ADVERTISEMENT

അപേക്ഷ നൽകണം: കാഞ്ഞിരപ്പള്ളി∙ പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിടം പണിയുകയോ മാറ്റു വരുത്തുകയോ ചെയ്തിട്ടുള്ള എല്ലാത്തരം കെട്ടിടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഫോറം 9 ബിയിൽ 30ന് മുൻപായി പഞ്ചായത്ത് ഓഫിസിൽ നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൻ പോർട്ടൽ വഴിയോ .അറിയിക്കണം. യഥാസമയം അറിയിക്കാത്തവരിൽ നിന്നും 1000 രൂപ പിഴ ഈടാക്കും. വസ്തു നികുതി കുടിശിക വരുത്തിയവർക്കു 30വര പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.

മരങ്ങൾ വെട്ടിമാറ്റണം 

കാഞ്ഞിരപ്പള്ളി∙ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ സ്വന്തം നിലയിൽ വെട്ടിമാറ്റണമെന്നും, അല്ലാത്ത പക്ഷം ഇതു മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കും വസ്തു ഉടമ ഉത്തരവാദിയായിരിക്കുമെന്നും, ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഗ്രാമസഭ ഇന്ന് 

കാഞ്ഞിരപ്പള്ളി∙ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള 11–ാം വാർഡ്‌ (കാഞ്ഞിരപ്പള്ളി തെക്ക് ) ഗ്രാമസഭ ഇന്ന് രാവിലെ 10.30ന് പൂതക്കുഴി അങ്കണവാടിയിൽ നടത്തുമെന്നു വാർഡംഗം പി.എ.ഷെമീർ അറിയിച്ചു.

പൊതുയോഗം ഇന്ന് 

തെക്കേത്തുകവല∙ താന്നുവേലിൽ കുടുംബയോഗ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 9.30-ന് സനാതനം യുപി സ്കൂളിൽ നടത്തും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിക്കും. മാനേജിങ് ട്രസ്റ്റി ബിനു ജി.നായർ അധ്യക്ഷത വഹിക്കും.

വൈദ്യുതി മുടക്കം

കാഞ്ഞിരപ്പള്ളി∙ കുരിശിങ്കൽ, മണ്ണാറക്കയം, കത്തീഡ്രൽ ജംക്‌ഷൻ, എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9.30നും വൈകിട്ട് 5.30നുമിടെ വൈദ്യുതി മുടങ്ങും.

സർഗ വാർഷികം

പാലാ ∙ സർഗ മ്യൂസിക് ക്ലബ് വാർഷികവും സന്തോഷ് എൻ.കാരനാനിക്കൽ അനുസ്മരണവും ഇന്ന് 3നു തെക്കേക്കര എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടത്തും. നഗരസഭാധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്യും. ബിജു തോമസ് അധ്യക്ഷത വഹിക്കും. ജെറിൽ ഷാജി കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും.

സമ്മേളനവും തിരഞ്ഞെടുപ്പും

പാലാ ∙ സർവസമൃദ്ധി ഡവലപ്മെന്റ് സൊസൈറ്റി വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും വിവിധ മേഖലകളിലെ പ്രശസ്തരെ ആദരിക്കലും വിദ്യാഭ്യാസ അവാർഡ് വിതരണവും ചികിത്സാ സഹായ വിതരണവും ഇന്ന് 3 നു വലവൂർ സഹകരണ ബാങ്ക് ഹാളിൽ നടത്തും. ഗവ.ചീഫ് വിപ് എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഹരി ഉണ്ണിപ്പിള്ളി അധ്യക്ഷത വഹിക്കും. സിനിമാ താരം അനൂപ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.

ഗെസ്റ്റ് അധ്യാപക നിയമനം

വലവൂർ ∙ ഗവ.യുപി സ്കൂളിൽ എൽപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കു 30നു രാവിലെ 10നു കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ രേഖകളുമായി എത്തണം. ഫോൺ: 9446364977.

