ഉറക്കെയുള്ള സംസാരമോ തർക്കമോ വേണ്ട, മിണ്ടാപ്പൂച്ചകൾക്ക് അവസരം നൽകാം; ഗ്രൂപ്പ് ഡിസ്കഷനിൽ സ്റ്റാറാക്കും ഈ ടിപ്സ്

HIGHLIGHTS
  • ഒരു നിയമന പ്രക്രിയയിലെ ഏറ്റവും പ്രധാന റൗണ്ടുകളിൽ ഒന്നാണ് ജിഡി.
  • ജിഡിയിക്കായി ഇരിക്കുമ്പോൾ ശരീരഭാഷ ശ്രദ്ധിക്കണം.
SHARE

ചില ജോലികൾക്ക് അപേക്ഷിച്ചാൽ എഴുത്തു പരീക്ഷ, അഭിമുഖം, ഗ്രൂപ് ഡിസ്‌കഷൻ അങ്ങനെ കുറേ കടമ്പകൾ കടക്കേണ്ടി വരും. പരീക്ഷയെയും അഭിമുഖത്തെയും ധൈര്യത്തോടെ നേരിടുന്നവർ പലരും ഗ്രൂപ് ഡിസ്‌കഷൻ എന്നു കേ‌ട്ടാൽ പതറാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ ഗ്രൂപ് ഡിസ്‌കഷനിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാം. അതെന്തൊക്കെയാണെന്നു നോക്കാം.

Read Also : ‘കത്തി’ വയ്ക്കരുത്, വാച്ച് നോക്കരുത്, ഇടിച്ചു കയറുത്: അഭിമുഖത്തിൽ ശ്രദ്ധിക്കാൻ 5 കാര്യങ്ങൾ

∙ എന്താണ് ഗ്രൂപ് ഡിസ്കഷൻ? 

ഒരു നിയമന പ്രക്രിയയിലെ ഏറ്റവും പ്രധാന റൗണ്ടുകളിൽ ഒന്നാണ് ജിഡി അഥവാ ഗ്രൂപ്പ് ഡിസ്കഷൻ. ഒരുപാട് ഉറക്കെ സംസാരിച്ച് മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപി ക്കുന്നവരാണ് ജിഡിയിൽ വിജയിക്കുക എന്ന തെറ്റായ ധാരണ ചിലർക്കെങ്കിലു മുണ്ട്. തന്നിരിക്കുന്ന വിഷയത്തെ ഗൗരവ ത്തോടെ സമീപിച്ച് ആ വിഷയത്തെക്കുറി ച്ചുള്ള സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുകയും ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ അവസരം നൽകുകയും ചെയ്യുന്ന പ്രക്രിയയാണ് ഗ്രൂപ്പ്ഡിസ്കഷൻ.

∙ ഗ്രൂപ്പ് ഡിസ്കഷൻ രണ്ടു തരത്തിലുണ്ട്

നിമയനം നടത്തുന്ന കമ്പനി ക്യാംപസുകളിലെത്തി ഗ്രൂപ് ഡിസ്കഷൻ നടത്താറുണ്ട്. ഉദ്യോഗാർഥി സ്ഥാപനങ്ങളിൽ പോയി  ഗ്രൂപ്പ് ഡിസ്കഷനിൽ പങ്കെടുക്കുന്ന പതിവുമുണ്ട്. പ്രധാനമായും രണ്ട് രീതിയിലാണ് ജിഡി നടക്കുക.

01. അഭിമുഖത്തിന് വരുന്ന എല്ലാ ഉദ്യോഗാർഥികളോടും വ്യക്തിപരമായി അഭിപ്രായം ചോദിച്ചതിനു ശേഷം പൊതു ചർച്ച.

02. നേരിട്ടുതന്നെ ജനറൽ ഗ്രൂപ്പ് ഡിസ്കഷനിലേക്ക് പോകുന്ന രീതി.

1854449944
Representative Image. Photo Credit : fizkes/Shutterstock

90 ശതമാനം ഗ്രൂപ്പ് ഡിസ്കഷനും ജനറൽ ഗ്രൂപ്പ് ഡിസ്കഷനെന്ന പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. സമയം അനുസരിച്ചാണ് ഉദ്യോഗാർഥികളെ ഒരു ഗ്രൂപ്പ് ഡിസ്കഷനിൽ ഇരുത്തുന്നത്. എട്ടു മുതൽ 12 വരെ ഉദ്യോഗാർഥികൾക്കാണ് ഒരേ സമയം ഒരു ഡിസ്കഷനിൽ പങ്കെടുക്കുവാൻ അവസരം നൽകുന്നത്. കഴിയുന്നതും ഒരു സെമിസർക്കുലർ മോഡലിൽ ആയിരിക്കും ഇരുത്തുക. ഉദ്യോഗാർഥികൾക്ക് ചെസ്റ്റ് നമ്പറുx കൊടുക്കാറുണ്ട്. ഉദ്യോഗാർഥികളെ റിക്രൂട്ടർമാർക്ക് തിരിച്ചറിയാനും ഉദ്യോഗാർഥികൾക്ക് പരസ്പരം അഭിസംബോധന ചെയ്യാനുമാണ് ഇങ്ങനെ ചെസ്റ്റ് നമ്പർ നൽകുന്നത്. 

∙ ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. പ്രഫഷനൽ ഡ്രസ്കോഡ് ആയിരിക്കണം. നന്നായി തെളിയുന്ന പേന, ഒരു നോട്ട്പാഡ് എന്നിവയും കരുതണം.

2. റിക്രൂട്ടർ തരുന്ന നിർദേശങ്ങൾ വ്യക്തമായി കേൾക്കുകയും മനസ്സിലാക്കുകയും വേണം. 

മൂന്ന് കാര്യങ്ങളാണ് റിക്രൂട്ടർ സംസാരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത്. 

1. സമയം – ഗ്രൂപ്പ് ഡിസ്കഷൻ എത്ര സമയം നീണ്ടു നിൽക്കും.

2. ഭാഷ – ഏതു ഭാഷയിലാണ് ആശയവിനിമയം നടത്തേണ്ടത്. 

3. വിഷയം– ഏതു വിഷയത്തെക്കുറിച്ചാണ് സംസാരിക്കേണ്ടത്.

വിഷയത്തെക്കുറിച്ച്  നന്നായി മനസ്സിലാക്കണം. വിഷയത്തെപ്പറ്റി സംശയമുണ്ടെങ്കിൽ ജിഡി തുടങ്ങുന്നതിനു മുൻപ് അതേക്കുറിച്ച് റിക്രൂട്ടർമാരോട് ചോദിച്ചു മനസ്സിലാക്കാം. 

∙ ശരീരഭാഷയിലും വേണം ശ്രദ്ധ

525198115
Representative Image. Photo Credit : Rawpixel.com/Shutterstock

ജിഡിയിക്കായി ഇരിക്കുമ്പോൾ ശരീരഭാഷ (ബോഡി ലാംഗ്വേജ്) നന്നായി ശ്രദ്ധിക്കണം. കാലിന്മേൽ കാൽ കയറ്റി വയ്ക്കുക, കാൽ വിറപ്പിച്ചുകൊണ്ടിരിക്കുക, ആക്രമണോത്സുകമായ ചേഷ്ടകൾ കാണിക്കുക തുടങ്ങിയ കാര്യങ്ങൾ തീർത്തും ഒഴിവാക്കണം. 

∙ സ്റ്റാർട്ട് പറഞ്ഞാൽ ആർക്കും സംസാരിച്ചു തുടങ്ങാം

റിക്രൂട്ടർ സ്റ്റാർട്ട് എന്നു പറഞ്ഞാൽ ഉദ്യോഗാർഥികളിൽ ആർക്കു വേണമെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങാം. എട്ടോ പത്തോ പേരുള്ളതിൽ ഇന്നയാൾ സംസാരിക്കണം എന്നവർ പറയില്ല. ചർച്ച അവസാനിപ്പിക്കാനുള്ള സമയമാകുമ്പോൾ ആ സംഘത്തിലെ ആർക്കു വേണമെങ്കിലും അത് അവസാനിപ്പിക്കാം. 

∙ 4 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

1. ഇനിഷ്യേറ്റീവ് അല്ലെങ്കിൽ പ്രൊആക്ടീവ്നസ്

career-body-language-series-boardroom-presentation-illustration-image
Representative Image. Photo Credit : fizkes/Shutterstock

വിഷയത്തെക്കുറിച്ച് നല്ല ധാരണയുണ്ടെങ്കിൽ മാത്രം സംസാരിച്ചു തുടങ്ങുക. ഗ്രൂപ്പ് ഡിസ്കഷനിൽ ആദ്യം സംസാരിച്ചു തുടങ്ങിയാൽ ആദ്യം തന്നെ സ്കോർ ബോർഡിൽ ഇടംപിടിക്കാൻ സാധിക്കും. വിഷയത്തെപ്പറ്റി ധാരണയില്ലാതെ സംസാരിച്ചു തുടങ്ങുകയോ സംസാരം തെറ്റായ വിഷയങ്ങളിലേക്കു പോവുകയോ ചെയ്താൽ ജിഡിയിൽനിന്നു പുറത്താകാനുള്ള സാധ്യതയുമുണ്ടെന്ന് മറക്കരുത്.

2. ആക്ടീവ് പാർട്ടിസിപ്പേഷൻ

നല്ല പോയിന്റുകള്‍ മറ്റ് ഉദ്യോഗാർഥികൾ പറയുമ്പോൾ പോസിറ്റീവായ മുഖഭാവത്തോടെ അതിനെ സ്വീകരിക്കുക, അവർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക എന്നീ കാര്യങ്ങൾ പ്രധാനമാണ്. ജിഡി നടന്നു കൊണ്ടിരിക്കുമ്പോൾ റിക്രൂട്ടർമാർ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കാതിരിക്കാനും ശ്രദ്ധിക്കണം. 

3. മറ്റുള്ളവരെ പ്രോൽ‌സാഹിപ്പിക്കാം

ഡിസ്കഷനിൽ അധികം സംസാരിക്കാത്ത ഉദ്യോഗാർഥികളും കാണും അവരെ സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചാൽ അതിന് ഒരു പോയിന്റ് ഉറപ്പായും ലഭിക്കും. 

4. അമിത ഉൽസാഹക്കാരെ നിയന്ത്രിക്കാം

ഗ്രൂപ്പ് ഡിസ്കഷനിൽ ഒരുപാട് സംസാരിക്കുന്ന ആളുകൾ ഉണ്ടാവും. അവർ മറ്റുളളവർക്ക് അവസരം കൊടുക്കുകയേ ഇല്ല. അത്തരം ഉദ്യോഗാർഥികളെ ബ്രേക്ക് ചെയ്താൽ അതിനും ഒരു പോയിന്റ് ഉണ്ട്. പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചുകൊണ്ടു വേണം ഇടപെടൽ എന്നു മാത്രം. അല്ലാത്ത പക്ഷം നെഗറ്റീവ് പോയിന്റ് വരും. 

∙ മേധാവിത്വം പുലർത്തുന്നവരോട് ഇങ്ങനെ ഇടപെടാം

Group-Discussion
Photo Credit : Artistic Illustration

മേധാവിത്വം പുലർത്തുന്ന മൽസരാർഥി സംസാരിക്കുന്നതിനിടയിൽ കിട്ടുന്ന ഇടവേളകളിൽ  ഇടപെട്ടുകൊണ്ടു വേണം സംസാരിച്ചു തുടങ്ങാൻ. സംസാരിച്ചു തുടങ്ങുമ്പോൾ മറ്റേയാളെ കുറ്റപ്പെടുത്തരുത്. ആക്രമണോത്സുകമായ ശരീരഭാഷ  ഉപയോഗിക്കരുത്. അവർ പറയുന്ന പോയിന്റുകൾക്ക് ഒരു വിലയും ഇല്ലെന്നു പറയരുത്. പകരം, ‘നിങ്ങൾ പറഞ്ഞ കാര്യങ്ങളെ ഞാൻ മാനിക്കുന്നു അതിനോടൊപ്പം എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ  കൂടി പറയാൻ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടുവേണം മേധാവിത്വം പുലർത്തുന്ന മൽസരാർഥിയെ ബ്രേക്ക് ചെയ്യാൻ. അതോടൊപ്പം ബാക്കിയുള്ള ഉദ്യോഗാർഥികൾ പറയുന്ന നല്ല പോയിന്റുകൾ കുറിച്ചു വയ്ക്കുക. 

ഒരു ഗ്രൂപ്പ് ഡിസ്കഷന് 15 മിനിറ്റാണ് സമയം അനുവദിച്ചിരിക്കുന്നതെങ്കിൽ 12 മിനിറ്റ് ആകുമ്പോൾ, ‘സമയം അവസാനിക്കാൻ പോകുന്നു, അതുകൊണ്ട് പ്രധാനപ്പെട്ട പോയിന്റുകള്‍ സമ്മറൈസ് െചയ്യേണ്ടതുണ്ട്’ എന്നു പറഞ്ഞുകൊണ്ട് ഗ്രൂപ്പ് ഡിസ്കഷനിൽ പറഞ്ഞ പ്രധാനപ്പെട്ട പോയിന്റുകൾ ഒന്നുകൂടി സമ്മറൈസ് െചയ്ത് ഡിസ്കഷൻ അവസാനിപ്പിക്കാൻ നിങ്ങൾക്ക് മുൻകൈയെടുക്കാം. അങ്ങനെ സമ്മറൈസ് ചെയ്യുന്നതിനും നമുക്കൊരു പോയിന്റ് കിട്ടും. 

∙ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം

ശ്രദ്ധിക്കേണ്ട കാര്യം, ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങുമ്പോൾ, തന്നിരിക്കുന്ന വിഷയത്തെ എതിർത്താണ് സംസാരിക്കുന്നതെങ്കിൽ അവസാനം വരെ എതിർത്തു തന്നെ സംസാരിക്കാൻ ശ്രദ്ധിക്കുക. ആ വിഷയത്തെ അനുകൂലിച്ചാണ് സംസാരിക്കുന്നതെങ്കിൽ അവസാനം വരെ അനുകൂലിച്ചു വേണം സംസാരിക്കാൻ. ഇതു രണ്ടുമല്ല, ന്യൂട്രൽ ആയ കാഴ്ചപ്പാടാണെങ്കിൽ അങ്ങനെ തന്നെ അവസാനം വരെ നിൽക്കാൻ. ഏതെങ്കിലും ഒരു പ്രത്യേക നിലപാടിൽ ഉറച്ചു വേണം ഗ്രൂപ്പ് ഡിസ്കഷനിൽ പ്രകടനം മെച്ചപ്പെടുത്താൻ. അങ്ങനെ ചെയ്താൽ തീർച്ചയായും ഗ്രൂപ്പ് ഡിസ്കഷനിൽ വിജയിക്കാൻ സാധിക്കും. 

Content Summary : Career Column- Mentor Spark Career Snippet - Dr.Ajith Sankar shares Group Discussion tips

(ലേഖകൻ മാനവ ശേഷി വിദഗ്ധനും കോർപറേറ്റ് മെന്ററും കോക്സ് അക്കാദമി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറുമാണ്)

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS