നോ പറയാൻ പഠിക്കാം, എല്ലായിടത്തും ഓടിയെത്തേണ്ട; വിദ്യാർഥികൾ വളരട്ടെ മിടുക്കരായി

HIGHLIGHTS
  • സമയം ശരിയായി വിനിയോഗിക്കാൻ പഠിക്കാം.
  • ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം ചെയ്യാൻ ശീലിക്കാം.
1309686172
Representative image. Photo Credit : Irina Belova/iStock
SHARE

ഒട്ടേറെ കാര്യങ്ങൾക്കിടെ ശരിയായ ബാലൻസ് കണ്ടെത്താനാണ് വിദ്യാർഥി ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുന്നത്. പഠനത്തിൽ മികച്ച ഗ്രേഡ്, സജീവമായ പാഠ്യേതര പ്രവർത്തനങ്ങൾ, പാർട് ടൈം ജോലി, സാമൂഹിക ജീവിതം എന്നിവയ്ക്കു പുറമേ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചെലവഴിക്കാൻ സമയം കണ്ടെത്തുക എന്നതാണ് വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളി.

Read Also : പഠനവും പരീക്ഷയും രസകരമാക്കാം

ഇവയിൽ ഏതെങ്കിലുമൊന്നിൽ നിന്ന് ഒഴിവാകുന്നതിന് കനത്ത വില കൊടുക്കേണ്ടിവരും. അസാധ്യമാണെന്നു തോന്നുമെങ്കിലും ഇവയെല്ലാം ഉത്തരവാദിത്തബോധത്തോടെ ചെയ്യുന്നതിനൊപ്പം പഠനം മികച്ച നിലയിൽ പൂർത്തിയാക്കാൻ കഴിയും: സമയം ശരിയായി വിനിയോഗിച്ചാൽ. മികച്ച വിജയം കരസ്ഥമാക്കാനും സന്തോഷം നിലനിർത്താനും മാത്രമല്ല മനസ്സിന്റെ സമനില കാത്തുസൂക്ഷിക്കാനും ഇത് അത്യാവശ്യമാണ്. 

1. കലണ്ടർ സൂക്ഷിക്കുക
ചില വ്യക്തികളെ നിശ്ചിത ദിവസം കാണണമെന്നത് മറന്നുപോകുന്നതു പതിവാണ്. മീറ്റിങ്ങുകളിലുൾപ്പെടെ പങ്കെടുക്കാനാകാതെ വരാറുമുണ്ട്. എന്നാൽ മുൻകൂട്ടി ഇവ ഡയറിയിൽ രേഖപ്പെടുത്തി സൂക്ഷിച്ചാൽ മറന്നുപോകുന്ന പ്രശ്നം പരിഹരിക്കാം. ഒരു പ്രത്യേക പരീക്ഷ ഏതു ദിവസം ഏതു സമയത്താണെന്ന് കണ്ടുപിടിക്കാൻ പ്രയാസപ്പെടുന്നവരുണ്ട്. അതിനു വേണ്ടി ഏറെ സമയവും സമാധാനവും നഷ്ടപ്പെടുത്തുന്നവരുമുണ്ട്. എന്നാൽ കയ്യിൽ കൊണ്ടുനടക്കാവുന്ന പോക്കറ്റ് ഡയറിയിലോ ഭിത്തിയിലെ കലണ്ടറിലോ ഇവ എഴുതി സൂക്ഷിച്ചാൽ ടെൻഷനില്ലാതെ കഴിയാം; എല്ലായിടത്തും ഓടിയെത്താനും കഴിയും. മൊബൈൽ ഫോണിലെ കലണ്ടർ ആപ്പും ഉപയോഗിക്കാവു ന്നതാണ്. 

2. നോ പറയാൻ പഠിക്കുക
ക്ലാസ് മുറിയിലെ പഠനത്തിനു ശേഷവും ഒട്ടേറെ കാര്യങ്ങൾക്ക് വിദ്യാർഥികൾ നിർബന്ധിക്കപ്പെടാറുണ്ട്. ക്ലബ് പ്രവർത്തനം, മീറ്റിങ്, എക്സ്ട്രാ ഷിഫ്റ്റ് ഉൾപ്പെടെ ഓരോ ദിവസവും ഒന്നിലധികം പരിപാടികൾ കാത്തിരിക്കുന്നുണ്ടാകും. എല്ലായിടത്തും ആർക്കും ഓടിയെത്താനാകില്ല. ദിവസം 24 മണിക്കൂർ എന്നതു മാറാതിരിക്കുന്നിടത്തോളം, പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ കണ്ടെത്തി നോ  പറയാൻ കഴിയണം. എല്ലാറ്റിനും പങ്കെടുക്കാനും എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാകാനും ആഗ്രഹിക്കുന്നതിൽ തെറ്റില്ലെങ്കിലും അതസാധ്യമായതിനാൽ ഓരോ സംഭവത്തിന്റെയും പ്രാധാന്യം വ്യക്തമായി മനസ്സിലാക്കണം. ഏതൊക്കെ പരിപാടികളിൽ പങ്കെടുക്കണം എന്ന തീരുമാനവും പ്രധാനമാണ്. സമയത്തിനും സൗകര്യത്തിനും പ്രാധാന്യത്തിനും അനുസരിച്ചുവേണം തീരുമാനമെടുക്കാൻ. 