ഊട്ടു നേർച്ച ഇന്ന്

ചെമ്മലമറ്റം ∙ പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ വിശുദ്ധ ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ചു അപ്പവും മീനും ഊട്ടു നേർച്ച ഇന്ന് നടത്തും. ക്രിസ്തു തന്റെ പരസ്യ ജീവിത കാലത്തു ശിഷ്യന്മാരുമായി അപ്പവും മീനും പങ്കു വച്ചതിന്റെ ഓർമയ്ക്കായിട്ടാണു ശ്ലീഹന്മാരുടെ തിരുനാളിന് ഈ നേർച്ച നടത്തുന്നത്. . തുടർന്നു 12 ശ്ലീഹന്മാരുടെ പ്രദക്ഷിണവും നേർച്ചസദ്യയും നടക്കും. 

മുട്ടക്കോഴി വിതരണം

പൂഞ്ഞാർ ∙ മൃഗാശുപത്രി മുഖേന 45 ദിവസം പ്രായമുള്ള സങ്കരയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ 30 ന് വിതരണം ചെയ്യും. ഫോൺ: 9447662386.

വിദ്യാഗോപാല മന്ത്രാർച്ചന

വിളക്കുമാടം ∙ വിദ്യാലയ വർഷാരംഭത്തോട് അനുബന്ധിച്ച് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 10 നു വിദ്യാഗോപാല മന്ത്രാർച്ചനയും തൂലികാപൂജയും നടത്തും.  ഫോൺ: 9446121094.

രുഗ്മിണി സ്വയംവരം 

ഏഴാച്ചേരി ∙ കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടത്തുന്ന ആചാര്യദ്വയ സപ്താഹയജ്ഞത്തിന്റെ ഭാഗമായുള്ള രുഗ്മിണി സ്വയംവരം ഇന്ന്  രാവിലെ 9.30 നു നടത്തും യജ്ഞാചാര്യന്മാരായ സ്വാമിനി ഗീതാ ശാരദാനന്ദ സരസ്വതി, സ്വാമിനി മായാ ശാരദാനന്ദ സരസ്വതി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.

ക്രിക്കറ്റ് ടീം  സിലക്‌ഷൻ  30ന്

കോട്ടയം ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ക്രിക്കറ്റ് ടീം സിലക്‌ഷൻ ട്രയൽ 30നു 10നു സിഎംഎസ് കോളജ് ഗ്രൗണ്ടിൽ നടക്കും. 2009 സെപ്റ്റംബർ ഒന്നിനു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. റജിസ്ട്രേഷൻ ഫീസുണ്ട്. ഫോൺ: 96050 03219.

ഗ്രാമസഭ

മാടപ്പള്ളി ∙ പഞ്ചായത്തിൽ വിവിധ വാർഡുകളിലെ ഗ്രാമസഭ യോഗങ്ങൾ ഇന്ന്  നടത്തും. വൈകിട്ട് 3ന് 4-ാം വാർഡിൽ വിത്തരിക്കുന്ന് സാംസ്കാരിക നിലയത്തിലും 10–ാം വാർഡിൽ മുതലപ്ര സാംസ്കാരിക നിലയത്തിലും 20–ാം വാർഡിൽ പെരുമ്പനച്ചി ഗവ.എൽപി സ്കൂളിലും 4ന് 14–ാം വാർഡിൽ മാടപ്പള്ളി ഗവ.എൽപി സ്കൂളിലുമായി യോഗങ്ങൾ നടത്തും.

ഗെസ്റ്റ് അധ്യാപക നിയമനം

പെരുവ ∙ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പെരുവയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിലുള്ള ഗണിതം, ഇംഗ്ലിഷ്, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക ഒഴിവിലേക്കു നാളെ 10 നു സ്കൂളിൽ  അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളുമായി എത്തണം

മരങ്ങൾ മുറിക്കണം

പെരുവ ∙ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മുളക്കുളം പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ ജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ സ്വന്തം ചെലവിൽ  മുറിച്ച് മാറ്റണമെന്നും അല്ലാത്ത പക്ഷം ഉണ്ടാകുന്ന അപകടങ്ങൾക്കും സാമ്പത്തിക നഷ്ടത്തിനും ഉടമകൾ ഉത്തരവാദികളായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

കടുത്തുരുത്തി ∙ കടുത്തുരുത്തി പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി  മുറിച്ചു അപകടാവസ്ഥ ഒഴിവാക്കണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കു വസ്തു ഉടമ തന്നെ ഉത്തരവാദി ആയിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വൊളന്റിയർനിയമനം

കടുത്തുരുത്തി ∙ കടുത്തുരുത്തി പഞ്ചായത്തിൽ ആരംഭിക്കുന്ന സിറ്റിസൻ ഫെസിലിറ്റേഷൻ സെന്ററിലേക്ക് വൊളന്റിയർമാരെ ആവശ്യമുണ്ട്. കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ ജൂൺ 5 നു മുൻപ് അപേക്ഷ സമർപ്പിക്കണം.

ആധാർ ബന്ധിപ്പിക്കണം

കടുത്തുരുത്തി ∙ കൃഷിഭവൻ പരിധിയിൽ വരുന്ന പിഎം കിസാൻ ഗുണഭോക്താക്കൾ ഇ.കെ. വൈ. സി ആധാർ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കൽ, കൃഷി ഭൂമിയുടെ വെരിഫിക്കേഷൻ എന്നിവ ചെയ്യാത്ത കർഷകർ 31 നകം പൂർത്തീകരിക്കണം. അല്ലാത്ത പക്ഷം തുടർന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണം.

ലാബ് ടെക്നിഷ്യൻ നിയമനം

ഉഴവൂർ ∙കെ.ആർ നാരായണൻ സ്പെഷ്യൽറ്റി ആശുപത്രിയിൽ താൽക്കാലിക ലാബ് ടെക്നിഷ്യൻ നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. പ്രായപരിധി– 45. ബിഎസ്‌സി, എംഎൽടി അല്ലെങ്കിൽ ഡിപ്ലോമ എംഎൽടി യോഗ്യതയും കേരള പാരാമെഡിക്കൽ റജിസ്ട്രേഷനും ഉള്ളവർക്കു അപേക്ഷിക്കാം. യോഗ്യത, ജനനത്തീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ, ആധാർ കാർഡ് പകർപ്പ് എന്നിവ സഹിതം അപേക്ഷ ജൂൺ 3നകം ആശുപത്രി സൂപ്രണ്ടിനു നൽകണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ആശുപത്രിയിൽ റേഡിയളോജിക്കൽ ടെക്നിഷ്യൻ, റേഡിയോഗ്രഫർ ഒഴിവുകളും ഉണ്ട്. പ്രായപരിധി– 45.അംഗീകൃത സ്ഥാപനത്തിൽ നിന്നു റേഡിയളോജിക്കൽ ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി റേഡിയളോജിക്കൽ ടെക്നോളജി യോഗ്യതയും കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനും ഉള്ളവർക്കു അപേക്ഷിക്കാം.യോഗ്യത, ജനനത്തീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ, ആധാർ കാർഡ് പകർപ്പ് എന്നിവ സഹിതം അപേക്ഷകൾ ജൂൺ 3നകം ആശുപത്രി സൂപ്രണ്ടിനു നൽകണം.

ശ്വാസകോശ രോഗ നിർണയ ക്യാംപ്

മാങ്ങാനം ∙ മുണ്ടകപ്പാടം മന്ദിരം ആശുപത്രി ശ്വാസകോശ രോഗ വിഭാഗം പുകയില വിരുദ്ധ ദിനമായ 31ന് 10ന് സൗജന്യ ശ്വാസകോശ രോഗ നിർണയ ക്യാംപ് നടത്തും. പങ്കെടുക്കുന്നവർക്ക് പൾമനോളജി ഡോക്ടർ കൺസൽറ്റേഷനും, തിരഞ്ഞെടുക്കുന്നവർക്ക് പിഎഫ്ടി ടെസ്റ്റും സൗജന്യമായി ലഭിക്കും. ശ്വാസകോശ രോഗ വിദഗ്ധ ഡോ. മിൽറ്റാ കുര്യാക്കോസ് നേതൃത്വം നൽകും. പങ്കെടുക്കുന്നവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഫോൺ: 8891578393, 0481–2578393.

മരങ്ങൾ മുറിക്കണം

അയർക്കുന്നം∙ കാലവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്വകാര്യവ്യക്തികളുടെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ വസ്തു ഉടമ തന്നെ അടിയന്തരമായി മുറിച്ചു മാറ്റണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു വസ്തു ഉടമ തന്നെ ഉത്തരവാദിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു അറിയിച്ചു.

ആർച്ചറി പഠിക്കാൻ അപേക്ഷ ക്ഷണിച്ചു

കോട്ടയം ∙ ഫ്യൂച്ചർ ഒളിംപ്യൻസ് പ്രഫഷനൽ ആർച്ചറി ട്രെയ്നിങ് അക്കാദമിയും ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ചേർന്നു സാധാരണക്കാർക്കും ശാരീരിക വൈകല്യമുള്ളവർക്കും ജില്ല, സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു പ്രഫഷനൽ രീതിയിൽ ആർച്ചറി പഠിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. തെള്ളകം, മാന്നാനം എന്നിവിടങ്ങളിലാണ് പരിശീലന സെന്ററുകൾ. ശനി, ഞായർ ദിവസങ്ങളിലാണു പരിശീലനം. 5 വയസ്സ് മുതൽ പ്രായപരിധിയില്ലാതെ അപേക്ഷകൾ സമർപ്പിക്കാം. 30നകം അപേക്ഷിക്കണം. ശാരീരിക വൈകല്യമുള്ളവർക്ക് പാരാലിംപിക് ഗെയിംസിൽ പങ്കെടുക്കുന്നതിനും, വാർധക്യം ഉള്ളവർക്ക് മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്നതിനും പരിശീലനം നൽകും. ഫോൺ: 9809921065

ഗെസ്റ്റ് ലക്ചറർ ഒഴിവ്

നാട്ടകം ∙ ഗവ. പോളിടെക്നിക് കോളജിൽ പോളിമർ ടെക്നോളജി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. പോളിമർ ടെക്നോളജിയിൽ ഒന്നാംക്ലാസ് ബിടെക് ആണ് യോഗ്യത. അഭിമുഖം ജൂൺ ഒന്നിന് 10.30. ഫോൺ: 0481 2361884.

ഹെൽപ് ഡെസ്ക് ആരംഭിച്ചു

വൈക്കം ∙ എംജി യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനത്തിനു വൈക്കം ശ്രീമഹാദേവ കോളജിൽ സൗജന്യ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എസ്.ധന്യ അധ്യക്ഷത വഹിച്ചു. മാനേജർ ബി.മായ, അഡ്മിഷൻ ഓഫിസർ മാനിഷ കെ.ലത്തീഫ്, എം.എസ്.അജയൻ, ആഷ ഗിരീഷ്, പി.വി.ആതിര, വി.ദിവ്യ എന്നിവർ പ്രസംഗിച്ചു. ഓൺ ലൈൻ ക്യാംപ് പോർട്ടലിൽ വിദ്യാർഥികൾക്കു സൗജന്യമായി അഡ്മിഷൻ റജിസ്റ്റർ ചെയ്യുവാൻ ക്രമീകരണം കോളജിൽ ഏർപ്പെടുത്തി. ഞായറാഴ്ച ഉൾപ്പെടെ അവധി ദിവസങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും പ്രവർത്തനം ആരംഭിച്ചു. ഫോൺ 9447165765.

മരങ്ങൾ മുറിക്കണം

വെള്ളൂർ ∙ മഴക്കാലം ആരംഭിക്കുന്നതിനു മുൻപായി വെള്ളൂർ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി ഉടമ തന്നെ മുറിച്ചു മാറ്റണം. അല്ലാത്ത പക്ഷം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും വസ്തു ഉടമ തന്നെ ഉത്തരവാദിയാകുമെന്നു പഞ്ചായത്ത്‌ സെക്രട്ടറി മുന്നറിയിപ്പ് നൽകി.

അധ്യാപക ഒഴിവ്

കോട്ടയം ∙ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 31ന് 2.30ന് സ്കൂൾ ഓഫിസിൽ നടത്തും.  യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT