തിരുവനന്തപുരം ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ടിൽ മെഡിക്കൽ / പാരാമെഡിക്കൽ മേഖലകളിലെ വൈവിധ്യമാർന്ന പ്രോഗ്രാമുകളിലേക്ക് 2024 ജനുവരിയിലെ പ്രവേശനത്തിന് ഒക്ടോബർ 4നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിലാസം: The Registrar, Sree Chitra Tirunal Institute for Medical Sciences & Technology, Trivandrum– 695 011; ഫോൺ: 0471- 2524269, regoffice@sctimst.ac.in; വെബ്: www.sctimst.ac.in.
Read Also : കേരള മെഡിക്കൽ–അനുബന്ധ പ്രവേശനം: ഓപ്ഷനുകൾ സെപ്റ്റംബർ 11 വരെ നൽകാം
∙പ്രോഗ്രാമുകൾ
1.ഡിഎം : കാർഡിയോളജി / ന്യൂറോളജി / ന്യൂറോ ഇമേജിങ് & ഇന്റർവെൻഷനൽ ന്യൂറോ ഓഡിയോളജി / കാർഡിയോ വാസ്‌കുലാർ ഇമേജിങ് ആൻഡ് വാസ്‌കുലാർ ഇന്റർവെൻഷനൽ റേഡിയോളജി / കാർഡിയോതൊറാസിക് ആൻഡ് വാസ്‌കുലാർ അനസ്‌തീസിയ / ന്യൂറോ അനസ്‌തീസിയ
2.എംസിഎച്ച്: കാർഡിയോ വാസ്‌കുലാർ & തൊറാസിക് സർജറി / ന്യൂറോ സർജറി (എംഎസ് കഴിഞ്ഞ്) / വാസ്‌കുലാർ സർജറി
3.ഇന്റഗ്രേറ്റഡ് എംഡി– പിഎച്ച്ഡി / എംസിഎച്ച്–പിഎച്ച്ഡി
4.പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്: ഡിഎം / എംസിഎച്ച് / ഡിഎൻബി യോഗ്യതയുള്ളവർക്ക്
5.പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ട്രാൻസ്ഫ്യൂഷൻ ട്രാൻസ്മിറ്റഡ് ഡിസീസസ് ടെസ്റ്റിങ് / ഹോസ്പിറ്റൽ ഇൻഫക്‌ഷൻ കൺട്രോൾ / ന്യൂറോപതോളജി
6.എംഡി ട്രാൻസ്ഫ്യൂഷൻ മെഡിസിൻ
7.മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്
8.പിഎച്ച്ഡി: ഫിസിക്കൽ / കെമിക്കൽ / ബയളോജിക്കൽ / ബയോമെറ്റീരിയൽ / മെഡിക്കൽ / ഹെൽത്ത് സയൻസസ്; ബയോഎൻജിനീയറിങ്,
9.പിജി ഡിപ്ലോമ: കാർഡിയാക് ലാബ് ടെക്‌നോളജി / ന്യൂറോ ടെക്നോളജി / മെഡിക്കൽ റെക്കോർഡ്‌സ് സയൻസ് / ക്ലിനിക്കൽ പെർഫ്യൂഷൻ / ബ്ലഡ് ബാങ്കിങ് ടെക്‌നോളജി
Read Also : നൽസറിൽ ഓൺലൈൻ നിയമപഠനം: അപേക്ഷ 10 വരെ
10.ഡിപ്ലോമ: പബ്ലിക് ഹെൽത്ത് / കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് നഴ്‌സിങ് / ന്യൂറോ നഴ്‌സിങ് / അഡ്വാൻസ്‌ഡ് മെഡിക്കൽ ഇമേജിങ് ടെക്‌നോളജി / ഓപ്പറേഷൻ തിയറ്റർ & അനസ്‌തീസിയ ടെക്‌നോളജി
11. അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ്: ഫിസിയോതെറപ്പി ഇൻ ന്യൂറോളജിക്കൽ സയൻസസ് / ഫിസിയോതെറപ്പി ഇൻ കാർഡിയോ വാസ്‌കുലാർ സയൻസ്
∙മറ്റു പ്രോഗ്രാമുകൾ
എ) ഐഐടി മദ്രാസ്, സിഎംസി വെല്ലൂർ എന്നിവയുമായി ചേർന്ന് എംടെക് ക്ലിനിക്കൽ എൻജിനീയറിങ് / പിഎച്ച്ഡി ബയോമെഡിക്കൽ ഡിവൈസസ് ആൻഡ് ടെക്‌നോളജി
ബി) അഫിലിയേറ്റഡ് പ്രോഗ്രാം:
(1) ഐസിഎംആർ – നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി, ചെന്നൈ (മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് – എപിഡെമിയോളജി & ഹെൽത്ത് സിസ്റ്റംസ്)
(2) ക്രിസ്ത്യൻ മെഡിക്കൽ കോളജ്, വെല്ലൂർ (എംഎസ് ബയോ എൻജിനീയറിങ്; പിഎച്ച്ഡി ബയോ എൻജിനീയറിങ് / ബയോമെഡിക്കൽ സയൻസസ് / ഹെൽത്ത് സയൻസസ്), മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്.
∙കൂടുതൽ വിവരങ്ങൾ
പ്രോഗ്രാമിന്റെ ദൈർഘ്യം, പ്രവേശന യോഗ്യത, ഫീസ് നിരക്കുകൾ, സ്റ്റൈപൻഡ്, അപേക്ഷാ നടപടിക്രമം തുടങ്ങിയ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ. ബിഎസ്‌സി ഫിസിക്സ് /കെമിസ്ട്രി / ബയളോജിക്കൽ സയൻസസ് /കംപ്യൂട്ടർ സയൻസ്, ഡിപ്ലോമ ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ / ബയോമെഡിക്കൽ എൻജിനീയറിങ് മുതലായ യോഗ്യതകളുള്ളവർക്കും അവസരങ്ങളുണ്ട്.
Content Summary : online Admissions Open for Medical and Paramedical Programs at Sreechitra Institute