ADVERTISEMENT

പഠിക്കുന്ന കാലത്ത് എവിടെയെങ്കിലും ഒരു ജോലി കിട്ടിയാൽ മതിയെന്ന ചിന്തയാകും. അങ്ങനെ ‘എവിടെയെങ്കിലും’ ജോലി കിട്ടിയാൽ പിന്നെ നല്ല ജോലികളിലേക്കു മാറണമെന്ന ആഗ്രഹമായി. അതിനു വേണ്ടി നല്ല കമ്പനികൾ തിരയും (സർക്കാർ ജോലി മാത്രം ആഗ്രഹിക്കുന്നവരുടെ കാര്യമല്ല). 

സ്ഥിരത ഉള്ള, അധികം ടെൻഷനില്ലാതെ ജോലി ചെയ്യാൻ സാധിക്കുന്ന കമ്പനികളാകും മിക്കവരും തിരയുക. അതുകൊണ്ടുതന്നെ ഇത്തരം ‘യോഗ്യതകളുണ്ടെന്നു’ തോന്നുന്ന കമ്പനികളിലേക്കാകും മികച്ച ഉദ്യോഗാർഥികൾ അപേക്ഷ നൽകുക. ചുരുക്കത്തിൽ ജോലി തേടുന്നവർ മാത്രമല്ല, ജോലി തരുന്നവരും തങ്ങളെ നന്നായി അവതരിപ്പിക്കണം എന്നതാണ് പുതിയ ട്രെൻഡ്. 

നല്ലതിൽ നല്ലത് 
സ്വന്തം ജോലി നന്നായി ചെയ്യാനറിയാവുന്ന ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക എന്നതാണ് ഒരു കമ്പനി റിക്രൂട്മെന്റ് ഘട്ടത്തിൽ നേരിടുന്ന വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ അത്തരക്കാർ കമ്പനിയിലേക്ക് അപേക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പതിനായിരക്കണക്കിന് അപേക്ഷകൾ വരുന്നതിലും നല്ലത് ശരിയായ അപേക്ഷകൾ വരുന്നതാണ്.

ഇതിനു സഹായകമായ വിധത്തിൽ കമ്പനികൾ സ്വന്തം മികവുകൾ ഉദ്യോഗാർഥികൾക്കിടയിൽ അവതരിപ്പിക്കുകയാണ് ഇതിനുള്ള നല്ല മാർഗം. എന്താണു കമ്പനി ചെയ്യുന്നതെന്നു സുതാര്യമായി വെബ്സൈറ്റിലും മറ്റുമായി നൽകേണ്ടതുണ്ട്. നന്നായി ജോലി ചെയ്യുന്നവർക്കുണ്ടാകുന്ന ഗുണങ്ങളും ഉദ്യോഗാർഥികൾ അറിയേണ്ടതുണ്ട്.

സ്വയം പരസ്യമാകും 
ജോലി തേടുന്നവർ തമ്മിൽ മാത്രമല്ല, ജോലി തരുന്നവർ തമ്മിലും ചെറിയ മത്സരം നിലനിൽക്കുന്നുണ്ട്. ഏറ്റവും മികച്ചവരെ സ്വന്തം സ്ഥാപനത്തിലെത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിനായി ചില മാനദണ്ഡങ്ങളുമുണ്ട്. മികച്ച തൊഴിൽ സംസ്കാരം നിലനിൽക്കുന്നിടത്ത് ജോലി ചെയ്യാനാകും മിക്കവരും ആഗ്രഹിക്കുക. കടുത്ത സമ്മർദത്തിൽ ജോലി ചെയ്യാൻ ആരും ആഗ്രഹിക്കുകയില്ലല്ലോ? മികച്ച ശമ്പളമാണ് മറ്റൊരു പ്രധാന ഘടകം. സമാന തസ്തികകളിൽ മറ്റു കമ്പനികളിൽ ലഭിക്കുന്നതിനൊപ്പമോ അതിനു മുകളിലോ ശമ്പളം ലഭിക്കുക എന്നത് എല്ലാ ഉദ്യോഗാർഥികളും ആഗ്രഹിക്കും. ശമ്പളം കൊടുക്കുക എന്നതിലുപരി തൊഴിലാളികളുടെ സ്കിൽ ഡവലപ്മെന്റിനും മറ്റും പ്രധാന്യം കൊടുക്കുന്ന കമ്പനികൾക്കും ഡിമാൻഡ് കൂടുതലാണെന്ന കാര്യത്തിൽ സംശയമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com