Read Also : പഠനത്തിലും തൊഴിലിലും പ്രതീക്ഷിച്ചത്ര ഉയർച്ച നേടാൻ കഴിയുന്നില്ലേ

3. ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം
ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്, പ്രാധാന്യം കുറഞ്ഞത് എന്നിങ്ങനെ സംഭവങ്ങളെ തരംതിരിക്കണം. ഇ – മെയിൽ, മെസേജ്, ഫെയ്സ് ബുക് എന്നിവയൊക്കെ മറ്റെല്ലാ ജോലിയും ചെയ്തുതീർത്ത ശേഷം ചെയ്യുന്നതാവും നല്ലത്. ഇതിലൂടെ പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ ദിവസത്തിന്റെ അവസാനം ആയാസമില്ലാതെ ചെയ്യാൻ കഴിയും. ഏറ്റവും പ്രധാനപ്പെട്ടതും നിർണായകവുമായ കാര്യം അവസാന നിമിഷത്തേക്കു മാറ്റിവച്ചാൽ ക്ഷീണിക്കുകയും തളരുകയും ചെയ്യും. ആകാംക്ഷയും ഉത്കണ്ഠയും വർധിക്കുന്നതിലൂടെ മാനസിക ആരോഗ്യത്തെയും സാരമായി ബാധിക്കും. അതു മറ്റു കാര്യങ്ങൾ നന്നായി ചെയ്യാനും തടസ്സമാകും. പ്രധാന പരീക്ഷയ്ക്കു വേണ്ടി പഠിക്കാനുണ്ടെങ്കിൽ അത് ആദ്യം ചെയ്തു തീർക്കുക. അതിനുശേഷം മാത്രം പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ ചെയ്തു തീർക്കുക. 

4. റിലാക്സ് ചെയ്യാൻ മറക്കരുത് 
തിരക്കുകളിൽ നിന്നു മാറി സന്തോഷത്തോടെയും സമാധാനത്തോടെയും കുറച്ചു സമയമെങ്കിലും എല്ലാ ദിവസവും ചെലവിടാൻ എന്നും കണ്ടെത്തണം. ക്ഷീണിച്ച് അവശ നിലയിലായാൽ ഒരു ജോലിയും ആത്മസംതൃപ്തിയോടെ ചെയ്യാനാവവില്ല. ഇത് പഠനം ഉൾപ്പെടെ എല്ലാ പ്രവൃത്തികളെയും ബാധിക്കും. 

Read Also : പ്ലസ് വൺ: ഇഷ്‌ടവിഷയങ്ങൾ മാത്രം പഠിക്കാം, പഠനം പ്ലാൻ ചെയ്യാൻ 5 വഴികൾ

5. ഓരോ ജോലിക്കും നിശ്ചിത സമയം 
പഠനത്തിനു പുറമേ എല്ലാവർക്കും ഹോബികൾ ഉണ്ടാവും. പഠനത്തിനും ഹോബിക്കും പ്രത്യേക സമയം കണ്ടെത്തണം. ഒഴുക്കിനൊത്ത് നീന്തുകയെന്നതാണ് പലരും അനുവർത്തിക്കുന്ന സമീപനം. ഇത് ഒരു ജോലിയും നന്നായി ചെയ്യാനാവത്ത അവസ്ഥ ഉണ്ടാക്കുകയും നിരാശയും അസ്വസ്ഥതയും വർധിപ്പിക്കുകയും ചെയ്യും. 2 മുതൽ 5.30 വരെ പഠിക്കാനാണു തീരുമാനിക്കുന്നതെങ്കിൽ ആ സമയം പൂർണമായും പഠനത്തിനു വേണ്ടി മാത്രം നീക്കിവയ്ക്കുക. ഇത് സമയം വേഗം പോകുന്നത് ഒഴിവാക്കുകയും ഉള്ള സമയത്ത് ഏറ്റവും നന്നായി പ്രവർത്തിക്കാൻ അവസരമൊരുക്കുകയും ചെയ്യും. പഠനം കൃത്യസമയത്ത് പൂർത്തിയാക്കുന്നതോടെ കാണാൻ കാത്തിരിക്കുന്ന ടെലിവിഷൻ ഷോ ആകാംക്ഷയില്ലാതെ കാണാനും അവസരമൊരുങ്ങും. ഓരോ സമയത്തും പൂർണമാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആ സമയത്തു തന്നെ ചെയ്തു തീർത്താൽ ബാക്കി സമയം  ഫലപ്രദമായി ഉപയോഗിക്കാം. 

ഓഫിസ് റൂമറിനെ ഭയമാണോ - വിഡിയോ

Content Summary : How to Achieve Academic Success While Balancing a Social Life: Tips for Students

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS