ജോലി പോയി മൂന്നാം ദിവസം ഇരട്ടി ശമ്പളമുള്ള ജോലി; വൈറലായി യുവതിയുടെ കുറിപ്പ്

HIGHLIGHTS
  • 50 ശതമാനം അധിക ശമ്പളവും വർക്ക് ഫ്രം ഹോം ഓപ്ഷനും.
  • , മറ്റുള്ളവരുടെ വാക്കുകൾ കേട്ട് സ്വന്തം കഴിവുകളെ സംശയിക്കരുത്.
women-gets-job-offer-with-a-hike-just-three-days-after-being-fired
Representative Image. Photo Credit : sinseeho/iStock image
SHARE

കണ്ടകശനിയിൽ ശുക്രനുദിച്ചെന്നു പറഞ്ഞതുപോലെയൊരു അനുഭവം പങ്കുവച്ച യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഗൂഗിൾ, മെറ്റ, മൈക്രോസ്ഫ്റ്റ്  തുടങ്ങിയ ഭീമൻ കമ്പനികൾ പോലും ആളുകളെ പിരിച്ചു വിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ജോലി പോയി ദിവസങ്ങൾക്കകം കൂടുതൽ ശമ്പളമുള്ള ജോലി യുവതിയെ തേടിയെത്തിയത്.

Read Also : ജോലി പോകുമ്പോഴുള്ള വീഴ്ചയുടെ ആഘാതം കുറയ്ക്കാം

ബേബി കോർട്ട്ഫിറ്റ്സ് എന്ന പേരുള്ള ട്വിറ്റർ അക്കൗണ്ട് ഉടമയാണ് തന്റെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത വഴിത്തിരിവിനെപ്പറ്റി ട്വീറ്റ് ചെയ്തത്. ‘‘ചൊവ്വാഴ്ച എനിക്ക് ജോലി നഷ്ടപ്പെട്ടു. വെള്ളിയാഴ്ച 50 ശതമാനം അധിക ശമ്പളവും വർക്ക് ഫ്രം ഹോം ഓപ്ഷനുമുള്ള പുതിയൊരു ജോലി എനിക്ക് കിട്ടി. ഈ അനുഭവം ഒരു ഓർമപ്പെടുത്തലാണ്, മറ്റുള്ളവരുടെ വാക്കുകൾ കേട്ട് സ്വന്തം കഴിവുകളെ സംശയിക്കുന്നവർക്കുള്ള ഓർമപ്പെടുത്തൽ. (ഇത് ഞാനെഴുതുന്നത് എന്നെക്കുറിച്ച് സഹതാപം തോന്നിയ ഒരുപാട് ദിവസങ്ങൾക്കൊടുവിലാണ്)’’.

ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ സഹായിച്ച എല്ലാവർക്കുമുള്ള നന്ദിയും യുവതി കുറിപ്പിലൂടെ രേഖപ്പെടുത്തുന്നുണ്ട്. അറുപതിലക്ഷത്തിലധികം പേരാണ് യുവതിയുടെ ട്വീറ്റ് കണ്ടത്. ഒന്നര ലക്ഷത്തോളം ലൈക്കും കിട്ടി.

പഴയ ജോലി നഷ്ടപ്പെടുന്നതിനു മുമ്പുതന്നെ പുതിയ ജോലിക്ക് അപേക്ഷിച്ചിരുന്നോ എന്ന ഒരു കമന്റിലെ ചോദ്യത്തിനും യുവതി മറുപടി പറഞ്ഞു. ജോലി നഷ്ടമായ ദിവസം തന്നെ മറ്റൊരു കമ്പനിയിൽ റസ്യൂമേ നൽകിയിരുന്നെന്നും അടുത്ത മൂന്നു ദിവസത്തിനുള്ളിൽ മൂന്നു റൗണ്ട് ഇന്റർവ്യൂ കഴിഞ്ഞിരുന്നെന്നും അങ്ങനെയാണ് ജോലി കിട്ടിയതെന്നും യുവതി വിശദമാക്കി.

Content Summary : Woman gets job offer with a hike just three days after being fired, shares her story

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS