൽകിയവരിൽ രേഖകൾ നൽകാത്തവർ 31നകം സമർപ്പിക്കണം. 2014 മുതൽ 2017 വരെ അപേക്ഷ നൽകിയവരാണ് രേഖനൽകേണ്ടത്. ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച കൈപ്പറ്റ് രസീത് എന്നിവയാണ് നൽകേണ്ടത്. ജോയിന്റ് അക്കൗണ്ട്, കോഓപ്പറേറ്റീവ് ബാങ്ക് അക്കൗണ്ട് എന്നിവ പാടില്ല. പേരോ മേൽവിലാസമോ വ്യത്യാസമുള്ളവർ പഞ്ചായത്തംഗത്തിന്റെ സാക്ഷ്യപത്രം കൂടി ഹാജരാക്കണം. മരിച്ച അംഗങ്ങളുടെ അവകാശികൾ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. ഫോൺ: 0481 2585604.

ജൂനിയർ നാച്ചുറലിസ്റ്റ് കോഴ്സ് 

മണർകാട് ∙വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് അവധിക്കാലത്ത് ജൂനിയർ നാച്ചുറലിസ്റ്റ് കോഴ്സ് നടത്തും.  പ്രകൃതി പഠന ക്യാംപുകളും അടങ്ങിയതാണ് കോഴ്സ്. ഏപ്രിൽ 17 ന് ആരംഭിക്കും. ഫോൺ – 9496794305

വൈദ്യുതി മുടങ്ങും

വാകത്താനം ∙ കടുവാക്കുഴി, മൂരിക്കാട്ട്, വെട്ടിയിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഒന്നു വരെയും, പലച്ചുവട്, പറപ്പാട്ടുപടി, പന്നിത്തടം ഭാഗങ്ങളിൽ ഒന്നു മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

പള്ളം ∙ അറയ്ക്കൽ, പള്ളം പോസ്റ്റ് ഓഫിസ് ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

സംഗീതവിരുന്ന് 31 മുതൽ

ചെങ്ങളം ∙ ഐപിസി കാദേശ് സഭയുടെയും ഡിസ്ട്രിക്ട് സഹോദരി സമാജത്തിന്റെയും സുവിശേഷ യോഗവും സംഗീതവിരുന്നും 31, ഏപ്രിൽ 1, 2 തീയതികളിൽ 5.30ന് ഐപിസി കാദേശ് ആമ്പക്കുഴി സഭാ മൈതാനത്ത് നടത്തും. പാസ്റ്റർമാരായ ഫിലിപ്പ് കുര്യാക്കോസ്, ഫെയ്ത് ബ്ലെസ്സൻ, ലിജോ ജോൺ, സിസ്റ്റർ ആൻസി പൗലോസ് എന്നിവർ സന്ദേശം നൽകും.

മുട്ടക്കോഴിക്കുഞ്ഞ് വിതരണം

കാനം ∙ മണർകാട് സർക്കാർ ഫാമിൽ വിരിയിച്ച 45 – 60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഏപ്രിൽ 3 വരെ കാനം വെറ്ററിനറി ഡിസ്പെൻസറിയിൽ നിന്നു 130 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. ഫോൺ: 8129351107.

നേത്ര പരിശോധന ക്യാംപ് 22ന്

ഈസ്റ്റ് മീനടം ∙ വട്ടക്കുന്ന് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ , അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ ഏപ്രിൽ 22ന് രാവിലെ 9 മുതൽ സൗജന്യ നേത്ര പരിശോധന ക്യാംപ് വട്ടക്കുന്ന് സിഎംഎസ് എൽപി സ്കൂളിൽ നടത്തും. അർഹരായവർക്കു സൗജന്യ തിമിര ശസ്ത്രക്രിയ അങ്കമാലി ആശുപത്രിയിൽ നടത്തും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 300 പേർക്കാണ് പരിശോധനയ്ക്ക് അവസരം. ഫോൺ: 94976 67948

കോച്ചിങ് ക്യാംപ്

ചങ്ങനാശേരി ∙ എസ്ബി കോളജിൽ ബർക്ക്മാൻസ് സ്പോർട്സ് അക്കാദമിയുടെയും കായികവിഭാഗത്തിന്റെയും നേതൃത്വത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ഏപ്രിൽ ഒന്നു മുതൽ മേയ് 20 വരെ അവധിക്കാല സ്പോർട്സ് കോച്ചിങ് ക്യാംപ് നടത്തും. ഫുട്ബോൾ, ബാസ്കറ്റ്ബോൾ, അത്‌ലറ്റിക്സ്, ബാഡ്മിന്റൻ എന്നിവയിൽ പരിശീലനം നൽകും. താൽപര്യമുള്ളവർ മാതാപിതാക്കൾക്കൊപ്പം നാളെ 3ന് കോളജിലെ മാർ ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി റജിസ്റ്റർ ചെയ്യണം. ഫോൺ : 97474 85796.

സ്പോക്കൺ ഇംഗ്ലിഷ് ക്ലാസ്

ചങ്ങനാശേരി ∙ മാർ പൗവത്തിൽ അസംപ്ഷൻ കമ്യൂണിറ്റി കോളജിന്റെ നേതൃത്വത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂൾ / കോളജ് വിദ്യാർഥികൾക്കായി സ്പോക്കൺ ഇംഗ്ലിഷ്, ഗ്രാമർ, ബേസിക് കംപ്യൂട്ടർ സ്കിൽസ്, ലൈഫ് സ്കിൽ ട്രെയ്നിങ് എന്നിവയിൽ സമ്മർ ക്ലാസുകൾ നടത്തും. ഫോൺ : 91887 21959, 70253 36407.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT